നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Savitribai Phule | സാവിത്രിഭായ് ഫൂലെയുടെ ജന്മവാർഷികം അന്താരാഷ്ട്ര അധ്യാപക ദിനമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിയ്ക്ക് OBC വിദ്യാർത്ഥി സംഘടനയുടെ കത്ത്

  Savitribai Phule | സാവിത്രിഭായ് ഫൂലെയുടെ ജന്മവാർഷികം അന്താരാഷ്ട്ര അധ്യാപക ദിനമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിയ്ക്ക് OBC വിദ്യാർത്ഥി സംഘടനയുടെ കത്ത്

  2022 ജനുവരി 3 ന് സാവിത്രിഭായ് ഫൂലെയുടെ 191-ാം ജന്മവാര്‍ഷികമാണ്

  സാവിത്രിഭായ് ഫൂലെ

  സാവിത്രിഭായ് ഫൂലെ

  • Share this:
   സാവിത്രിഭായ് ഫൂലെയുടെ (Savitribai Phule) ജന്മവാർഷികദിനമായ ജനുവരി 3 അന്താരാഷ്ട്ര അധ്യാപക ദിനമായി (International Teachers' Day) പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഒബിസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AIOBCSA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (PM Narendra Modi) കത്തയച്ചു. "സാവിത്രിഭായ് ഫൂലെയുടെ സംഭാവനകളെ അവഗണിച്ച മുന്‍ സർക്കാരുകളുടെ ചരിത്രപരമായ തെറ്റുകള്‍ ഇന്ത്യാ ഗവണ്‍മെന്റ് തിരുത്തണം", സ്റ്റുഡന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

   ആധുനിക ഇന്ത്യയില്‍ പിന്നോക്കം നില്‍ക്കുന്ന ദളിതരായ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ സ്ഥാപിച്ച ആദ്യത്തെ വനിതകളിൽ ഒരാളാണ് ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെ. "സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം അവരുടെ സംഭാവനകള്‍ ശരിയായ രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടില്ല. നമ്മൾ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്ന അവസരത്തിൽ, അവരുടെ സംഭാവനകള്‍ക്ക് അതർഹിക്കുന്ന അംഗീകാരം നൽകിയില്ലെങ്കിൽ അത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വഞ്ചനയായിരിക്കും", വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 2022 ജനുവരി 3 ന് സാവിത്രിഭായ് ഫൂലെയുടെ 191-ാം ജന്മവാര്‍ഷികമാണ്.

   പാര്‍ലമെന്റില്‍ മഹാത്മ ജ്യോതിറാവു ഫൂലെയുടെ അടുത്തായി സാവിത്രിഭായ് ഫൂലെയുടെ പ്രതിമ സ്ഥാപിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഡിജിറ്റല്‍ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സാമൂഹ്യക്ഷേമ ഹോസ്റ്റലുകൾ ആരംഭിക്കണമെന്നും സ്‌കൂള്‍ പാഠപുസ്‌കങ്ങളില്‍ സാവിത്രിഭായ് ഫൂലെയുടെ ജീവചരിത്രങ്ങൾ ഉള്‍പ്പെടുത്തണമെന്നും കൂടി അവർ ആവശ്യപ്പെടുന്നുണ്ട്.

   "12-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്‌തകത്തിലും ചരിത്ര പുസ്തകത്തിലും അവരുടെ ജീവിത ചരിത്രം ഉള്‍പ്പെടുത്തുക. കൂടാതെ, എല്ലാ പാര്‍ലമെന്റ് മണ്ഡലത്തിലും സാവിത്രിഭായ് ഫൂലെയുടെ പേരില്‍ 1000 പേരെ ഉള്‍ക്കൊള്ളുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി സ്ഥാപിക്കണം", കത്തില്‍ പറയുന്നു. ഈ ഹോസ്റ്റലുകളിൽ ഒബിസി വിഭാഗക്കാർക്ക് 50 ശതമാനം സംവരണം നൽകണമെന്നും വിദ്യാർത്ഥി സംഘടന ആവശ്യപ്പെടുന്നുണ്ട്.

   ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങളും സ്‌പെഷ്യല്‍ ഇന്റര്‍നെറ്റ് പാക്കേജും നല്‍കണം. ഒബിസി, എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി എന്നീ വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പോ ടാബ്‌ലറ്റോ നല്‍കണം. ഇതിലൂടെ ഡിജിറ്റല്‍ വിഭജനം നികത്താന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

   എസ്ഇബിസി വിഭാഗത്തിൽപ്പെട്ടവർക്ക് ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും ഈ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് സഹായിക്കാനും സർവകലാശാലകളിൽ ഫൂലെ സെന്ററുകള്‍ സ്ഥാപിക്കണമെന്നും അവര്‍ സർക്കാരിനോട് ആവശ്യപ്പെടുന്നു.

   Summary: The government should establish Phule Centers for the Empowerment of Socially and Educationally Backward Classes in various Universities for taking up research. OBC Students Association writes to Prime Minister Narendra Modi to observe her birth anniversary as International Teachers' Day
   Published by:user_57
   First published: