• HOME
  • »
  • NEWS
  • »
  • life
  • »
  • Onam 2022 | ഓണസദ്യയ്‌ക്കൊപ്പം വീട്ടില്‍ തയ്യാറാക്കാവുന്ന രുചിയേറും വിഭവങ്ങള്‍

Onam 2022 | ഓണസദ്യയ്‌ക്കൊപ്പം വീട്ടില്‍ തയ്യാറാക്കാവുന്ന രുചിയേറും വിഭവങ്ങള്‍

ഓണസദ്യയ്‌ക്കൊപ്പം വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങള്‍

  • Last Updated :
  • Share this:
    തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് എത്തുന്നത് ഓണസദ്യ തന്നെയായിരിക്കും. വ്യത്യസ്ത രുചിയിലുള്ള പായസങ്ങളും വിഭവങ്ങളും ഓണസദ്യയില്‍ നാം കാണാറുണ്ട്. എന്നാല്‍ ഈ ഓണവും രുചികളാല്‍ വ്യത്യസ്തമാക്കിയാലോ. ഓണസദ്യയ്‌ക്കൊപ്പം വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ ചുവടെ

    പാലട പായസം
    കേരളത്തിലെ ഏറ്റവും സാധാരണമായ പരമ്പരാഗത മധുര വിഭവങ്ങളിലൊന്നാണ് പാലട പായസം. എല്ലാ വീട്ടിലും ഉണ്ടാക്കാന്‍ കഴിയുന്നതാണ് പാലട പായസം. ഈ വിഭവത്തില്‍ വെര്‍മിസെല്ലിയും അരിയും പാലില്‍ തിളപ്പിച്ച് ഏലം, പഞ്ചസാര, വെണ്ണ എന്നിവ ചേര്‍ത്തു. ഇതിലേക്ക് രുചിയേകാന്‍് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകളും ചേര്‍ക്കാം.

    ഏത്തപ്പഴം ഹല്‍വ
    മറ്റൊരു രുചിയേറും മധുര പലഹാരമാണ് വാഴപ്പഴ ഹല്‍വ.പഴുത്ത ഏത്തപ്പഴം പഞ്ചസാര, നെയ്യ്, ബദാം, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. വാഴപ്പഴം ഹല്‍വ രുചിമുകുളത്തെ തൃപ്തിപ്പെടുത്തുക മാത്രമല്ല, ആരോഗ്യകരവുമാണ്.

    ഉണ്ണിയപ്പം
    അരി, നെയ്യ്, നേന്ത്രപ്പഴം, ശര്‍ക്കര, തേങ്ങ തുടങ്ങിയ അടിസ്ഥാന ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള വറുത്തതാണ് ഉണ്ണിയപ്പം. ഓണസദ്യയിലും ആഘോഷവേളയിലും ഇത് വിളമ്പുന്നത്.

    അടപ്രഥമന്‍
    ശര്‍ക്കരയുടെയും തേങ്ങാപ്പാലിന്റെയും ഗുണങ്ങളുള്ള പായസമാണിത്. ഇതിനായി തേങ്ങാപ്പാലും ശര്‍ക്കര പാനീയവും പാകം ചെയ്താണ് തയ്യാറാക്കുന്നത്. ആഅതില്‍ അരിയും വാഴപ്പഴവും ചേര്‍ക്കുന്നു. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകളും ചേര്‍ക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: