• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special Nov 11 | നിങ്ങൾ ജനിച്ചത് 23ന് ആണോ? തന്ത്രശാലികള്‍ ആയിരിക്കും; സ്വഭാവ സവിശേഷതകള്‍ അറിയാം

Numerology Special Nov 11 | നിങ്ങൾ ജനിച്ചത് 23ന് ആണോ? തന്ത്രശാലികള്‍ ആയിരിക്കും; സ്വഭാവ സവിശേഷതകള്‍ അറിയാം

23 എന്ന ജന്മസംഖ്യയുള്ളവര്‍ കലാപരമായി കഴിവുള്ളവരും വൈവിധ്യമാര്‍ന്ന മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്നവരും യാത്രാ പ്രേമികളും ആയിരിക്കും

  • Share this:
നിങ്ങൾ ജനിച്ചത് 23ന് ആണോ? അഞ്ചാമത്തെ ഗ്രഹമായ ബുധന്‍ ആയിരിക്കും നിങ്ങളെ നയിക്കുന്നത്. ഈ ജന്മസംഖ്യയുള്ളവര്‍ കലാപരമായി കഴിവുള്ളവര്‍ ആയിരിക്കും. വൈവിധ്യമാര്‍ന്ന മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന ഇവര്‍ യാത്രാ പ്രേമികളായിരിക്കും. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇവര്‍ അതീവ തത്പരരായിരിക്കും.

സ്വഭാവ ഗുണങ്ങള്‍:
പൊതുവെ ഭാഗ്യശാലികളായിരിക്കും. സൗഹാര്‍ദ്ദപരമായ പെരുമാറ്റമായിരിക്കും ഇവരുടേത്. പുതുമകള്‍ കൊണ്ടുവരാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ അഭ്യൂദയകാംഷികള്‍ ആയിരിക്കും. മനസ്സിലുള്ളത് തുറന്ന് പറയുന്ന ഇവര്‍ പൊതുവെ ധൈര്യശാലികളും ശക്തരുമായിരിക്കും. സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഇവര്‍ പൊതു വേദികളില്‍ തിളങ്ങും. മികച്ച തന്ത്രശാലികള്‍ ആയിരിക്കും. മറ്റുള്ളവർക്ക് വിനോദം പകരാൻ കഴിവുള്ളവരായിരിക്കും. ഓര്‍മ്മ ശക്തിയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇവര്‍ വളരെ ഉത്സാഹികളായിരിക്കും.

നിയന്ത്രിക്കുന്ന ഗ്രഹം: ബുധന്‍
ഭാഗ്യ നിറങ്ങള്‍: പച്ചയും നീലയും
ഭാഗ്യദിനം: ബുധനാഴ്ച
ഭാഗ്യ സംഖ്യകള്‍: 5 ഉം 6 ഉം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
സ്വന്തം കാര്യങ്ങളിൽ കുറച്ച് ശ്രദ്ധ കേന്ദ്രീകരിക്കണം. ജീവിതത്തിൽ വളരെ അധികം ആ​ഗ്രഹങ്ങളും ലക്ഷ്യങ്ങളും നിങ്ങൾക്ക് ഉണ്ടാകും. പലതും എളുപ്പത്തിൽ ഉപേക്ഷിക്കാനുള്ള തോന്നലുണ്ടാകും. ഊർജം പല കാര്യങ്ങളിലേക്ക് ചിതറി പോകാതെ ശ്രദ്ധിക്കണം.

അനുകൂലമായ തൊഴിൽ മേഖലകൾ:
തിയേറ്റർ, രാഷ്ട്രീയം, ഗ്ലാമർ ഇൻഡസ്ട്രി, സിഎ, പരസ്യ ഏജൻസികൾ, മീഡിയ, ഡിസൈനിങ്, ആർട്ട് & ക്രാഫ്റ്റ്, നൃത്തം, ഫോട്ടോഗ്രാഫി, ഇവന്റുകൾ, മോഡലിങ്, കായികം. സംഗീതം,സംഗീത സ്‌കൂളുകൾ, ചന്ദനവും കുങ്കുമപ്പൂവുമായി ബന്ധപ്പെട്ട മേഖലകൾ, ഏതെങ്കിലും തരത്തിലുള്ള വ്യവസായങ്ങളിലെ കൺസൾട്ടൻസികൾ, സ്‌പോർട്‌സ് കോച്ച്, അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾ, ഓഹരി വിപണി, സൈന്യം അല്ലെങ്കിൽ പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇക്കൂട്ടർ തിളങ്ങും.

പാലിക്കേണ്ട കാര്യങ്ങള്‍ :

1. ക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
2. എല്ലാ ബുധനാഴ്ചകളിലും ഗണേശപൂജ നടത്തുകയും കറുകപ്പുല്ല് സമർപ്പിക്കുകയും ചെയ്യുക
3. നെറ്റിയിൽ കുങ്കുമം ധരിക്കുക
4. ബാഗിൽ പഞ്ചമുഖീ രുദ്രാക്ഷം സൂക്ഷിക്കുക
5. വെള്ളയോ വെള്ളിയോ ആയ മൊബൈൽ കവർ എപ്പോഴും കൈയിൽ കരുതുക
6. മാംസാഹാരം, മദ്യം, പുകയില, തുകല്‍ എന്നിവ ഒഴിവാക്കുക.

സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മവും പുനര്‍ജന്മവും ജീവിതത്തിലെ നല്ലതും ചീത്തയുമായ കര്‍മ്മഫലത്തെയും പ്രതിപാദിയ്ക്കുന്നു. സംഖ്യാശാസ്ത്രത്തില്‍ ജനനതീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവില്‍ ജീവിതത്തെയും ബാധിക്കുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വം അവരുടെ ജനനതീയതിയെ അടിസ്ഥാനമാക്കി നിര്‍വചിക്കാന്‍ ന്യൂമറോളജി സഹായിക്കും. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിത്. ഭാഗ്യനമ്പര്‍, ഭാഗ്യനിറങ്ങള്‍, ഭാഗ്യദിനങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ അറിയുന്നതിലൂടെ നിങ്ങളുടെ ബലഹീനതകളെ ഇല്ലാതാക്കി ഭാവി മനോഹരമാക്കാനും സംഖ്യാശാസ്ത്രം സഹായിക്കും. മികച്ച തൊഴിൽ മേഖല, കുടുംബം, പ്രണയ ജീവിതം എന്നിവ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ് സംഖ്യാശാസ്ത്രത്തിന്റെ ലക്ഷ്യം. സംഖ്യാശാസ്ത്രം അതിനുള്ള വഴിയൊരുക്കുന്നുണ്ടെങ്കിലും, പ്രയത്നിക്കേണ്ടത് നിങ്ങളാണ്.
Published by:Anuraj GR
First published: