• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Special | നിങ്ങളുടെ ജന്മസംഖ്യ രണ്ട് ആണോ? സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറുന്നവർ; സ്വഭാവ സവിശേഷതകൾ അറിയാം

Numerology Special | നിങ്ങളുടെ ജന്മസംഖ്യ രണ്ട് ആണോ? സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറുന്നവർ; സ്വഭാവ സവിശേഷതകൾ അറിയാം

എപ്പോഴും ശാശ്വതമായ ബന്ധങ്ങള്‍ നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഇവർ.

  • Share this:
ചന്ദ്രന്റെ സ്വഭാവസവിശേഷതകളായ ആകര്‍ഷണീയത, നിഷ്‌കളങ്കത, വികാരങ്ങള്‍, പ്രതിബദ്ധത, സൗമ്യത, പരിശുദ്ധി എന്നിവയെ പ്രതിഫലിപ്പിക്കുന്ന സംഖ്യയാണ് രണ്ട്. സാഹചര്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും അനുസൃതമായി പെരുമാറാനും ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് പോകാനും ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക് കഴിയും. എപ്പോഴും ശാശ്വതമായ ബന്ധങ്ങള്‍ നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഇവർ.

സ്വഭാവ ഗുണങ്ങള്‍:
2 ജന്മസംഖ്യയായുള്ളവർ വിശ്വസ്തരും, ശുദ്ധ ഹൃദയരും, ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് പോകുന്നവരും ആയിരിക്കും. പ്രത്യേക വ്യക്തിത്വമുള്ള ഇക്കൂട്ടർ നല്ല ബുദ്ധിയുള്ളവരും ആയിരിക്കും.രണ്ട് ജന്മസംഖ്യയായുള്ളവരെ നിയന്ത്രിക്കുന്നത് ചന്ദ്രന്‍ ആയിരിക്കും.

ഭാഗ്യ നിറങ്ങള്‍: വെള്ള, നീല

ഭാഗ്യ ദിനം: തിങ്കളാഴ്ച

ഭാഗ്യ നമ്പര്‍: 2, 6

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിങ്ങളുടെ വിധേയത്വ സ്വഭാവം കുറയ്ക്കുക, അല്ലാത്തപക്ഷം അത് ദുരുപയോഗം ചെയ്യപ്പെടും. ജീവിതത്തില്‍ സങ്കീര്‍ണതകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കണം. സമപ്രായക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.

അനുകൂലമായ തൊഴിലുകള്‍:

ശാസ്ത്ര മേഖല, സ്‌പോര്‍ട്‌സ്, എഞ്ചിനീയറിംങ്, ഡിസൈനിംങ് അഭിനയം, ലിക്വിഡ് ബിസിനസ്സ്, മെഡിസിന്‍സ്, കെമിക്കല്‍ ബിസിനസ്സ്, ഹോട്ടലുകള്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍.

ദോഷ പരിഹാരത്തിനായി നിങ്ങള്‍ ചെയ്യേണ്ടത്:

ധ്യാനത്തിലൂടെ നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുക.

ചെയ്യേണ്ട വഴിപാടുകൾ:

1.ക്ഷേത്രത്തില്‍ രണ്ട് നാളികേരം നൽകുക.

2. ശിവ ഭഗവാന് പാല്‍ അഭിഷേകം നടത്തുക

3. ഒരു വെള്ളി നാണയം എപ്പോഴും ബാഗില്‍ സൂക്ഷിക്കുക

4. വൈകുന്നേരം പാല്‍ വെള്ളത്തില്‍ കുളിക്കുക

5. നോണ്‍ വെജ്, മദ്യം, പുകയില, തുകല്‍ എന്നിവ ഒഴിവാക്കുക.

ഇനി നിങ്ങളുടെ ജന്മസംഖ്യ ഒന്നാണെങ്കില്‍ സൂര്യ ഭഗവാനുമായി ഏറ്റവും അടുത്തു നിൽക്കുന്ന സംഖ്യയാണ് ഒന്ന് എന്ന കാര്യം ഓർക്കുക. അതിനാല്‍ ഈ സംഖ്യയില്‍ ജനിച്ചവര്‍ വളരെ കരുത്തുള്ളവരും സൂര്യനെപ്പോലെ ജ്വലിക്കുന്നവരുമായിരിക്കും. നല്ല വ്യക്തിപ്രഭാവമുള്ള ആളുകളായതിനാല്‍ കരിയറില്‍ മികച്ച നേട്ടമായിരിക്കും ഇവരെ കാത്തിരിക്കുക. എന്നാല്‍ വളരെ നേരത്തെ തന്നെ കരിയറില്‍ നേട്ടമുണ്ടായേക്കില്ല. 28, 30, 32, 35, 40 എന്നീ പ്രായങ്ങളില്‍ എത്തുമ്പോഴായിരിക്കും കരിയറില്‍ കുതിച്ചുചാട്ടമുണ്ടാവുക.

അപ്രതീക്ഷിതമായി പലപ്പോഴും പണം ഇവരെ തേടിയെത്താനുള്ള സാധ്യതയുണ്ട്. ചെറിയ വരുമാനവും മറ്റുമായി ഇടത്തരം ജീവിതം നയിക്കുന്നതിന് പകരം ഇത്തരക്കാര്‍ മികച്ച സൗകര്യങ്ങളോടെ പെട്ടെന്ന് ജീവിതം കെട്ടിപ്പടുക്കുന്നതാണ് നല്ലത്. ഇക്കൂട്ടരുടെ പ്രണയബന്ധം ഏറെക്കാലം നീണ്ടു നില്‍ക്കാനാണ് സാധ്യത. അതിനാല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുക. ഇവരെ ആശ്രയിച്ച് കൊണ്ടായിരിക്കും പങ്കാളിയുടെ ജീവിതവും മുന്നോട്ട് പോവുക.

ഭാഗ്യവും അത് പോലെ തന്നെ കരുത്തുമുള്ളവരായിരിക്കും ഒന്ന് ജന്മസംഖ്യ ആയിട്ടുള്ളവര്‍. ഇത്തരക്കാര്‍ നിര്‍ഭയരായിരിക്കും. സ്വതന്ത്രമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന ആളുകളാണെന്നത് പോലെ ബഹുമുഖ പ്രതിഭകളുമായിരിക്കും. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ ഇവർക്ക് സാധിക്കും. നല്ല ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും. അത് പോലെത്തന്നെ യുക്തിപരമായി കാര്യങ്ങളെ അപഗ്രഥനം ചെയ്യുന്നവരുമായിരിക്കും.
Published by:Arun krishna
First published: