മലയാളികളിൽ വൃദ്ധർ കൂടുന്നു; പ്രായമേറിയവരുടെ ദേശീയ ശരാശരിയേക്കാൾ മുകളിൽ കേരളം

കേരളത്തിൽ പുരുഷൻമാർ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നതുകൊണ്ടാണ് വിധവകളുടെ എണ്ണം കൂടാൻ കാരണം

News18 Malayalam | news18-malayalam
Updated: February 9, 2020, 7:24 PM IST
മലയാളികളിൽ വൃദ്ധർ കൂടുന്നു; പ്രായമേറിയവരുടെ ദേശീയ ശരാശരിയേക്കാൾ മുകളിൽ കേരളം
old age home
  • Share this:
തിരുവനന്തപുരം: മലയാളി ജനസംഖ്യയിൽ 60 വയസ് പിന്നിട്ടവരുടെ എണ്ണം കൂടുവരുന്നു. ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയിൽവെച്ച് എക്കണോമിക് റിവ്യൂ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിൽ ഏറ്റവുമധികം അയുർദൈർഘ്യമുള്ളത് മലയാളികൾക്കാണെന്നും പുരുഷൻമാരുടെ ആയുർദൈർഘ്യം ശരാശരി 72.5ഉം സ്ത്രീകളിൽ ഇത് 77.8ഉം ആണ്.

60 വയസ് പിന്നിട്ടവരുടെ ജനസംഖ്യയിൽ 1961 വരെ ദേശീയ ശരാശരിയേക്കാൾ പിന്നിലായിരുന്നു കേരളം. അന്ന് കേരള ജനസംഖ്യയിൽ 5.1 ശതമാനം പേർ മാത്രമായിരുന്നു 60 വയസ് പിന്നിട്ടിരുന്നവർ. ദേശീയതലത്തിൽ ഇത് 5.6 ശതമാനമായിരുന്നു. എന്നാൽ 1980ലെ ജനസംഖ്യ കണക്ക് പ്രകാരം കേരളത്തിലെ വൃദ്ധരുടെ എണ്ണം 10.5 ശതമാനവും ഇന്ത്യയിലേത് 7.5 ശതമാനവുമായിരുന്നു. 2011 ആയപ്പോഴേക്കും ഈ കണക്ക് വീണ്ടും ഉയർന്നു. കേരളത്തിൽ 12.6 ശതമാനവും ദേശീയതലത്തിൽ 8.6 ശതമാനവുമായി. 2015ൽ കേരളത്തിൽ 13.1 ശതമാനം വൃദ്ധർ ഉള്ളപ്പോൾ ദേശീയതലത്തിൽ ഇത് 8.3 ശതമാനം ആയിരുന്നു. നിലവിൽ കേരള ജനസംഖ്യയിൽ 48 ശതമാനം പേർ 60 വയസ് പിന്നിട്ടവരാണ്. ഇതിൽത്തന്നെ 80 വയസ് പിന്നിട്ടവർ 15 ശതമാനമാണ്.

കേരളത്തിൽ 60 വയസ് പിന്നിട്ടവരിൽ കൂടുതലും സ്ത്രീകളാണ്. അതിൽത്തന്നെ ഭൂരിഭാഗവും ഭർത്താവ് മരിച്ചവരും. പൊതുവെ ദേശീയതലത്തിൽ പുരുഷൻമാരേക്കാൾ ആയുർദൈർഘ്യം സ്ത്രീകൾക്ക് കൂടുതലാണെങ്കിലും, കേരളത്തിൽ ഇത് വളരെ കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരളത്തിൽ ഉയർന്ന നിലവാരത്തിലുള്ള പൊതുജനാരോഗ്യ സംവിധാനമാണ് ആയുർദൈർഘ്യം കൂടാൻ കാരണം.

കേരളത്തിൽ പുരുഷൻമാർ പ്രായം കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നതുകൊണ്ടാണ് വിധവകളുടെ എണ്ണം കൂടാൻ കാരണം. 2011ലെ സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 പിന്നിട്ട സ്ത്രീകളിൽ 23 ശതമാനം പേരും വിധവകളാണെന്ന് വ്യക്തമാക്കുന്നു. ഇതിൽ തന്നെ കൂടുതൽ പേരും 70 വയസ് പിന്നിട്ടവരാണ്. 2025ഓടെ കേരള ജനസംഖ്യയിൽ വൃദ്ധരുടെ എണ്ണം 20 ശതമാനമായി ഉയരുമെന്നും, ഇത് സാമൂഹ്യസുരക്ഷ സംവിധാനത്തെ ബാധിക്കുമെന്നും എക്കണോമിക് റിവ്യൂവിൽ വ്യക്തമാക്കുന്നു.
First published: February 9, 2020, 7:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading