മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സംഖ്യാശാസ്ത്രത്തെപ്പറ്റിയാണ് ഇന്ന് പറയുന്നത്. ചില സംഖ്യകൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
സംഖ്യ 5: അറിവിന്റെയും സന്തുലിതാവസ്ഥയുടെയും സംഖ്യയാണ് 5. ഒരു വ്യക്തിയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഈ സംഖ്യ പ്രധാനം ചെയ്യുന്നു. ഹൃദയം തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന വ്യക്തികളായിരിക്കും ഈ സംഖ്യ മൊബൈല്‍ സീരിസില്‍ വരുന്നവര്‍. ഇവര്‍ ശരിയായ വഴി തെരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍ സ്വന്തം ജീവിതത്തില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ ഫലവത്താകണം എന്നില്ല. ഇക്കൂട്ടര്‍ക്ക് ധാരാളം സ്വത്തുവകകള്‍ വന്ന് ചേരാന്‍ സാധ്യത കാണുന്നു.
മൊബൈൽ നമ്പറിൽ 5 ഒരു തവണ മാത്രം ആവര്‍ത്തിച്ചാല്‍: ഒരു തവണ മാത്രം 5 എന്ന സംഖ്യ ആവര്‍ത്തിക്കുന്നത് സന്തുലിതാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. വളരെ സത്യസന്ധനായ എല്ലാവരും വിശ്വസിക്കുന്ന ഒരു വ്യക്തിത്വത്തെയാണ് ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നത്. വളരെയധികം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ മറ്റുള്ളവരെ സഹായിക്കുന്നിലും താല്‍പ്പര്യം കാണിക്കുന്നു. എന്നാല്‍ അല്‍പ്പം വാശിക്കാര് ആണ് ഇവര്‍. മറ്റുള്ളവര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാനുള്ള ക്ഷമ പലപ്പോഴും ഇവര്‍ കാണിച്ചെന്ന് വരില്ല.
5 എന്ന സംഖ്യ രണ്ട് തവണ ആവര്‍ത്തിച്ചാല്‍: ഇച്ഛാശക്തിയുള്ളവനും ദൃഢനിശ്ചയമുള്ളവനായ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. വളരെ ഉത്സാഹഭരിതരും ധൈര്യശാലികളുമായിരിക്കും ഇക്കൂട്ടര്‍. എന്തെങ്കിലും പ്രശ്നത്തെ നേരിടേണ്ടി വരുന്ന അവസ്ഥയില്‍ ചിലപ്പോള്‍ വൈകാരികമായി പ്രതികരിച്ചേക്കാം. ഇക്കാരണം കൊണ്ട് തന്നെ തൊഴിലിടങ്ങളിലും വ്യക്തി ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാകും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
5 എന്ന സംഖ്യ മൂന്ന് തവണ ആവര്‍ത്തിച്ചാല്‍: സമയവും സന്ദര്‍ഭവും നോക്കാതെ സംസാരിക്കുന്ന സ്വഭാവമുള്ള വ്യക്തികളായിരിക്കും ഇക്കൂട്ടര്‍. പൊതുവെ ഊര്‍ജസ്വലരായ ഇവര്‍ ജീവിതത്തില്‍ റിസ്കുകള്‍ എടുക്കാന്‍ സന്നദ്ധത കാണിക്കും. മാറ്റങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്നവരാകും ഇവര്‍. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടും. ഉദരസംബന്ധമായ അസുഖങ്ങള്‍ വരാതെ സൂക്ഷിക്കണം.
5 എന്ന സംഖ്യ നാലില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചാല്‍ ഉള്ള ഫലം: എല്ലാക്കാര്യത്തിലും നിര്‍ബന്ധ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. മറ്റുള്ളവര്‍ അംഗീകരിക്കാത്ത പല കാര്യങ്ങളും സ്വന്തം ഇഷ്ടപ്രകാരം ചെയ്യും. എല്ലാ കാര്യത്തിലുമുള്ള എടുത്തുചാട്ടം കുറച്ചില്ലെങ്കില്‍ ധാരാളം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
5 എന്ന സംഖ്യ മൊബൈല്‍ സീരീസില്‍ ഇല്ലെങ്കില്‍ ഉള്ള ഫലം: ഇത്തരക്കാര്‍ മാറ്റത്തെ അംഗീകരിക്കാതെ സ്വന്തം ഇഷ്ടത്തെ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരായിരിക്കും. ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് വളരെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്നവരായിരിക്കും ഇവര്‍. ആരോഗ്യസംബന്ധമായി അനുകൂലകാലമല്ല.
സീരിസിന്റെ ആകെത്തുക 5 ആണെങ്കില്‍: സീരിസിന്റെ ആകെത്തുക 5 ലഭിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പുതിയ ചില വഴിത്തിരിവുകളെ നേരിടേണ്ടി വരും. പൂര്‍ണ്ണമായ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ലഭിക്കും. ഇക്കൂട്ടര്‍ എല്ലാ ജോലികളും നല്ല ഉദ്ദേശ്യത്തോടെ ഏറ്റെടുക്കുന്നവരാകും. മികച്ച ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. വികാരങ്ങളെ നിയന്ത്രിക്കാനും ഇക്കൂട്ടർക്ക് സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.