• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | നിങ്ങളുടെ ജന്മസംഖ്യ 6 ആണോ? ഉത്തരവാദിത്തമുള്ളവരും ദൈവഭക്തരും ആയിരിക്കും; സ്വഭാവ സവിശേഷതകള്‍

Numerology Special | നിങ്ങളുടെ ജന്മസംഖ്യ 6 ആണോ? ഉത്തരവാദിത്തമുള്ളവരും ദൈവഭക്തരും ആയിരിക്കും; സ്വഭാവ സവിശേഷതകള്‍

ഈ സംഖ്യയില്‍ ജനിച്ചവര്‍ വളരെ സ്മാര്‍ട് ലുക്ക് ഉള്ളവരായിരിക്കും. ഇവര്‍ കലാപരമായ കഴിവുകൾ ഉള്ളവരും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ മികച്ചവരും കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിവുള്ളവരുമായിരിക്കും.

  • Share this:
ശുക്രനുമായി ബന്ധപ്പെട്ട സംഖ്യയാണ് ആറ്. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് ആഡംബരം, അവസരങ്ങള്‍, കുടുംബം, സുഹൃത്തുക്കള്‍, ഭാഗ്യം, ഐശ്വര്യം എന്നിവ ലഭിക്കും. എന്നാല്‍ ചില സമയങ്ങളില്‍, ഇവരുടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും അവസരങ്ങള്‍ കുറയുന്നതിനും ഇടവന്നേക്കാം

ഭാഗ്യ നിറം: നീലയും പിങ്കും

ഭാഗ്യ ദിനം: വെള്ളിയാഴ്ച

ഭാഗ്യ നമ്പര്‍: 5, 6

ഈ സംഖ്യയില്‍ ജനിച്ചവര്‍ വളരെ സ്മാര്‍ട് ലുക്ക് ഉള്ളവരായിരിക്കും. ഇവര്‍ കലാപരമായ കഴിവുകൾ ഉള്ളവരും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ മികച്ചവരും കാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിവുള്ളവരുമായിരിക്കും. ഇത്തരക്കാര്‍ക്ക് ഉത്തരവാദിത്തം കൂടുതലായിരിക്കും. സമൂഹത്തിനോ രാജ്യത്തിനോ വേണ്ടി ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും. ഈ സംഖ്യയില്‍ ജനിച്ചവര്‍ ദൈവ ഭക്തരും ദയാലുക്കളുമായിരിക്കും. വൃത്തിയോടെ ജോലി ചെയ്യാനുള്ള കഴിവാണ് ഇവരുടെ മറ്റൊരു പ്രത്യേകത. 6 ജനനതീയതിയായുള്ളവർ പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും.

പൊതുവായ സ്വഭാവം:

ഈ സംഖ്യയില്‍ ജനിച്ചവരുടെ അയവുള്ള സ്വഭാവം മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യും

സ്വന്തം ചുമലില്‍ ധാരാളം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം

സാങ്കല്‍പ്പിക ലോകത്തോട് ആകര്‍ഷണം കൂടുതലായിരിക്കും

ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരായിരിക്കും

ഒറ്റപ്പെടലിനെ ഭയപ്പെടുന്നവരാകും

അനുകൂലമായ തൊഴിലുകള്‍:

ആക്‌സസറികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, രത്‌നങ്ങളുടെ നിര്‍മ്മാണം, ബ്രോക്കര്‍മാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കായിക രംഗം, ബ്യൂട്ടീഷ്യന്‍മാര്‍, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഡിസൈനര്‍മാര്‍, റീട്ടെയില്‍ സ്റ്റോറുകള്‍, ഭക്ഷണം, ചോക്കലേറ്റ്, റസ്റ്റോറന്റ്, ലോഹം (സ്വര്‍ണ്ണവും വജ്രവും), ഡോക്ടര്‍ (ഡെര്‍മറ്റോളജി), ഗ്ലാസ്, രാഷ്ട്രീയം, സിനിമ, പ്രതിരോധം, കമ്മീഷന്‍ ഏജന്റുമാര്‍, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നീ മേഖലകളിൽ ശോഭിക്കും.

ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ

1. ദരിദ്രര്‍ക്കോ യാചകര്‍ക്കോ പഞ്ചസാരയോ തൈരോ ദാനം ചെയ്യുക

2. ഐശ്വര്യത്തിനായി എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിയെ ആരാധിക്കുക

3. ഇടത് കൈയില്‍ സില്‍വര്‍ മെറ്റലിക് വാച്ചോ വളയോ ധരിക്കുക

4. നിങ്ങളുടെ ജോലിസ്ഥലം നിങ്ങളുടെ താമസസ്ഥലത്തിനടുത്തേക്ക് മാറ്റുക

5. മാംസാഹാരം, മദ്യം, പുകവലി, എന്നിവ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക. ലെതര്‍ ജീവിതത്തിന്റെ ഭാഗമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക

6. നിങ്ങളുടെ വീടിന്റെ കിഴക്ക് ഭിത്തിയില്‍ സില്‍വര്‍ നിറത്തിലുള്ള 6 സ്ട്രിംഗ് വിന്‍ഡ് ചൈം (കാറ്റടിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്ന വസ്തു) വെയ്ക്കുക

സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മവും പുനര്‍ജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കര്‍മ്മഫലത്തെയുമാണ് പ്രതിപാദിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തില്‍ ജനനതീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്. മികച്ച പ്രൊഫഷണല്‍, കുടുംബ, പ്രണയ ജീവിതം നല്‍കുക എന്നതാണ് സംഖ്യാശാസ്ത്രത്തിന്റെ ലക്ഷ്യം. സംഖ്യാശാസ്ത്രം അതിനുള്ള വഴിയൊരുക്കുന്നുണ്ടെങ്കിലും, പ്രയത്നിക്കേണ്ടത് നിങ്ങളാണ്.
Published by:Arun krishna
First published: