• HOME
  • »
  • NEWS
  • »
  • life
  • »
  • ഭൂമി പണയം വെച്ച് കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു; അധ്യാപകന് സ്വര്‍ണ മെഡൽ

ഭൂമി പണയം വെച്ച് കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു; അധ്യാപകന് സ്വര്‍ണ മെഡൽ

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ ഭൂമി പണയപ്പെടുത്തിയാണ് പണം കണ്ടെത്തിയത്

  • Share this:
ഭൂമി പണയപ്പെടുത്തി ലഭിച്ച തുകയ്ക്ക് കിക്ക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ (kickboxing championship) പങ്കെടുത്ത അധ്യാപകന് (school teacher) സ്വര്‍ണ മെഡല്‍ (gold medal) നേട്ടം. ഒഡീഷയിലെ (odisha) സുന്ദര്‍ഗഡ് ജില്ലയില്‍ നിന്നുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ബില്ലു ടിര്‍ക്കിയാണ് ഈ ആഴ്ച നടന്ന മത്സരത്തില്‍ സ്വർണ മെഡല്‍ സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ ന്യൂഡല്‍ഹിയിലേക്ക് പോകുന്നതിന് ഭൂമി പണയപ്പെടുത്തിയാണ് അദ്ദേഹം പണം കണ്ടെത്തിയത്.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് കിക്ക്‌ബോക്‌സിംഗ് ഓര്‍ഗനൈസേഷന്റെ (WAKO) ഇന്ത്യന്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കിക്ക്‌ബോക്‌സിംഗ് ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ 74 കിലോഗ്രാം വിഭാഗത്തിലാണ് ബില്ലു ടിര്‍ക്കി സ്വര്‍ണം നേടിയത്. അസമില്‍ നിന്നുള്ള എതിരാളിയെ തോല്‍പ്പിച്ചാണ് ബില്ലു മെഡല്‍ നേടിയത്. ഒഡിഷയില്‍ നിന്ന് മെഡല്‍ നേടിയ അഞ്ച് ബോക്സര്‍മാരില്‍ ഒരാളാണ് ബില്ലു.നവംബര്‍ 2 മുതല്‍ 6 വരെയായിരുന്നു മത്സരം.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്ന ബില്ലു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎസ്) കീഴിലും ജോലി ചെയ്യാറുണ്ട്. അധ്യാപന ജോലിക്ക് പ്രതിമാസം 3,200 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ ശമ്പളം.

Also Read- യുവ കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ അബിർ ഇന്ത്യ ഒരുക്കുന്നു

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കളുടെ ഭാഗത്തു നിന്ന് വലിയ പ്രോത്സാഹനം ഉണ്ടായിരുന്നുവെന്ന് ബില്ലു പറഞ്ഞു. ''ഞാന്‍ 12 വര്‍ഷത്തിലേറെയായി കിക്ക്‌ബോക്‌സിംഗ് പരിശീലിക്കുന്നുണ്ട്. എന്നാല്‍ ഒരു അന്താരാഷ്ട്ര മത്സരത്തിലും പങ്കെടുത്തിട്ടില്ല. അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പില്‍ ഭാഗ്യം പരീക്ഷിച്ചു നോക്കാന്‍ നിർബന്ധിച്ചത് സുഹൃത്തുക്കളാണ്. എന്നാല്‍, ഡല്‍ഹിയിലേക്ക് പോകാനുള്ള പണം എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല,'' ബില്ലു പറഞ്ഞു.

കോച്ച് ബിചിത്ര ജെനയാണ് തനിക്ക് റെയില്‍വേ ടിക്കറ്റ് എടുത്തു തന്നതെന്നും അദ്ദേഹം പറഞ്ഞു. '' ഡല്‍ഹിയിലെ താമസ സൗകര്യത്തിനും പ്രവേശന ഫീസിനും വേണ്ടി 30,000 രൂപയാണ് വേണ്ടിയിരുന്നത്. എന്റെ കൈവശം അത്രയും പണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു ഏക്കര്‍ കൃഷിഭൂമി 20,000 രൂപയ്ക്ക് പണയപ്പെടുത്തി, ബാക്കി പണം സുഹൃത്തുക്കളുടെ കൈയില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് കടം വാങ്ങിയും സംഘടിപ്പിച്ചു, '' ബില്ലു പറഞ്ഞു.
Also Read- ഏതു കേസും തെളിയാൻ ഭക്തർ കത്തെഴുതി പ്രാർത്ഥിക്കുന്ന നീതിപീഠമായ ഉത്തരാഖണ്ഡ് അൽമോറയിലെ ക്ഷേത്രം

ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ബില്ലുവിന് റൂര്‍ക്കേല റെയില്‍വേ സ്റ്റേഷനില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. അതിനു ശേഷം നിരവധി ചടങ്ങുകളില്‍ അദ്ദേഹം ആദരവ് ഏറ്റുവാങ്ങി. ഭൂമി പണയപ്പെടുത്തിയതിനെ കുറിച്ചും വായ്പ തിരിച്ചടയ്ക്കുന്നതിനെ കുറിച്ചും ഓർക്കുമ്പോൾ തനിക്ക് ആശങ്കയുണ്ടെന്ന് ബില്ലു പറയുന്നു. ആരെങ്കിലും ക്യാഷ് അവാര്‍ഡ് നല്‍കുകയാണെങ്കില്‍ അത് സന്തോഷമുള്ള കാര്യമാണ്. MGNREGS ന് കീഴില്‍ തന്റെ ഭാര്യയും ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ ബില്ലുവിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കുമെന്ന് കോച്ച് ജെന കൂട്ടിച്ചേർത്തു.

2022 ഓഗസ്റ്റില്‍ ചെന്നൈയില്‍ നടന്ന കിക്ക്‌ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതിനു പിന്നാലെയാണ് ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
Published by:Naseeba TC
First published: