• HOME
 • »
 • NEWS
 • »
 • life
 • »
 • കുഞ്ഞു ജനിക്കില്ലെന്ന് വിധിയെഴുതിയ നാൾ തേടിയെത്തിയത് ഒരു കുഞ്ഞു മാലാഖ; ആ പെൺകുഞ്ഞിനെ ദത്തെടുത്ത് നഴ്സ്

കുഞ്ഞു ജനിക്കില്ലെന്ന് വിധിയെഴുതിയ നാൾ തേടിയെത്തിയത് ഒരു കുഞ്ഞു മാലാഖ; ആ പെൺകുഞ്ഞിനെ ദത്തെടുത്ത് നഴ്സ്

കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ദിവസം അമേരിക്കയിലെ ബോസ്റ്റണിലുള്ള ലിസ് സ്മിത്ത് എന്ന നഴ്സിന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കുഞ്ഞ് മാലാഖ കടന്നുവന്നു. രണ്ടുവർഷത്തിനിപ്പുറം അവളെ ലിസ് സ്മിത്ത് ദത്തെടുത്തു.

News 18

News 18

 • Last Updated :
 • Share this:
  ബോസ്റ്റൺ: ജീവിതത്തിലെ ഏറ്റവും നിരാശപ്പെടുത്തിയ ദിനമായിരുന്ന ലിസ് സ്മിത്ത് എന്ന നാൽപ്പത്തിയഞ്ചുകാരിക്ക് അത്. ഐവിഎഫ് ചികിത്സയ്ക്കുപോലും ഒരു പൊന്നോമനയെ സമ്മാനിക്കാനാകില്ലെന്ന് ഡോക്ടർമാർ നഴ്സായ അവളോട് പറഞ്ഞു. ഹൃദയം നുറുങ്ങുന്ന വേദനയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയ അവളെ തേടി സുഹൃത്തായ ഒരു നഴ്സിന്‍റെ ഫോൺ കോൾ എത്തി. ഉടൻ ബോസ്റ്റണിലെ ഫ്രാൻസിസ്കൻ ചിൽഡ്രൻ ആശുപത്രിയിൽ എത്തണമെന്നായിരുന്നു സുഹൃത്തിന്‍റെ ആവശ്യം. അവിടെയെത്തിയപ്പോൾ എൻഐസിയുവിൽ കഴിയുന്ന ഒരു കുഞ്ഞിനെയൊന്ന് കാണാമോയെന്നായിരുന്നു സുഹൃത്തിന്‍റെ ചോദ്യം. അവിടെ ലിസ് സ്മിത്ത് കണ്ടത് ഒരു കുഞ്ഞുമാലാഖയെയായിരുന്നു. അവളുടെ പേര് ജിസലെ. ആ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് ആ പേര് ഇട്ടത്.

  മാസം തികയാതെ ജനിച്ച കുഞ്ഞ് ആയിരുന്നു ജിസലെ. 29 ആഴ്ചകൾ പിന്നിടുമ്പോഴായിരുന്നു അവളുടെ ജനനം. തൂക്കം കുറവായതിനാൽ നിയോനാറ്റൽ ഐസിയുവിൽ ഇൻക്യൂബേറ്ററിലായിരുന്നു അവൾ കഴിഞ്ഞിരുന്നത്. ഉത്തേജകമരുന്നിന് അടിമകളായിരുന്നു ജിസലെയുടെ മാതാപിതാക്കൾ. ജിസലെയെ ഗർഭം ധരിക്കുമ്പോൾ അവളുടെ അമ്മ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ ഫലമായി കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുഞ്ഞിന്‍റെ പരിചരണത്തിനായി അമ്മയെപ്പോലെ നോക്കാൻ സാധിക്കുന്ന പീഡിയാട്രിക് വിദഗ്ദ്ധയായ നഴ്സിനെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് ലിസ് സ്മിത്തിനെ വിളിച്ചുവരുത്തുന്നത്. അങ്ങനെ കുഞ്ഞിനെ നോക്കാൻ സ്മിത്ത് സമ്മതിച്ചു.

  ഓരോ സ്ത്രീയും വായിച്ചറിയാൻ, ടിഷ്യു പേപ്പർ എന്ന വില്ലനെ തിരിച്ചറിയുക

  ഏറെനാളായി ആരും തിരിഞ്ഞുനോക്കാതിരുന്നതോടെ ആശുപത്രി ജീവനക്കാർ സ്വന്തം കുഞ്ഞിനെയെന്ന പോലെ അവളെ നോക്കിയിരുന്നത്. ശ്രദ്ധയോടെയുള്ള പരിചരണം അവൾക്ക് ആവശ്യമായിരുന്നു. 2016 ഒക്ടോബറിൽ ജിസലെയെക്ക് മൂന്നുമാസം പ്രായമുള്ളപ്പോഴായിരുന്നു ലിസ് സ്മിത്ത് അവളെ പരിചരിച്ചുതുടങ്ങുന്നത്. കുഞ്ഞിനെ കാണാൻ അവളുടെ മാതാപിതാക്കൾ ഇടയ്ക്കിടെ വരുമായിരുന്നു. എന്നാൽ വൈകാതെ ആ വരവ് കുറഞ്ഞുതുടങ്ങി. ഒട്ടുംവരാതെ ആയതോടെ, അമേരിക്കയിലെ നിയമപ്രകാരം കുഞ്ഞിന്‍റെ രക്ഷകർതൃത്വം അവർക്ക് നഷ്ടമായി. ഇതോടെ കുഞ്ഞിനെ കോടതിയിൽ ഹാജരാക്കി. അവിടെവെച്ച് ഔദ്യോഗികമായി ലിസ് സ്മിത്ത്, ജിസലെയെ ഏറ്റെടുത്തു. കോടതിയിൽവെച്ച് ജഡ്ജി അവളോട് ഇങ്ങനെ പറഞ്ഞു: "ഒരു ന്യായാധിപനെ കോടതിയിൽ എല്ലാവരും ബഹുമാനിക്കുന്നു, എന്നാൽ ഇന്ന് ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു, ഈ കോടതിമുറിയുടെ ബഹുമാനം നിങ്ങൾ അർഹിക്കുന്നു.

  ഇടയ്ക്കിടെ ജിസലെയുടെ ആരോഗ്യനില വഷളായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഇന്ന് അവർ പൂർണ ആരോഗ്യവതിയാണ്. നന്നായി ഭക്ഷണം കഴിക്കുകയും, കളിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്ന മിടുക്കിയായി ജിസലെ മാറി. ലിസ് സ്മിത്തിന്‍റെ കുടുംബത്തിലെ പൊന്നോമനയാണ് ജിസലെ. രാവിലെ മുതൽ അവൾ ഉറങ്ങുന്നതുവരെ അവളെ കൊഞ്ചിക്കുന്നു. വർഷങ്ങളോളം കുഞ്ഞുങ്ങളില്ലാത്തതിന്‍റെ വേദനയിൽ നീറി ജീവിച്ച ലിസ് സ്മിത്ത് ഇപ്പോൾ ഏറെ സന്തോഷവതിയാണ്. ബ്ലോഗ് പോസ്റ്റിലൂടെ ജിസലെയെ സ്വന്തമാക്കിയ അനുഭവം ലിസ് സ്മിത്ത് കുറിച്ചിട്ടുണ്ട്.
  First published: