കൽപ്പറ്റ: ചെള്ള് പനി ബാധിച്ച് ജില്ലയിൽ യുവതി മരിച്ചതോടെ വയനാട്ടിൽ ആരോഗ്യപ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. നടവയൽ ചങ്ങലമൂല കോളനിയിലെ സിന്ധു (28) ആണ് ചെള്ള് പനി ബാധിച്ച് കഴിഞ്ഞദിവസം മരിച്ചത്. ജില്ലയിൽ കുരങ്ങുപനിക്ക് പിന്നാലെ ചെള്ള് പനിയും റിപ്പോർട്ട് ചെയ്തതോടെ വയനാട്ടിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കുരങ്ങുപനിയും ചെള്ള് പനിയും കൂടുതലായി റിപ്പോർട്ട് ചെയ്തത് മാനന്തവാടി താലൂക്കിലാണ്. അതേസമയം, ചങ്ങലമൂല കോളനിയിൽ 24 പേർക്ക് പനി ബാധിച്ചിരുന്നു. ഇതിൽ, ആറുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം ജില്ലയിൽ 43 പേർക്കായിരുന്നു ജില്ലയിൽ ചെള്ള് പനി ബാധിച്ചത്. ഇതിൽ ഒരാൾ മരണപ്പെട്ടിരുന്നു. അതേസമയം, ഈ വർഷം ഇതുവരെ 51 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ, രണ്ടുപേർ മരണപ്പെട്ടതായാണ് ആരോഗ്യവകുപ്പ് കണക്കുകളിൽ പറയുന്നത്. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രവർത്തകർ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
'അന്യപുരുഷന്മാര് കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖവസ്ത്രം ധരിക്കണം' എംഇഎസ് സര്‍ക്കുലര്‍ തള്ളി സമസ്തവനത്തിൽ ജോലിചെയ്യുന്നവർക്ക് പ്രത്യേക ലേപനം പുരട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. എലി, അണ്ണാൻ. മുയൽ എന്നിവയുടെ തൊലിപ്പുറത്തുള്ള ചെറുജീവികൾ ആയ മൈറ്റുകളുടെ ലാർവയാണ് രോഗാണുവാഹകർ. തലവേദന, വിറയലോടുകൂടിയ പനി, ചുവന്ന കണ്ണുകൾ, കഴലവീക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.