നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഒന്നര വയസുകാരൻ ആണി വിഴുങ്ങി; സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

  ഒന്നര വയസുകാരൻ ആണി വിഴുങ്ങി; സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

  അമ്മൂമ്മയുടെ അടുത്തിരുന്ന കളിക്കുകയായിരുന്ന കുട്ടി കയ്യിൽ കിട്ടിയ ആണി പെട്ടെന്ന് വീഴുകയായിരുന്നു. 

  Nail

  Nail

  • Share this:
  കണ്ണൂർ: നീളമുള്ള ആണി വിഴുങ്ങിയ ഒന്നര വയസ്സുകാരന് രക്ഷയായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിദഗ്ധർ ആണി പുറത്തെടുത്തു. പീഡിയാട്രിക്‌ സർജൻ ഡോ സിജോ കെ ജോണിന്റെ നേതൃത്വത്തിലാണ്‌ ശസ്ത്രക്രിയ നടന്നത്. വൻ കുടലിന്റെ ഭാഗത്ത്‌ കുടുങ്ങിക്കിടന്ന മൂന്നിഞ്ച്‌ നീളമുള്ള ആണിയാണ് പുറത്തെടുത്തത്.

  കഴിഞ്ഞ ബുധനാഴ്ചയാണ് കാസർഗോഡ്‌ ഒടയഞ്ചാൽ നിവാസികളായ ദമ്പതികളുടെ ഒന്നരവയസ്സുള്ള കുഞ്ഞ്‌ ആണി വിഴുങ്ങിയത്. അമ്മൂമ്മയുടെ അടുത്തിരുന്ന കളിക്കുകയായിരുന്ന കുട്ടി കയ്യിൽ കിട്ടിയ ആണി പെട്ടെന്ന് വീഴുകയായിരുന്നു. കുട്ടി എന്തോ വായിലേക്ക് ഇടുന്നത് കണ്ട് അമ്മൂമ്മ കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ തന്നെ ഒന്നരവയസുകാരൻ ആണി വിഴുങ്ങിയിരുന്നു.

  കുട്ടിയെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ എക്സ്‌ റേ പരിശോധനയിലാണ്‌ വിഴുങ്ങിയത്‌ ആണിയാണെന്ന് മനസ്സിലാകുന്നത്‌. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കൊളേജ്‌ ആശുപത്രിയിലെ തുടർ പരിശോധനയിൽ ആണി, ആമാശയത്തിലാണുള്ളതെന്ന് മനസ്സിലായി.  പെട്ടന്ന് തന്നെ കുട്ടിയുടെ ജീവൻ അപകടപ്പെടാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിച്ചു .

  പിന്നീട് ഭക്ഷണം കൊടുക്കാതെ ആണിയുടെ പൊസിഷൻ കൃത്യമായി മനസ്സിലാക്കാനുള്ള നടപടികൾ തുടങ്ങി. പരിശോധനയിൽ, വൻ കുടലിലെ സീക്കം ഭാഗത്തേക്ക്‌ ക്രമേണ ഇറങ്ങിയ ആണി, അവിടെ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി.  തുടർന്ന് ശസ്ത്രക്രിയ നടത്തി, വിഴുങ്ങിയ മൂന്നിഞ്ച്‌ നീളമുള്ള ആണി പുറത്തെടുത്തു. ഐ. സി. യുവിൽ നിന്നും വാർഡിലേക്ക്‌ മാറ്റിയ കുട്ടി സുഖം പ്രാപിച്ച്‌ വരുകയാണ്. ഇപ്പോൾ പാലുകുടിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.

  പീഡിയാട്രിക്‌ സർജനൊപ്പം അനസ്തേഷ്യസ്റ്റുകളായ ഡോ എം. ബി ഹരിദാസ്‌,  ഡോ സജ്ന എം, ഡോ അഖിൽ എൽ എന്നിവരും സർജ്ജറിയുടെ ഭാഗമായിരുന്നു. ഒന്നരവയസ്സുകാരന്റെ ജീവൻ രക്ഷപ്പെടുത്തിയ ഡോക്ടർമാരേയും, പരിചരിച്ചുവരുന്ന നഴ്സുമാരേയും പ്രിൻസിപ്പാൾ ഡോ എസ്‌ അജിത്തും ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സുദീപും അഭിനന്ദിച്ചു.

  Covid 19 | സംസ്ഥാനത്ത് രോഗികൾ കൂടുന്നു; ഇന്ന് 16148 പേർക്ക് കോവിഡ്; 114 മരണം

  കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read- കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കണോ? ബൂസ്റ്റർ ഡോസ് ചർച്ചയാകുന്നു

  കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്.
  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂര്‍ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂര്‍ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസര്‍ഗോഡ് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  Published by:Anuraj GR
  First published:
  )}