• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology July 29 | സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും; പ്രണയം തുറന്നു പറയാൻ അനുകൂല ദിനം; ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ അറിയാന്?

Numerology July 29 | സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും; പ്രണയം തുറന്നു പറയാൻ അനുകൂല ദിനം; ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ അറിയാന്?

ഈ തീയതികളിൽ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം…

 • Last Updated :
 • Share this:


  ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): വലിയ ഗ്രൂപ്പുകളുമായുള്ള സഹകരണം വിജയിക്കും. ഇന്ന് ഒരു ഉപദേശകനെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഷോപ്പിംഗ്, കുടുംബസംഗമം, ചെറിയ യാത്രകള്‍, അഭിമുഖത്തിന് തയ്യാറെടുക്കുക എന്നിവയ്ക്കായി ഇന്നത്തെ ദിവസം ചിലവഴിക്കും. ഇന്ന് നിങ്ങള്‍ എല്ലാ ആഡംബരങ്ങളും ആസ്വദിക്കും. മഞ്ഞ നിറത്തിലുള്ള പലഹാരങ്ങള്‍ കഴിക്കുക. ഇടപാടുകാരുമായും ബന്ധുക്കളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം നേടുന്നതിനുമുള്ള ദിവസം. പുതിയ നിക്ഷേപത്തിനായി നിങ്ങളുടെ അറിവ് ഉപയോഗപ്പെടുത്തും. സൗരോര്‍ജ്ജം, ഇലക്ട്രോണിക്‌സ്, ദ്രാവകങ്ങള്‍, വിദ്യാഭ്യാസം, പുസ്തകങ്ങള്‍ എന്നീ ബിസിനസ്സില്‍ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാം. ഭാഗ്യനിറം: ക്രീം, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കടുകെണ്ണ ദാനം ചെയ്യുക


  ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): വിവാഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള ദിവസം. യാത്ര പ്ലാന്‍ ചെയ്യാനും ഷോപ്പിംഗ് നടത്താനും പറ്റിയ ദിവസം. പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടാം. നിങ്ങളുടെ ഭാവി പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നില്ല. അഭിമുഖം, ഓഡിഷനുകള്‍, അവതരണങ്ങള്‍, മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ ആകാശനീല നിറത്തിലുള്ള വസ്ത്രം ധരിക്കുക. സുഹൃത്തുക്കളുടെയും മേലുദ്യോ​ഗസ്ഥന്റെയും പിന്തുണ ഉണ്ടാകും. ഭാഗ്യനിറം: പീച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകര്‍ക്കോ കന്നുകാലികള്‍ക്കോ ഭക്ഷണം ദാനം ചെയ്യുക


  ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സ്വയം പ്രകടിപ്പിക്കാനുള്ള ദിവസം. നിങ്ങളുടെ പരിശീലകനില്‍ വിശ്വാസമര്‍പ്പിക്കുകയും മികച്ച ഫലത്തിനായി അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക. സത്യം പറയുക. നിങ്ങളുടെ സുഹൃത്തുക്കളെ ആകര്‍ഷിക്കാനുള്ള ദിവസം. ഉന്നത പഠനം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, അദ്ധ്യാപനം, ഓഡിറ്റിംഗ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ കാണിക്കാനുള്ള സമയം. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍, ശാസ്ത്രജ്ഞന്‍, രാഷ്ട്രീയക്കാരന്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്‍ എന്നിവര്‍ ഉയര്‍ന്ന സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കും. ഭാഗ്യനിറം: പിങ്ക്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 9 ഉം, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിലേക്ക് കുങ്കുമം ദാനം ചെയ്യുക.


  ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ആശ്വാസം നിറഞ്ഞ ദിവസം. ഭാവി ആസൂത്രണം ചെയ്യാനുള്ള മനോഹരമായ ദിവസം. അതിനാല്‍ നിലവിലെ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കുക. ക്ലൈന്റ് പ്രസന്റേഷനുകള്‍ ആകര്‍ഷണീയമാകും. കൗണ്‍സിലിങ്ങിലും മാര്‍ക്കറ്റിങിലും ഭൂരിഭാഗം സമയവും ചെലവഴിക്കണം. യന്ത്രങ്ങള്‍ മെച്ചപ്പെടുത്താനുള്ള സമയം. വ്യക്തിബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകില്ല. ചുറ്റുമുള്ള സുഹൃത്തുക്കളുമായി സമയം ചെലവഴിക്കണം. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: ദരിദ്രര്‍ക്ക് പച്ച ധാന്യങ്ങള്‍ ദാനം ചെയ്യുക.


  ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യം നിറഞ്ഞ ദിവസം. വികാരങ്ങള്‍ ഒരിക്കലും നിങ്ങളുടെ തീരുമാനങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കരുത്. അക്വാ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് മീറ്റിങുകളില്‍ ഭാ​ഗ്യം കൊണ്ടുവരുെ. അഭിമുഖങ്ങൾക്കും വിവാഹാലോചനകള്‍ക്കും ഉച്ചയ്ക്ക് മുമ്പ് പോകുക. സ്വത്ത് സംബന്ധമായ തീരുമാനങ്ങള്‍ നടപ്പിലാകും. പഴയ സുഹൃത്തിനെ കാണാനുള്ള ദിവസം. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: പച്ച പഴങ്ങള്‍ അനാഥര്‍ക്ക് ദാനം ചെയ്യുക.


  ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യവും സന്തോഷവും ആഡംബരവും നിറഞ്ഞ ദിവസം. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കും. പങ്കാളിയോടൊപ്പം ചെലവഴിക്കാനുള്ള സമയം. ബിസിനസ്സുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള അറിവ് ഉണ്ടായിരിക്കും. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആഡംബര വസ്തുക്കള്‍, വാഹനങ്ങള്‍, വീട്, യന്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങാന്‍ നല്ല ദിവസം. ഓഹരി വിപണിയിലെ നിക്ഷേപം അനുകൂലമാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ അനാഥാലയങ്ങളിലോ പാല്‍ ദാനം ചെയ്യുക.


  ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ ഒരു ഹീറോയെപ്പോലെ പ്രവര്‍ത്തിക്കുകയും എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മുതിര്‍ന്നവരുടെ ഉപദേശം പാലിക്കേണ്ടതുണ്ട്. പങ്കാളിയുമായോ ക്ലയന്റുകളുമായോ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുക. രാവിലെ ഗുരു മന്ത്രം ജപിക്കുക. ഗ്രഹ കേതു പൂജയും അനുഷ്ഠാനങ്ങളും നടത്തുക. അഭിഭാഷകരും ഐടി പ്രൊഫഷണലും വിജയം കൈവരിക്കും. വിവാഹാലോചനകള്‍ നടത്തുന്നത് നല്ലതാണ്. ശിവക്ഷേത്ര ദര്‍ശനവും അഭിഷേകവും നടത്തുന്നത് ഗുണം ചെയ്യും. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് മഞ്ഞ അരി ദാനം ചെയ്യുക


  ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ഉദാര മനോഭാവവും അറിവും ആളുകളെ നിങ്ങളുടെ ആരാധകനാക്കും. ബിസിനസ് ഡീലുകളിൽ ആശയവിനിമയം പ്രധാനമാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെറ്റല്‍, നിര്‍മ്മാതാക്കള്‍, സോഫ്റ്റ്‍വെയർ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് പുതിയ നിക്ഷേപങ്ങളില്‍ റിസ്‌ക് എടുക്കാം. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസായി വലിയ തുക നല്‍കണം. അത് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്രാ പ്ലാനുകള്‍ വൈകും. വൃദ്ധസദനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഇന്ന് അനിവാര്യമാണ്. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക


  ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ഉദാര മനോഭാവവും അറിവും ആളുകളെ നിങ്ങളുടെ ആരാധകനാക്കും. ബിസിനസ് ഡീലുകളിൽ ആശയവിനിമയം പ്രധാനമാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെറ്റല്‍, നിര്‍മ്മാതാക്കള്‍, സോഫ്റ്റ്‍വെയർ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് പുതിയ നിക്ഷേപങ്ങളില്‍ റിസ്‌ക് എടുക്കാം. വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസായി വലിയ തുക നല്‍കണം. അത് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്രാ പ്ലാനുകള്‍ വൈകും. വൃദ്ധസദനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ഇന്ന് അനിവാര്യമാണ്. ഭാഗ്യനിറം: കടല്‍ നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പാദരക്ഷകള്‍ ദാനം ചെയ്യുക
  ജൂലൈ 29ന് ജനിച്ച പ്രശസ്ത വ്യക്തികള്‍: അനുപ് ജലോട്ട, സഞ്ജയ് ദത്ത്, എല്ലെ അവ്റാം, മയൂര്‍ മേത്ത, മന്‍മീത് സിംഗ്
  Published by:Amal Surendran
  First published: