നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഒരുകാലത്ത് പ്രശസ്ത നാടക കലാകാരന്‍; ഇന്ന് അതിജീവനത്തിനായി പ്ലാസ്റ്റിക്ക് കയറുകള്‍ ഉണ്ടാക്കുന്നു

  ഒരുകാലത്ത് പ്രശസ്ത നാടക കലാകാരന്‍; ഇന്ന് അതിജീവനത്തിനായി പ്ലാസ്റ്റിക്ക് കയറുകള്‍ ഉണ്ടാക്കുന്നു

  പ്രമോദും തന്റെ ജന്മനാടായ ഭട്ട്‌ലി ബ്ലോക്കിലെ പിപാല്‍മുണ്ടയില്‍, പ്ലാസ്റ്റിക് കയറുകള്‍ ഉണ്ടാക്കി, തന്റെ കുടുംബത്തെ പോറ്റാന്‍ ശ്രമിക്കുകയാണ്

  • Share this:
   കോവിഡ് 19 രാജ്യാതിര്‍ത്തികള്‍ കടന്ന്, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. കോവിഡ് ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികള്‍ എല്ലാ മേഖലകളിലും ഇപ്പോഴും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. സിനിമ, സീരിയല്‍, നാടകം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും തൊഴില്‍, സാമ്പത്തിക അവസ്ഥകള്‍ ഒട്ടും മെച്ചമല്ല. പുരാണ കഥകളിലെയും മറ്റും വില്ലന്‍ കഥാപാത്രങ്ങളെ ജീവസ്സോടെ വേദികളിലെത്തിച്ച, ഒഡീഷയിലെ ഒരു നാടക കലാകാരനായിരുന്നു പ്രമോദ് ഭുവെ. തൊഴില്‍രംഗത്ത് കോവിഡ് 19 സൃഷ്ടിച്ച മാന്ദ്യം ഇദ്ദേഹത്തെയും വളരെ പ്രതികൂലമായിത്തെന്നെ ബാധിച്ചിരുന്നു. ഒട്ടേറെ പുരാണ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പ്രമോദ് ഇപ്പോള്‍, സിമന്റു ബാഗുകളില്‍ നിന്ന് പ്ലാസ്റ്റിക്ക് കയറുകള്‍ ഉണ്ടാക്കി ജീവിത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ്. ഒഡീഷയിലെ ബാര്‍ഗഡ് ജില്ലയാണ് ഇദ്ദേഹത്തിന്റെ സ്വദേശം.

   ബാര്‍ഗഡിലെ പുറം പ്രദേശത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തുന്ന നാടക പരിപാടിയായ ധനു യാത്രയില്‍ കംസ മഹാരാജാവ്, രാവണന്‍, താരകാസുരന്‍ തുടങ്ങിയവരെ പ്രമോദ് അവതരിപ്പിച്ചിട്ടുണ്ട്. ഈ അഭിനയങ്ങള്‍ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളെയും ആരാധകരെയും നേടിക്കൊടുത്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡിന്റെ വരവോട് കൂടി ഈ പരിപാടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതോട് കൂടി, അഭിനേതാക്കള്‍ മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നു.

   പ്രമോദും തന്റെ ജന്മനാടായ ഭട്ട്‌ലി ബ്ലോക്കിലെ പിപാല്‍മുണ്ടയില്‍, പ്ലാസ്റ്റിക് കയറുകള്‍ ഉണ്ടാക്കി, തന്റെ കുടുംബത്തെ പോറ്റാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് അവ വില്‍ക്കാന്‍ വിപണിയില്ല എന്നതാണ്. ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ അദ്ദേഹത്തിന്റെ സഹായത്തിനെത്തിയിട്ടില്ല. 2018ല്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ കലാകാര സഹായ യോജന എന്ന പെന്‍ഷനും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

   ''പകര്‍ച്ചവ്യാധി ഞങ്ങളുടെ ഉപജീവനത്തെ നശിപ്പിച്ചു. കലാകാരന്മാരെ പിന്തുണയ്ക്കാന്‍ പുറംപ്രദേശ നാടകങ്ങള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സംസ്ഥാന ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു,'' പ്രമോദ് പറയുന്നു. സാമൂഹ്യപ്രവര്‍ത്തകനായ ഹിംഗാഷു പാണ്ഡ പറയുന്നത്, ''രാജാക്കന്മാരുടെ വേഷങ്ങള്‍ അവതരിപ്പിച്ച ഒരാള്‍ ഇപ്പോള്‍ നിലനില്‍പ്പിനായി പോരാടുന്നത് തീര്‍ത്തും അവിശ്വസനീയമാണ്'' എന്നാണ്

   ഈ വിഷയത്തില്‍ പ്രതികരിച്ച പടിഞ്ഞാറന്‍ ഒഡീഷയിലെ ധനു യാത്ര കലാകാര സംഘടനയിലെ അംഗമായ നിലമണി ഗഡാറ്റിസ് പറയുന്നതിങ്ങനെ, ''അദ്ദേഹം വേദിയില്‍ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കുകയും പടിഞ്ഞാറന്‍ ഒഡീഷയ്ക്ക് പുറംദേശങ്ങില്‍ നിന്നുള്ള ശ്രദ്ധയും ബഹുമാനവും നേടിക്കൊടുക്കുന്നതില്‍ പ്രധാനപ്പെട്ട സംഭാവന ചെയ്ത വ്യക്തിയാണ്. പ്രമോദിനും അതു പോലുള്ള മറ്റ് കലാകാരന്മാര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.''

   ഭട്ട്ലിയിലെ ബ്ലോക്ക് വികസന ഓഫീസറായ ധീരേന്ദ്ര സേതി പ്രസ്തുത വിഷയത്തില്‍ പ്രതികരിച്ചതിങ്ങനെ , ''സര്‍ക്കാര്‍ പദ്ധതി പ്രകാരം, പ്രമോദ് ഭുവേയ്ക്ക് സഹായം നല്‍കാന്‍ ഞങ്ങള്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രമോദിന് മാത്രമല്ല മറ്റ് എല്ലാ കലാകാരന്മാര്‍ക്കും റേഷന്‍ കാര്‍ഡ്, ആര്‍ട്ടിസ്റ്റ് പെന്‍ഷന്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കും.''
   Published by:Jayashankar AV
   First published:
   )}