മൊബൈല്‍ ന്യൂമറോളജിയില്‍ ആറ് എന്ന സംഖ്യയുടെ പ്രധാന്യത്തെക്കുറിച്ചാണ് ഇന്നു പറയാന്‍ പോകുന്നത്. നിങ്ങളുടെ ഉത്തരവാദിത്തത്തെ സൂചിപ്പിക്കുന്ന നമ്പറാണിത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹായിക്കാനുള്ള മനോഭാവം, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, എല്ലാവരോടും അടുപ്പം ഉണ്ടാക്കുക എന്നിവയെല്ലാം ഈ നമ്പറിന്റെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് വ്യാകുലപ്പെടാത്ത ആളുകള്‍ക്കുള്ള ഒരു സംഖ്യയാണിത്. പ്രധാനമായും, ഈ സംഖ്യ സൗന്ദര്യതാല്പ്പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രതിനിധീകരിക്കുന്നത്. ഇത് ജീവിതത്തില്‍ പ്രായോഗിക മനോഭാവം വര്‍ധിപ്പിക്കുന്നു. ഇത് ജീവിതത്തില്‍ സന്തോഷവും ആഡംബരവും നല്ല അവസരങ്ങളും കൊണ്ടുവരും.
നമ്പര്‍ 6 ഒരിക്കല്‍ മാത്രം ഉണ്ടെങ്കില്‍:
ഇവര്‍ കുടുംബത്തില്‍ സ്നേഹം കൊണ്ടുവരുന്നവരാണ്. ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തവും കഴിവും ഇക്കൂട്ടര്‍ക്കുണ്ടാകും. അവര്‍ എല്ലാവരുടെ കാര്യത്തിലും ആശങ്കപ്പെടുകയും ചുറ്റുമുള്ള ആളുകളെ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യും. ഉത്തരവാദിത്തമുള്ള മാതാപിതാക്കളുടെ എല്ലാ കടമകളും നിറവേറ്റുന്നവരായിരിക്കും.
നമ്പര്‍ 6 രണ്ടു തവണ ഉണ്ടെങ്കില്‍:
നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ആറ് എന്ന സംഖ്യ രണ്ട് തവണ ഉണ്ടെങ്കില്‍, ഒരു മാറ്റം ആവശ്യമാണ്, കാരണം അത് ആ വ്യക്തിയെ കൂടുതല്‍ വിഷമിപ്പിക്കും. അത്തരക്കാര്‍ എപ്പോഴും തന്റെ മക്കളെക്കുറിച്ച് ഉത്കണ്ഠാകുലരായിരിക്കും. മാത്രമല്ല അവരെ ഉത്തരവാദിത്തമുള്ളവരും സ്വന്തം കാലില്‍ നില്ക്കാന് കഴിവുള്ളവരുമാക്കുകയും വേണം.
നമ്പര്‍ 6 മൂന്ന് തവണ ഉണ്ടെങ്കില്‍:
ഇത് ആപത്തിന്റെ സൂചനയാണ് നല്‍കുന്നത്. അവര്‍ മാനസികമായി അസ്വസ്ഥരും തങ്ങളുടെ സാമൂഹിക പ്രതിച്ഛായയെ കുറിച്ച് ആകുലപ്പെടുന്നവരും ആയിരിക്കും. അത്തരക്കാര്‍ നെഗറ്റീവ് ആയി ചിന്തിക്കുന്നവരാകും. അത്തരം ആളുകള്‍ ഒരിക്കലും പ്രാക്ടിക്കല്‍ ആയിരിക്കില്ല. അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.
നമ്പര്‍ 6 നാലോ അതിലധികമോ തവണ ഉണ്ടെങ്കില്‍:
ഇത്തരക്കാര്‍ കൂടുതല്‍ ആക്ടീവായി ഇരിക്കുകയോ അല്ലെങ്കില്‍ ഒട്ടും ആക്ടീവ് അല്ലാതിരിക്കുകയോ ചെയ്യാം. അത്തരം ആളുകള്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രശ്നമായി മാറും. അവര്‍ ചുറ്റുമുള്ള കാര്യങ്ങള്‍ മനസ്സിലാക്കില്ല, ദൈനംദിന ജീവിതത്തില്‍ നന്നായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കില്ല.
നമ്പര്‍ 6 മൊബൈല്‍ നമ്പറില്‍ ഇല്ലെങ്കില്‍:
ഇവര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും നിരവധി സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യും. വലിയ അവസരങ്ങള്‍ ഉണ്ടെങ്കിലും, പല ജോലികളിലും അവര്‍ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടും. ഇവര്‍ക്ക് ആത്മവിശ്വാസം കുറവായിരിക്കും.
സീരീസിന്റെ ആകെ തുക 6 ആണെങ്കില്‍:
ഈ നമ്പര്‍ എല്ലാ സന്തോഷവും സൗകര്യങ്ങളും നല്‍കുകയും വ്യക്തിയെ ഉത്തരവാദിത്തമുള്ളവരാക്കുകയും ചെയ്യും. സുവര്ണ്ണാവസരങ്ങളുള്ള നമ്പറാണ് ആറ്. ഇത്തരക്കാര്‍ ഒരുപാട് സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍, അവര്‍ കഠിനാധ്വാനം ചെയ്യില്ല. അതിനാല്‍ വീട്ടില്‍ തന്നെ ഇരിക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍.
കൂടാതെ മൊബൈൽ നമ്പറിൽ 3 എന്ന അക്കം ഉണ്ടെങ്കിൽ അത് ആ വ്യക്തിയുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇവർ നേരായ വഴിയിൽ സഞ്ചരിക്കുന്നവരും മികച്ച ഓർമശക്തി ഉള്ളവരും ആയിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.