സംഖ്യാശാസ്ത്രപ്രകാരം ഓരോ അക്ഷരവും പ്രതിനിധാനം ചെയ്യുന്ന ഫലത്തെപ്പറ്റിയാണ് ഇന്ന് പറയുന്നത്.
V എന്ന അക്ഷരം: ഈ അക്ഷരത്തില്‍ പേര് ആരംഭിക്കുന്ന വ്യക്തികള്‍ അഭിമാനബോധമുള്ളവരും മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ആഗ്രഹിക്കുന്നവരുമാണ്. ജീവിതത്തില്‍ ഉയരത്തിലെത്താനും നന്മകള് മറ്റുള്ളവരില്‍ നിന്ന് ആഗിരണം ചെയ്യാനും സാധിക്കുന്ന വ്യക്തികളാണ് ഇവര്‍. മറ്റുള്ളവരെ തൃപ്തിപ്പെടുത്തി തന്റെ നിലപാടുകളിലേക്ക് അവരെ എത്തിക്കാനുള്ള അസാമാന്യ കഴിവ് ഇവര്‍ക്കുണ്ട്. എല്ലാവര്ക്കും സമ്മതനായ വ്യക്തിയായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ഒരു ആധിപത്യ മനോഭാവം ഇവരിൽ ഉണ്ടായേക്കാം. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നന്മ ആഗ്രഹിക്കുന്നവരാണ് ഇവര്‍. അവര്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യും.
ഇവരുടെ ആത്മവിശ്വാസം മറ്റുള്ളവരില്‍ അതിശയമുളവാക്കും. എന്നാല്‍ തന്നെക്കാള്‍ താഴ്ന്നവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അവരുടെ നിലയിലേക്ക് താഴേണ്ടി വരും. വലിയൊരു കൂട്ടം ആളുകളുമായി സഹകരിക്കാന്‍ പ്രയാസമനുഭവപ്പെടുന്നവരാണ് ഇവര്‍. ചെറിയ ഗ്രൂപ്പുകളുമായി വേഗത്തില്‍ ഇടപെഴകാന്‍ ഇവര്‍ക്ക് സാധിക്കും. രാജാവിനെപ്പോലെ ജീവിക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. വളരെ ബുദ്ധിസാമര്‍ത്ഥ്യത്തോടെ പെരുമാറുന്നവരാണ് ഇവര്‍. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരുമായി ഇടപെഴകാന്‍ തയ്യാറാകേണ്ടതാണ്. പ്രതീക്ഷ കൈവിടാത്തവരാണ് ഇക്കൂട്ടര്‍. ആകാംഷ ഇവരുടെ കൂടെപ്പിറപ്പാണ്. മറ്റുള്ളവരെ വിമര്‍ശന മനോഭാവത്തോടെ നേരിടുന്നവരാകും ഇവര്‍.
Also read: Astrology | മറ്റുള്ളവരില്‍ നിന്ന് ബഹുമാനം ലഭിക്കും: ആരോഗ്യപ്രശ്നം അലട്ടിയേക്കാം; ഇന്നത്തെ ദിവസഫലം
ആദ്യ കാഴ്ചയില്‍ തന്നെ മറ്റുള്ളവരില്‍ തനിക്ക് അനുകൂലമായ മനോഭാവം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ രൂപത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇവര്‍. പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ സന്നദ്ധത കാണിക്കുമെങ്കിലും അപകടം നിറഞ്ഞ അവസരങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകില്ല. ശരീരവും തന്റെ ചുറ്റുപാടും എപ്പോഴും വൃത്തിയായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. പേരിനോടൊപ്പമുള്ള അക്ഷരത്തില്‍ നിന്നുള്ള പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കാന്‍ മറ്റുള്ളവരെ സഹായിക്കണമെന്നും മൃഗങ്ങളെ സംരക്ഷിക്കണമെന്നും സംഖ്യാശാസ്ത്രത്തില്‍ പറയുന്നു.
ദാനം ചെയ്യേണ്ടത്:
1. പാവപ്പെട്ടവര്‍ക്കും പശുക്കള്‍ക്കും പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ദാനം ചെയ്യുക.
2. പ്രത്യേക ദിവസങ്ങളില്‍ ഭിക്ഷാടകര്‍ക്ക് കമ്പിളി പുതപ്പ് ദാനം ചെയ്യുക.
3. ഭാഗ്യനിറം: നീല, ചാരനിറം
4. ഭാഗ്യദിനം: വെള്ളി, ചൊവ്വ
5. ഭാഗ്യസംഖ്യ: 6
ഈ അക്ഷരം പേരിനോടൊപ്പമുള്ള പ്രശസ്തര്‍: വരുണ്‍ ധവാന്, വിരാട് കോലി
നിങ്ങള്‍ തെരഞ്ഞെടുക്കേണ്ട പ്രൊഫഷനെക്കുറിച്ചും സംഖ്യാ ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. നിഗൂഢ ശാസ്ത്രം, ജ്യോതിഷം,
നിങ്ങള്‍ക്ക് നിഗൂഢ ശാസ്ത്രം, ജ്യോതിഷം, വാസ്തു അല്ലെങ്കില്‍ സംഖ്യാശാസ്ത്രം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1, 4, 6, 7 എന്നീ അക്കങ്ങളും ഉണ്ടായിരിക്കാം. ഒന്ന് എന്ന സംഖ്യ സര്‍ഗ്ഗാത്മകതയെയും പോസിറ്റീവ് മനോഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. ഈ സംഖ്യ നിങ്ങളെ സര്‍ഗ്ഗാത്മകതയുള്ളവരും ശക്തമായ വ്യക്തിത്വമുള്ളവരുമാക്കി മാറ്റും. നിങ്ങളുടെ കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരും എല്ലാ കാര്യങ്ങളും ദൃഢനിശ്ചയത്തോടെ ചെയ്ത് തീര്ക്കുന്നവരുമായിരിക്കും ഇക്കൂട്ടര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.