• HOME
  • »
  • NEWS
  • »
  • life
  • »
  • ONE MONTH OLD BOY OPERATED BY DOCTORS TO REMOVE HIS TWIN FROM TUMMY IN MUMBAI

ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിനുള്ളിൽ വേറൊരു 'കുഞ്ഞ്'; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

എല്ലുകളും ആന്തരികാവയവങ്ങളും അടക്കം ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.

News18 Malayalam

News18 Malayalam

  • Share this:
    മുംബൈ: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരം. ഭാഗിക വളർച്ചയെത്തിയ ഭ്രൂണമാണ് കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തിയത്. അഞ്ചുലക്ഷം കേസുകളില്‍ ഒന്നില്‍ മാത്രമാണ് അപൂർവമായി ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രസവത്തിന് മുന്‍പ് അഞ്ചാം മാസം നടത്തിയ പരിശോധനയിലാണ് അസ്വാഭാവികമായ കാര്യം ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

    Also Read- മുലയൂട്ടൽ സ്വാഭാവികമായ കാര്യം; മറച്ചുവെക്കേണ്ടതില്ലെന്ന് തെളിയിച്ച താരങ്ങൾ

    സ്കാനിംഗിൽ കണ്ടത് മുഴയാണെന്നാണ് ആദ്യം ഡോക്ടർമാർ കരുതിയത്. രണ്ടുമാസം കഴിഞ്ഞ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോള്‍ അസ്വാഭാവികമായി കണ്ടെത്തിയത് മുഴ അല്ലെന്ന് തിരിച്ചറിഞ്ഞു. പരിശോധനയില്‍ ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. എല്ലുകളും ആന്തരികാവയവങ്ങളും അടക്കം ഭ്രൂണത്തിന് സമാനമായ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്.

    Also Read- ചർമ സംരക്ഷണത്തിനുള്ള എളുപ്പവഴി; ഗ്ലിസറിന്റെ ഉപയോഗങ്ങൾ അറിയാം

    പ്രസവവുമായി മുന്നോട്ടുപോകുന്നതില്‍ പ്രശ്‌നം ഉണ്ടാവുമോ എന്ന് ദമ്പതികള്‍ ആശങ്കപ്പെട്ടു. എന്നാല്‍ പ്രസവവുമായി മുന്നോട്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രസവത്തിന് ശേഷം മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു ഡോക്ടറുടെ ഉപദേശം. യാതൊരുവിധ സങ്കീര്‍ണതകളും ഇല്ലാതെയാണ് യുവതി പ്രസവിച്ചത്.

    Also Read- ചികിത്സയിലുള്ള അർബുദ രോഗികളിൽ പുകവലി അവസാനിപ്പിച്ചവർ കൂടുതൽ കാലം ജീവിക്കുന്നു

    തുടര്‍ന്ന് വിവിധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മഹാലക്ഷ്മിയിലെ നാരായണ ഹെല്‍ത്ത്‌സ് എസ് ആര്‍ സി സി കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. കുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പ്രധാനമായി നിര്‍ദേശിച്ചത്. കുഞ്ഞിന്റെ ഉദരത്തിന് മുകളിലാണ് ഭ്രൂണത്തിന് സമാനമായ ഭാഗം കണ്ടെത്തിയത്. ശസ്ത്രക്രിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സരിത ഭഗവത് പറഞ്ഞു.

    English Summary: Mumbai Doctors have successfully operated on a baby boy who was born with his ‘twin’ inside his abdomen. It is estimated to occur in one of 5 lakh live births. Doctors suspected something unusual when they picked up, what they thought to be a cyst, in the baby’s abdomen during a routine ultrasound of the mother in the fifth month of pregnancy. Seven month scan found bones and viscera, suggestive of body parts of a foetus that was inside the abdomen of the healthy fetus.
    Published by:Rajesh V
    First published:
    )}