HOME /NEWS /Life / Numerology | ജനനസംഖ്യ 3 ആണോ? ഇതാ നിങ്ങളുടെ ഭാഗ്യനിറം

Numerology | ജനനസംഖ്യ 3 ആണോ? ഇതാ നിങ്ങളുടെ ഭാഗ്യനിറം

എല്ലാ പ്രശ്‌നങ്ങളും വേഗം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുക

എല്ലാ പ്രശ്‌നങ്ങളും വേഗം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുക

എല്ലാ പ്രശ്‌നങ്ങളും വേഗം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുക

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    സംഖ്യ 3: മൂന്ന് എന്ന സംഖ്യയുടെ അധിപനായ ഗ്രഹമാണ് വ്യാഴം. ഈ സംഖ്യ ജനനസംഖ്യായി വരുന്നവര്‍ വളരെയധികം കഴിവുള്ള വ്യക്തികളായിരിക്കും. തങ്ങളുടെ മേഖലയില്‍ പുതുതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. എല്ലാ പ്രശ്‌നങ്ങളും വേഗം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുക. ബുദ്ധിപരമായി ചിന്തിച്ച് മാത്രമെ ഇവര്‍ ഓരോ കാര്യത്തിലും തീരുമാനമെടുക്കൂ. മറ്റുള്ളവരെ സഹായിക്കാന്‍ ഇവര്‍ താല്‍പര്യം കാണിക്കും. അകമഴിഞ്ഞ് എല്ലാവരെയും സഹായിക്കുന്ന ഇവരുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. മഞ്ഞനിറം ഉപയോഗിക്കുന്നതിലൂടെ ഭാഗ്യം ഇക്കൂട്ടരെ തേടിയെത്തും. മഞ്ഞനിറം ഇവരുടെ സര്‍ഗ്ഗാത്മക ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈ നിറത്തിന്റെ സ്വാധീനത്താല്‍ ഇവര്‍ക്ക് വിവേകത്തോടെ പെരുമാറാനും ബുദ്ധിപരമായി തീരുമാനങ്ങളെടുക്കാനും സാധിക്കും. മഞ്ഞനിറം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജസ്വലമായി ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ സര്‍ഗ്ഗാത്മക ശേഷിയെ ഉത്തേജിപ്പിക്കാനും ഈ നിറം സഹായിക്കുന്നതാണ്.

    ഈ നിറം ഉപയോഗിക്കേണ്ട രീതി

    1. കൃത്രിമമായി നിര്‍മ്മിച്ച മഞ്ഞ സൂര്യകാന്തി പൂവ് ഓഫീസിന്റെ വടക്ക് ഭാഗത്തുള്ള ചുമരില്‍ സ്ഥാപിക്കണം.

    2. ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള വസ്തുക്കൾ നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കണം.

    3. സ്ത്രീകള്‍ എപ്പോഴും കുങ്കുമം ധരിക്കണം. പുരുഷന്‍മാര്‍ നെറ്റിയില്‍ ചന്ദനം തൊടണം.

    4. ഓഫീസ് ചെയറിന് അടുത്ത് മഞ്ഞ നിറത്തിലുള്ള വിളക്ക് തെളിയിച്ച് വെയ്ക്കണം.

    5. ലോഹത്തിന് പകരം തടിയിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

    സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.

    സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.

    Summary: Numerology prediction if your birth number is three

    First published:

    Tags: Astro, Astrology, Numerology