ചക്ക വിഭങ്ങൾക്ക് മാത്രമായി ഒരു ഹോട്ടൽ

news18
Updated: May 10, 2018, 1:42 AM IST
ചക്ക വിഭങ്ങൾക്ക് മാത്രമായി ഒരു ഹോട്ടൽ
  • Advertorial
  • Last Updated: May 10, 2018, 1:42 AM IST IST
  • Share this:
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി ചക്ക വിഭവങ്ങള്‍ക്ക് മാത്രമായി ഒരു ഹോട്ടല്‍. മഞ്ചേരി മുട്ടിപ്പാലത്താണ് ഇത്തരത്തിൽ ഒരു ഹോട്ടല്‍ തുടങ്ങിയത്. 35ലേറെ വിഭവങ്ങൾ ആണ് ഹോട്ടലില്‍ ഒരുക്കിയിട്ടുള്ളത്.

ചക്ക വറവിനപ്പുറം വൈവിധ്യങ്ങളുണ്ടെന്ന് പാഠം പകരുകയാണ് ഈ സംരംഭം. സ്ക്വാഷ്, ഷേക്ക്, കാപ്പി, കട്ട്‌ലൈറ്റ്, ഹല്‍വ, ഉണ്ണിയപ്പം, പപ്പടം, പായസം, കേക്കുകള്‍, ചക്കക്കുരുകൊണ്ടുള്ള ചമ്മന്തിപ്പൊടി, വിവിധം തരം അച്ചാറുകള്‍ അങ്ങനെയെങ്ങനെ ഒട്ടേറെ വിഭവങ്ങളുണ്ട് മുട്ടിപ്പാലത്ത് തുടങ്ങിയ അല്‍നാസ് ചക്ക റെസ്റ്റോറന്‍റിൽ. സിജി ഷാജിയെന്ന സംരംഭകയുടെ നേതൃത്വത്തിൽ 20 ലക്ഷം രൂപ മുടക്കിയാണ് ഇത്തരമൊരു ഭക്ഷണശാല ഒരുക്കിയത്. പത്ത് സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ ഇവയുടെ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ട് സിജി. സംസ്ഥാനത്ത് ചക്കയുടെ മൂല്യവര്‍ദ്ധിത വസ്തുക്കളുമായി നൂറിലേറെ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. ഒട്ടും മായമില്ലാതെ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സ്വാദ് അനുഭവിക്കാന്‍ ഇനി മഞ്ചേരിയിൽ എത്തിയാല്‍ മതിയാകും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍