• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special | നിങ്ങളുടെ ജന്മസംഖ്യ ഒന്ന് ആണോ? ഭാഗ്യമുള്ളവരും കരുത്തരും ആയിരിക്കും; കൂടുതൽ അറിയാം

Numerology Special | നിങ്ങളുടെ ജന്മസംഖ്യ ഒന്ന് ആണോ? ഭാഗ്യമുള്ളവരും കരുത്തരും ആയിരിക്കും; കൂടുതൽ അറിയാം

നല്ല വ്യക്തിപ്രഭാവമുള്ള ആളുകളായതിനാൽ കരിയറിൽ മികച്ച നേട്ടമായിരിക്കും നിങ്ങളെ കാത്തിരിക്കുക

 • Share this:
സൂര്യ ഭഗവാനുമായി ഏറ്റവും അടുത്തിരിക്കുന്ന സംഖ്യയാണ് ഒന്ന്. അതിനാൽ ഈ സംഖ്യയിൽ ജനിച്ചവർ വളരെ കരുത്തുള്ളവരും സൂര്യനെപ്പോലെ ജ്വലിക്കുന്നവരുമായിരിക്കും. നല്ല വ്യക്തിപ്രഭാവമുള്ള ആളുകളായതിനാൽ കരിയറിൽ മികച്ച നേട്ടമായിരിക്കും നിങ്ങളെ കാത്തിരിക്കുക. എന്നാൽ വളരെ നേരത്തെ തന്നെ കരിയറിൽ നേട്ടമുണ്ടായേക്കില്ല. 28, 30, 32, 35, 40 എന്നീ പ്രായങ്ങളിൽ എത്തുമ്പോഴാണ് കരിയറിൽ കുതിച്ചുചാട്ടമുണ്ടാവുക.

അപ്രതീക്ഷിതമായി പലപ്പോഴും പണം നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. ചെറിയ വരുമാനവും മറ്റുമായി ഇടത്തരം ജീവിതം നയിക്കുന്നതിന് പകരം ഇത്തരക്കാർ മികച്ച സൗകര്യങ്ങളോടെ പെട്ടെന്ന് ജീവിതം കെട്ടിപ്പടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ പ്രണയബന്ധം ഏറെക്കാലം നീണ്ടുനിൽക്കാനാണ് സാധ്യത. അതിനാൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുക. നിങ്ങളെ ആശ്രയിച്ച് കൊണ്ടായിരിക്കും പങ്കാളിയുടെ ജീവിതവും മുന്നോട്ട് പോവുക.

Also Read- ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധിക്കുക; പൂര്‍ത്തീകരിക്കാത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും; ഇന്നത്തെ ദിവസഫലം
ഭാഗ്യ ദിനം: ഞായറാഴ്ച

നിയന്ത്രിക്കുന്നത്: സൂര്യൻ

ഭാഗ്യ നമ്പർ: 1,3

ഭാഗ്യവും അത് പോലെ തന്നെ കരുത്തുമുള്ളവരായിരിക്കും ഒന്ന് ജനനത്തീയതി ആയിട്ടുള്ളവർ. ഇത്തരക്കാർ നിർഭയരാകരിക്കും. സ്വതന്ത്രമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ആളുകളാണെന്നത് പോലെ ബഹുമുഖ പ്രതിഭകളുമായിരിക്കും. സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ വഹിക്കാൻ നിങ്ങൾക്ക് സാധിക്കും. നല്ല ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും. അത് പോലെത്തന്നെ യുക്തിപരമായി കാര്യങ്ങളെ അപഗ്രഥനം ചെയ്യുന്നവരായിരിക്കും. ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുകയും അത് ശക്തമായി പിന്തുടരുകയും ചെയ്യും.

ജനനത്തീയതി ഒന്ന് വരുന്നവർ കാഴ്ചയിൽ ആർക്കും ആകർഷകത്വം തോന്നുന്നവരായിരിക്കും. ജോലി ചെയ്യുന്നതിൽ മിടുക്കുള്ളവരുമായിരിക്കും.

Also Read- സമ്പത്ത് വര്‍ധിക്കും; വിലപ്പെട്ട സമ്മാനം ലഭിക്കും; ഇന്നത്തെ സാമ്പത്തികഫലം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അമിതമായി സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്തെന്ന വരില്ല. അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതായിരിക്കും ഉചിതം. അധികാരം ദുരുപയോഗം ചെയ്യുന്ന രീതി ഒരു കാരണവശാലും പിന്തുടരുത്. അഹങ്കാരം ഒരിക്കലും നല്ലതായിരിക്കില്ല.

അനുകൂലമായ തൊഴിലുകൾ:

 • സോളാർ വ്യവസായം, ഇലക്‌ട്രോണിക്‌സ്, കൃഷി, ഭൂവ്യാപാരം, ജ്വല്ലറി, അഭിനയം, രാഷ്ട്രീയം, സ്‌പോർട്‌സ്, ഓഹരികൾ, ഇവന്റുകൾ, പരസ്യം, വിപണി, നിർമാണ സാമഗ്രികൾ.

 • നിങ്ങൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്

 • സൂര്യഭഗവാന് മറക്കാതെ ജലം സമർപ്പിക്കുക

 • ക്ഷേത്രത്തിൽ ഭക്തിയോടെ കടുക് ദാനം ചെയ്യുന്നത് വളരെ നല്ലതാണ്.

 • പറിച്ചെടുത്ത ഒരു മഞ്ഞൾ കഷ്ണം അത് പോലെത്തന്നെ കയ്യിൽ കരുതുന്നത് വളരെ നല്ലതായിരിക്കും. അത് നിങ്ങൾക്ക് എപ്പോഴും ഗുണം പകരും.

 • ആഴ്ചയിൽ ഒരിക്കൽ എങ്കിലും മഞ്ഞ നിറത്തിലുള്ള അരി ഭക്ഷണത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുക.

 • നിങ്ങളുടെ വീടിന്റെയോ ജോലി സ്ഥലത്തിന്റെയോ കിഴക്ക് ഭാഗത്തുള്ള ഭിത്തിയിൽ കൃത്രിമമായി നിർമ്മിച്ച ഒരു സൂര്യകാന്തിച്ചെടി സ്ഥാപിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

 • ചിലത് ഉപേക്ഷിക്കുന്നത് വളരെ പ്രധാനമാണ്. മദ്യവും പുകവലിയും അകറ്റി നിർത്താൻ പരമാവധി ശ്രദ്ധിക്കുക.

 • നോൺ വെജ് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. തുകൽ ജീവിതത്തിന്റെ ഭാഗമായി മാറാതിരിക്കാനും ശ്രദ്ധിക്കുക.

Published by:Naseeba TC
First published: