ലോക്ഡൗൺ ആയിരുന്നു പലർക്കും എല്ലാത്തിന്റെയും തുടക്കം. കോവിഡ് കാരണം മിക്ക രാജ്യങ്ങളിലെയും ബാർബർ ഷോപ്പുകളും സലൂണുകളുമൊക്കെ അടഞ്ഞു കിടന്നത് കാരണം പുരുഷന്മാർ ഈ കാര്യങ്ങളൊക്കെ സ്വയം ചെയ്യാൻ തുടങ്ങി എന്നതാണ് വസ്തുത. എന്നാൽ സ്വയം താടി വടിക്കാൻ അറിയാത്തവർ താടി വളർത്തുകയെന്ന ആശയമാണ് സ്വീകരിച്ചത്.
ഡിഡി, കെവിൻ ഹാർട്ട്, മാക്ക്ൽമോർ, ലോഗൻ ലെർമാൻ തുടങ്ങി നിരവധി താരങ്ങൾ ലോക്ഡൗണിലെ ആദ്യ മാസങ്ങളിൽ തങ്ങളുടെ വ്യത്യസ്ത സൗന്ദര്യ പരീക്ഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സത്യം പറയുകയാണെങ്കിൽ അധികം ആരാധകരും അവർ താടി വളർത്തിയ ശേഷവും അവരെ വെറുക്കുന്നില്ല എന്നതാണ് വസ്തുത.
എന്നാൽ താടി വളർത്തുകയെന്നാൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് ഒരിക്കലും താടി വടിക്കാതിരിക്കുക എന്നതുമല്ല.വളരെ ശ്രദ്ധയും ക്ഷമയും ആവശ്യമായ ഒരു സംഗതിയാണ് താടി വളർത്തുകയെന്നത്. ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിക്കനുസരിച്ച് യോജിക്കുന്ന സ്റ്റൈൽ തെരെഞ്ഞെടുക്കണ്ടതുണ്ട്. താങ്കൾക്ക് ഏറ്റവും അനുയോജ്യമായ താടി എങ്ങനെ തെരെഞ്ഞെടുക്കാം എന്നാണ് താഴെ പറയുന്നത്.
Also read- സുസ്മിത സെന്നിന്റെ മകൾക്ക് 22 വയസ്സ്; പിറന്നാൾ ആശംസിച്ച് മുൻ മിസ് യൂണിവേഴ്സ്സ്ക്വയർ ഫെയ്സ്ശക്തമായ ജോലൈൻ (താടിയെല്ല്) ഉള്ളവരാണ് സ്ക്വയർ അഥവാ സമചതുര രൂപത്തിൽ മുഖമുള്ളവർ. അവരുടെ താടിയെല്ലിന് നെറ്റിയേക്കാൾ കൂടുതൽ വീതി കാണും. ഇത്തരം ആളുകൾ വായക്ക് ചുറ്റുമുള്ള ഭാഗം കുറ്റിയായി വെട്ടുന്നതാണ് നല്ലത്. കൂടാതെ മീശയും ചുണ്ടിന് താഴെ കുത്തനെ ഒരു വരയും പരീക്ഷിക്കാവുന്നതാണ്.
ഓവൽ ഫെയ്സ് നെറ്റിയേക്കാൾ ചെറിയ മുഖ രൂപമുള്ളവരാണിവർ. കൂടാതെ അവരുടെ താടിയെല്ലും ചെറുതായിരിക്കും. ഒട്ടുമിക്ക താടി സ്റ്റൈലുകൾ യോജിക്കും എന്നതാണ് ഇത്തരം ആളുകളുടെ പ്രത്യേകത. വൃത്താകൃതിയിലുള്ള താടിയാണ് ഇവർക്ക് നല്ലത്. കൂടാതെ താഴ്ഭാഗത്ത് അൽപ്പം കട്ടിയായി താടി വളർത്താം. അല്ലെങ്കിൽ നല്ല കട്ടി മീശയും ഇവർക്ക് യോജിക്കും.
റൗണ്ട് ഫെയ്സ് ഉരുണ്ട്, സ്മൂത്തായ മുഖ രൂപമാണിവർക്ക്. ഇവരുടെ താടിയെല്ലും അത്ര ദൃഢമായിരിക്കില്ല. കട്ടി മീശയും താഴ് ഭാഗത്ത് കട്ടി കൂടിയ താടിയും വെക്കുക എന്നതാണ് ഇത്തരം ആളുകൾ ചെയ്യേണ്ടത്. അതേ സമയം ഇരു വശങ്ങളിലെയും താടിയുടെ കട്ടി കുറക്കേണ്ടതുണ്ട്. തടി കുറഞ്ഞ മുഖമാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയാണിത്. അതേസമയം ഫുൾ താടി വളർത്താൻ കഴിയാത്തവർക്ക് ചുണ്ടിന് താഴെ കുത്തനെ ഒരു വര പരീക്ഷിക്കാവുന്നതാണ്.
റെക്ടാംഗുലർ ഫെയ്സ് നീളമുള്ള മുഖത്തിന് പുറമെ താടിയെല്ലിനും നെറ്റിക്കും ഒരേ വിസ്തൃതിയുള്ളവരാണ് ഇത്തരം ആളുകൾ. മുഖത്തിന്റെ എല്ലാ ഭാഗങ്ങളിലും കട്ടി കുറഞ്ഞ താടി വളർത്തുക എന്നതാണ് ഇത്തരം ആളുകൾ ചെയ്യേണ്ടത്. കൂടാതെ ഇവർക്ക് കട്ടി കുറഞ്ഞ മീശയും ചുണ്ടുകൾക്ക് താഴെ ചെറിയ വരയും പരീക്ഷിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.