• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special Nov 24 | ബിസിനസിൽ അനുകൂല സമയം; ബന്ധങ്ങൾ ദൃഢമാകും; മൊബൈൽ നമ്പറിൽ 2 എന്ന സംഖ്യയുള്ളവർ ശ്രദ്ധിക്കുക 

Numerology Special Nov 24 | ബിസിനസിൽ അനുകൂല സമയം; ബന്ധങ്ങൾ ദൃഢമാകും; മൊബൈൽ നമ്പറിൽ 2 എന്ന സംഖ്യയുള്ളവർ ശ്രദ്ധിക്കുക 

മുന്‍കൂട്ടി കാര്യങ്ങള്‍ ചിന്തിക്കാനും ഭാവിയിലേക്കുള്ള കാര്യങ്ങള്‍ ആസുത്രണം ചെയ്യാനും കഴിവുള്ളവരാകും മൊബൈൽ നമ്പരിൽ രണ്ട് എന്ന സംഖ്യയുള്ളവരെന്ന് സംഖ്യാശാസ്ത്രം പറയുന്നു..

  • Last Updated :
  • Share this:
    മൊബൈല്‍ നമ്പറും സംഖ്യാശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കാര്യങ്ങൾ പരിശോധിക്കാം. സമാധാനപൂര്‍ണ്ണമായ ജീവിതം ആഗ്രഹിക്കുന്നവർക്കും ജീവിതചര്യയില്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഉപകാരപ്രദമാകുന്ന ഒന്നായിരിക്കും ഇത്.

    സംഖ്യ 2: ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നത് ചന്ദ്രനെയാണ്. മൊബൈല്‍ സീരീസില്‍ ഈ സംഖ്യ ഉള്‍പ്പെടുത്തുന്നത് സ്‌നേഹത്തെയും പരസ്പരം ഉള്ള മനസ്സിലാക്കലിനെയും വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ആളുകള്‍ക്ക് ആത്മവിശ്വാസവും ആശ്രയ മനോഭാവവും ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ബിസിനസുമായി ബന്ധപ്പെട്ട് പല ക്ലൈന്റുകളുമായി ദീര്‍ഘമായ ബന്ധം സൃഷ്ടിക്കുന്നതിലും ഈ നമ്പറിന്റെ ഉപയോഗം കാരണം സാധിക്കും. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും മൊബൈല്‍ നമ്പറിൽ 2 എന്ന സംഖ്യ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

    2 എന്ന സംഖ്യ ഒരു തവണ വന്നാല്‍ ഉള്ള ഫലം:

    ഇത് വ്യക്തികള്‍ക്ക് അസമാന്യ ബുദ്ധിശക്തിയും എല്ലാകാര്യങ്ങളിലും സജീവമായി ഇടപെടാനുള്ള കഴിവും പ്രധാനം ചെയ്യുന്നു. എപ്പോഴും ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കും ഇവര്‍. പ്രണയബന്ധം മികച്ച രീതിയില്‍ വളരാനും സഹായിക്കും.

    2 എന്ന സംഖ്യ രണ്ട് തവണ ആവര്‍ത്തിച്ചാല്‍: ഇത്തരം വ്യക്തികളില്‍ ഒരു സ്വാഭാവിക ബുദ്ധിശക്തി പ്രകടമാകും. മുന്‍കൂട്ടി കാര്യങ്ങള്‍ ചിന്തിക്കാനും ഭാവിയിലേക്കുള്ള കാര്യങ്ങള്‍ ആസുത്രണം ചെയ്യാനും കഴിവുള്ളവരാകും ഇവര്‍. എന്നാല്‍ കൃത്യമായ നിഗമനങ്ങളില്‍ എത്തുന്നതില്‍ വളരെയധികം ആശങ്ക പ്രകടിപ്പിക്കുന്നവരാണ് ഇക്കൂട്ടര്‍.

    2 മൂന്ന് തവണ ആവര്‍ത്തിച്ചാല്‍; നിങ്ങളുടെ മൊബൈല്‍ നമ്പറിൽ മൂന്ന് തവണ 2 എന്ന സംഖ്യ വന്നാല്‍ എന്ത് ഗുണമാണ് ലഭിക്കുക എന്ന് നോക്കാം. അത്തരം ആളുകള്‍ മറ്റുള്ളവരില്‍ നിന്ന് ലഭിക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ക്കായി ആഗ്രഹിക്കും. അതുകൊണ്ട് തന്നെ എല്ലാവരുമായി സൗഹാര്‍ദ്ദപരമായി പോകുന്നതില്‍ പ്രയാസം നേരിടും. തന്റെ അധീനതയിലുള്ളവയുടെ കുറച്ച് മാത്രം മറ്റുള്ളവര്‍ക്ക് നല്‍കുകയും എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ ലാഭം തന്നിലേക്ക് വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.

    2 എന്ന സംഖ്യ 4 തവണയോ അതില്‍ കൂടുതലോ ആവര്‍ത്തിച്ചാല്‍: ഈ സാഹചര്യത്തില്‍ ഉള്ള വ്യക്തികള്‍ മറ്റുള്ളവരോട് ഒട്ടും തന്നെ സഹിഷ്ണുത ഉള്ളവരായിരിക്കില്ല. അതുകൊണ്ട് തന്നെ ചെറിയ നഷ്ടങ്ങളില്‍ വികാരധീനമായി പെരുമാറുന്നവരാകും ഇവരില്‍ അധികവും. ചെറിയ കാര്യങ്ങള്‍ മാനസികനിലയെ തന്നെ വളരെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

    2 എന്ന സംഖ്യ മൊബൈല്‍ സീരിസില്‍ ഇല്ലെങ്കിൽ; ഈ സാഹചര്യത്തില്‍ തൊഴില്‍ രംഗത്തും കുടുംബത്തിനുള്ളിലും ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണമാകും. ഇത്തരക്കാര്‍ എപ്പോഴും തങ്ങളുടേതായ ലോകത്ത് ജീവിക്കുകയും സ്വന്തം ബലഹീനതകള്‍ സമൂഹത്തില്‍ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നവരാണ്. ജീവിതപ്രശ്‌നങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍.

    മൊബൈൽ നമ്പറിന്റെ ആകെത്തുക 2 ആണെങ്കില്‍ ഉള്ള ഗുണം: ഇക്കൂട്ടര്‍ ബുദ്ധിസാമര്‍ത്ഥ്യത്തിലും പരസ്പര വിശ്വാസത്തിലും സഹകരണത്തിലും മികച്ച രീതിയില്‍ പെരുമാറുന്നവരായിരിക്കും. വളരെയധികം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ കഠിനാധ്വാനത്തിലൂടെ സൗഭാഗ്യങ്ങള്‍ വന്നുചേരും.

    ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികള്‍ മൊബൈല്‍ സീരിസിന്റെ ആകെ തുക 2 വരുന്ന രീതിയില്‍ ക്രമീകരിക്കുന്നത് ജീവിതത്തില്‍ സമാധാനം കൊണ്ടുവരുന്നതിന് സഹായിക്കും.
    First published: