നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Onam 2021| ഓണസദ്യ വിഭവങ്ങള്‍ ; വാഴക്കാ ഉപ്പേരി

  Onam 2021| ഓണസദ്യ വിഭവങ്ങള്‍ ; വാഴക്കാ ഉപ്പേരി

  മലയാളിക്കേറ്റവും ഇഷ്ടമുള്ള വിഭവമാണ് സദ്യകളില്‍ പ്രധാനിയായ വാഴക്കാ ഉപ്പേരി അഥവാ വറുത്തുപ്പേരി.

  • Share this:
   ഓണം മലയാളിക്കെന്നും ഒരു ഉത്സവമാണ്. പൂക്കളവും, പുലികളിയും, ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാമായി മലയാളികള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. ഈ ഓണത്തിനു എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവുമായ ഒരു പിടി രുചിക്കൂട്ടുകള്‍ പങ്കു വയ്ക്കുകയാണ് സുമ ശിവദാസ്.   വറുത്തുപ്പേരി / വഴക്കാ ഉപ്പേരി

   മലയാളിക്കേറ്റവും ഇഷ്ടമുള്ള വിഭവമാണ് വാഴക്കാ ഉപ്പേരി അഥവാ വറുത്തുപ്പേരി. സദ്യകളില്‍ പ്രധാനിയാണിവന്‍. എങ്ങിനെ നമുക്ക് വാഴക്കാ ഉപ്പേരി എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.

   ചേരുവകൾ
   1.വാഴക്ക 11/2 കിലോ
   2. ഉപ്പ് 11/2 - 2 ടീസ്പൂൺ
   3. വെളിച്ചെണ്ണ - 1കിലോ   തയാറാക്കുന്ന വിധം
   1.തൊലി കളഞ്ഞു കഴുകി വൃത്തിയാക്കിയ വാഴക്ക 4, 5 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തിടുക.
   2.1-2 mm കട്ടി വരുന്ന രീതിയിൽ വാഴക്ക മുറിച്ച് ചെറിയ കഷ്ണങ്ങൾ ആക്കുക.
   3.വലിയ കാടായി എടുത്ത് എണ്ണ ഒഴിച്ച് വാഴക്ക പൊരിച്ചെടുക്കുക
   4.ക്രിസ്പ് ആവുന്നത് വരെ മാത്രമേ എണ്ണയിൽ പൊരിക്കാവു.
   5.എണ്ണയിൽ നിന്ന് പൊരിച്ച വാഴക്ക കോരി മാറ്റി അധികമുള്ള എന്ന പോയതിനു ശേഷം അല്പം ഉപ്പ് മുകളിൽ വിതറണം.
   വാഴക്ക ഉപ്പേരി തയ്യാർ
   Published by:Karthika M
   First published: