• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special Nov 6 | രാഷ്ട്രീയക്കാരും വ്യവസായികളും പ്രാധാന്യം കൊടുക്കുന്ന സംഖ്യ; ജന്മസംഖ്യ 17നെക്കുറിച്ചറിയാം

Numerology Special Nov 6 | രാഷ്ട്രീയക്കാരും വ്യവസായികളും പ്രാധാന്യം കൊടുക്കുന്ന സംഖ്യ; ജന്മസംഖ്യ 17നെക്കുറിച്ചറിയാം

അധികാരശ്രേണിയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ളവർ പോലും 17 എന്ന സംഖ്യയുടെ ശക്തി മനസിലാക്കിയിട്ടുണ്ട്

 • Last Updated :
 • Share this:
  നിങ്ങളുടെ ജന്മസംഖ്യ 17 ആണോ? പല പ്രത്യേകതകളും ഉള്ള ഒരു സംഖ്യയാണ് 17. വലിയ രാഷ്ട്രീയക്കാരും വ്യവസായികളുമൊക്കെ ഈ നമ്പറിനെ വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അങ്ങനെ ആരുമാകട്ടെ, അധികാരശ്രേണിയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ളവർ പോലും ഈ സംഖ്യയുടെ ശക്തി മനസിലാക്കിയിട്ടുണ്ട്. എന്നാൽ വ്യക്തി ജീവിതത്തിൽ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തതിന് ശേഷമാകും ഇവരെല്ലാം അധികാര സ്ഥാനത്തെത്തിയത്.

  ഭാഗ്യ നിറങ്ങൾ: നീല, ചാര നിറം, ബ്രൗൺ, കറുപ്പ്
  ഭാഗ്യ ദിനം: ശനി, വെള്ളി
  ഭാഗ്യ നമ്പർ: 8, 6

  കഴിവുകളും ​ഗുണങ്ങളും

  ജോലിയിൽ പൂർണമായ അർപ്പണബോധം കാണിക്കുന്നവരായിരിക്കും ഇക്കൂട്ടർ. എല്ലാ കാര്യങ്ങളോടും പ്രതിബദ്ധത ഉണ്ടായിരിക്കും. ഇവർ അനുകമ്പയുള്ളവരും അതിമോഹമുള്ളവരും ആയിരിക്കും. അറിവു നേടുന്നതിനോട് അടങ്ങാത്ത അഭിനിവേശം ഉണ്ടാകും. ഇക്കൂട്ടർ ഉത്തരവാദിത്തങ്ങൾ ഭം​ഗിയായി ചെയ്യും. നന്നായി പഠിക്കുന്നവരായിരിക്കും ഇവർ. അവസരവാദികളുമായിരിക്കും. അനന്തമായ സാധ്യതകൾ ഇവർക്കു മുന്നിലുണ്ട്. ഇവർ വലിയ ആദർശവാദികളായിരിക്കും. പൂർണമായും വിശ്വസിക്കാൻ പറ്റുന്നവരും ആയിരിക്കും.

  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  അമിത ജോലിഭാ​രം കാരണം ആരോഗ്യം ക്ഷയിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആരോ​ഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിശ്രമമില്ലാതെ ജോലി ചെയ്യരുത്. തീരുമാനങ്ങൾ എടുക്കുമ്പോൾ ദുശാഠ്യം വെടിയുക. സ്വയം വില കുറച്ച് കാണരുത്. ധാരാളം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

  കരിയർ ഓപ്ഷനുകൾ

  നിർമാണം, ബ്രോക്കർ ബിസിനസ്, കൃഷി, രാഷ്ട്രീയം, ലോഹ നിർമാണം, ഇന്റീരിയർ ഡെക്കറേഷൻസ്, ഫാഷൻ വ്യവസായം, ഖനികൾ, സിമന്റ്, വജ്രങ്ങൾ, എണ്ണ, വാതക ശുദ്ധീകരണശാലകൾ, എഞ്ചിനീയറിംഗ്, പേപ്പർ, വസ്ത്ര നിർമാണം തുടങ്ങിയ രം​ഗത്തെല്ലാം 17 എന്ന ജൻമസംഖ്യയിൽ ജനിച്ചവർക്ക് ശോഭിക്കാൻ സാധിക്കും.

  ദാനം ചെയ്യേണ്ടത്:

  1. കന്നുകാലികൾക്കോ ​​പാവപ്പെട്ടവർക്കോ ധാന്യങ്ങൾ ദാനം ചെയ്യുക

  2. മൃഗങ്ങളെ നന്നായി പരിപാലിക്കുക

  3. നിങ്ങളുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക

  4. ചെടികൾക്ക് വെള്ളം നനക്കുക

  5. നിങ്ങൾക്കു ചുറ്റുമുള്ളവരോട് നന്നായി പെരുമാറുക

  6. എല്ലാ തിങ്കളാഴ്ചകളിലും ശിവന് പാൽ അഭിഷേകം നടത്തുക

  7. വ്യായാമം ചെയ്യുക

  8. ഉറക്കമുണർന്ന ഉടനെ നിങ്ങളുടെ പുതപ്പ് മടക്കി വെയ്ക്കുക

  9. വർഷത്തിൽ ഒരിക്കലെങ്കിലും ശനി പൂജ നടത്തുക

  10. മാംസാഹഹാരം, മദ്യം, പുകയില, തുകൽ ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കുക

  സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മത്തിലും പുനര്‍ജന്മത്തിലുമുള്ള നല്ലതും ചീത്തയുമായ കര്‍മഫലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സംഖ്യാശാസ്ത്രത്തില്‍ ജനനതീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍​ഗമാണിത്. സംഖ്യാശാസ്ത്രം പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും അതിനനുസരിച്ച് ജീവിക്കേണ്ടതും പ്രയത്‌നിക്കേണ്ടതും നിങ്ങളാണ്.
  Published by:Anuraj GR
  First published: