• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special Oct 30 | നിങ്ങളുടെ ജന്മസംഖ്യ 13 ആണോ? ജാഗ്രതയും അച്ചടക്കവുമുള്ളവരായിരിക്കും; സ്വഭാവ സവിശേഷതകള്‍ അറിയാം

Numerology Special Oct 30 | നിങ്ങളുടെ ജന്മസംഖ്യ 13 ആണോ? ജാഗ്രതയും അച്ചടക്കവുമുള്ളവരായിരിക്കും; സ്വഭാവ സവിശേഷതകള്‍ അറിയാം

സാധാരണയായി കൂടുതല്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു നമ്പറാണ് 13, ആത്മീയതയും അച്ചടക്കവും ഉള്ളവരായിരിക്കും 13 ജന്മസംഖ്യയായുള്ളവർ

  • Share this:
രാഹു ഗ്രഹവുമായി ബന്ധപ്പെട്ട സംഖ്യയാണ് 13. ഈ സംഖ്യയില്‍ ജനിച്ച ആളുകള്‍ രാഹു ഗ്രഹത്തിന്റെ നിയന്ത്രണത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സാധാരണയായി കൂടുതല്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു നമ്പറാണ് 13. ആത്മീയതയും അച്ചടക്കവും ഉള്ളവരായിരിക്കും 13 ജന്മസംഖ്യയായുള്ളവർ. കൂടാതെ ഇവർ കഠിനാധ്വാനികളും വിജയസാധ്യത കൂടുതലുള്ളവരുമായിരിക്കും.

ഇവര്‍ ശാഠ്യക്കാരും ദൃഢനിശ്ചയമുള്ളവരുമാകും. എല്ലാ കാര്യങ്ങളും നന്നായി ചെയ്യുമെലും, ഇവര്‍ക്ക് പലപ്പോഴും നിരാശയും പരിമിതികളും സാഹചര്യങ്ങളും കൊണ്ടുണ്ടാകുന്ന പ്രയാസങ്ങളും അനുഭവിക്കേണ്ടി വരും. ജോലിയിലും കുടുംബ ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിയും വന്നേക്കാം. കൂടാതെ ആരോഗ്യപ്രശ്‌നങ്ങൾ ഇവരെ അലട്ടുകയും വിചിത്രമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തേക്കാം.

മാത്രമല്ല, ഇക്കൂട്ടർ സാങ്കേതിക പരിജ്ഞാനമുള്ളവരും ജോലിയില്‍ പൂര്‍ണത കൈവരിക്കുന്നവരുമാണ്. അറിവ് കൊണ്ട് പണം സമ്പാദിക്കാനുള്ള അതുല്യമായ ഒരു കഴിവ് അവര്‍ക്കുണ്ടാകും. മറ്റുള്ളവരുടെ സ്വാധീനത്തില്‍ വീഴാതെ തുടരുകയാണെങ്കില്‍, ധാരാളം സമ്പത്തും സന്തോഷകരമായ ജീവിതവും നേടാന്‍ കഴിയും. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് മുന്‍കൂട്ടി കാണാത്ത സാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് നേട്ടം ഉണ്ടാകും. നിര്‍മ്മാണം, മെഷിനറികള്‍, ഫോട്ടോ സ്റ്റുഡിയോ, ഇലക്ട്രോണിക്, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഗ്യാസ് ഏജന്‍സി, നിര്‍മ്മാണം, എഞ്ചിനീയറിംഗ്, ടിവിയുമായി ബന്ധപ്പെട്ട ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വിജയം കൈവരിക്കാനാകും.

ഭാഗ്യ നിറം: നീല, ചാരനിറം

ഭാഗ്യദിനം: വെള്ളിയാഴ്ചയും ശനിയാഴ്ചയും

ഭാഗ്യ നമ്പര്‍: 6, 9

പാലിക്കേണ്ട കാര്യങ്ങൾ:

1. പച്ച ഇലക്കറികളും പച്ചക്കറികളും കന്നുകാലികള്‍ക്കോ പാവങ്ങള്‍ക്കോ ദാനം ചെയ്യുക

2. നിങ്ങള്‍ക്ക് ചുറ്റുമുള്ള ചെടികള്‍ക്ക് വെള്ളം നല്‍കുക

3. വീടും ജോലിസ്ഥലവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

4. പഞ്ച മുഖി രുദ്രാക്ഷമുള്ള തുളസി മാല ധരിക്കുക

5. മാംസാഹാരം, മദ്യം, പുകയില, ലെതര്‍ എന്നിവ ഒഴിവാക്കുക

6. എല്ലാ തിങ്കളാഴ്ചകളിലും ശിവന് പാല്‍ അഭിഷേകം നടത്തുക

7. ഉറക്കമുണര്‍ന്ന ഉടനെ നിങ്ങളുടെ പുതപ്പ് മടക്കി വെയ്ക്കുക

8. വീട്ടുജോലിക്കാരോട് സൗമ്യമായി സംസാരിക്കുക.

9. ക്ഷേത്രത്തില്‍ ഒരു നാളികേരത്തിന് പകരം രണ്ട് നാളികേരം നല്‍കുക

10. മൃഗങ്ങളുടെ തോലു കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

സംഖ്യാശാസ്ത്രത്തില്‍ ഒരു മനുഷ്യന്റെ ജന്മവും പുനര്‍ജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കര്‍മ്മഫലത്തെയുമാണ് പ്രതിപാദിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തില്‍ ജനനതീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്. മികച്ച പ്രൊഫഷണല്‍, കുടുംബ, പ്രണയ ജീവിതം നല്‍കുക എന്നതാണ് സംഖ്യാശാസ്ത്രത്തിന്റെ ലക്ഷ്യം. സംഖ്യാശാസ്ത്രം അതിനുള്ള വഴിയൊരുക്കുന്നുണ്ടെങ്കിലും, പ്രയത്‌നിക്കേണ്ടത് നിങ്ങളാണ്.
Published by:Anuraj GR
First published: