നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Onam 2021 | ഓണസദ്യ വിഭവങ്ങള്‍ ; നെല്ലിക്കാ ജ്യൂസ്‌

  Onam 2021 | ഓണസദ്യ വിഭവങ്ങള്‍ ; നെല്ലിക്കാ ജ്യൂസ്‌

  എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ആരോഗ്യത്തിനു ഉത്തമവുമായ ഒന്നാണ് നെല്ലിക്കാ ജ്യൂസ്.

  നെല്ലിക്കാ ജ്യൂസ്

  നെല്ലിക്കാ ജ്യൂസ്

  • Share this:
   ഓണം മലയാളിക്കെന്നും ഒരു ഉത്സവമാണ്. പൂക്കളവും, പുലികളിയും, ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാമായി മലയാളികള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. ഈ ഓണത്തിനു എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരു പിടി രുചിക്കൂട്ടുകള്‍ പങ്കു വയ്ക്കുകയാണ് സുമ ശിവദാസ്.

   നെല്ലിക്കാ ജ്യൂസ്‌
   എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ആരോഗ്യത്തിനു ഉത്തമവുമായ ഒന്നാണ് നെല്ലിക്കാ ജ്യൂസ്. പോഷകങ്ങള്‍ അടങ്ങിയതും സുലഭമായ ഒന്നായതും കൊണ്ട് തന്നെ ആദ്യത്തെ വിഭവം നെല്ലിക്ക കൊണ്ട് തന്നെയാവാം.   നെല്ലിക്കാ ജ്യൂസ്‌ ഉണ്ടാക്കുന്ന വിധം

   ചേരുവകൾ
   1. വലിയ നെല്ലിക്ക (15 മുതൽ 20 എണ്ണം vare)
   2. തിളപ്പിച്ച് ചൂടറിയ വെള്ളം / മിനറൽ വെള്ളം (1 1/2 കപ്പ് )
   3. ഉപ്പ്
   4. നാരങ്ങ നീര് - 1 നാരങ്ങ
   5. ഇഞ്ചി
   6. പച്ചമുളക്   തയ്യാറാക്കുന്ന വിധം
   1.കുരു കളഞ്ഞ നെല്ലിക്ക വെള്ളവും ഇഞ്ചിയും പച്ച മുളകും ചേർത്ത് ചതക്കുക.
   2. അരിച്ച പാനീയത്തിലേക്ക് ഉപ്പും നാരങ്ങാ നീരും ചേർത്ത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെക്കുക.
   3. വെള്ളത്തിലേക്ക് തയാറാക്കിയ പാനീയം ആവിശ്യത്തിന് ചേർത്ത് കുടിക്കാം.. വേണമെങ്കിൽ രുചിക്കായി ഉപ്പും ചേർക്കാം
   Published by:Karthika M
   First published: