HOME /NEWS /Life / Abortion | ഇന്ത്യയിലെ ഗര്‍ഭഛിദ്രങ്ങളിൽ നാലിലൊന്ന് സ്ത്രീകള്‍ സ്വയം നടത്തുന്നത്; കാരണം ആസൂത്രിതമല്ലാത്ത ഗർഭധാരണമെന്ന് പഠനം

Abortion | ഇന്ത്യയിലെ ഗര്‍ഭഛിദ്രങ്ങളിൽ നാലിലൊന്ന് സ്ത്രീകള്‍ സ്വയം നടത്തുന്നത്; കാരണം ആസൂത്രിതമല്ലാത്ത ഗർഭധാരണമെന്ന് പഠനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

2015-16 കാലയളവില്‍ ഉള്ളതിനേക്കാള്‍ ഈ നിരക്ക് ഒരു ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു

  • Share this:

    ഇന്ത്യയിലെ നാലിലൊന്ന് ഗര്‍ഭഛിദ്രവും സ്ത്രീകള്‍ സ്വയം നടത്തുന്നതാണെന്ന് സര്‍ക്കാരിന്റെ പഠന റിപ്പോർട്ട്. ഗര്‍ഭഛിദ്രം (abortions) നടത്തുന്നതിന്റെ പ്രധാന കാരണം ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണമാണെന്നാണ് (unplanned pregnancy) പകുതിയോളം സ്ത്രീകളുടെയും അഭിപ്രായം. 2015-16 കാലയളവില്‍ ഉള്ളതിനേക്കാള്‍ ഈ നിരക്ക് ഒരു ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

    '' ഗര്‍ഭഛിദ്രങ്ങളുടെ നാലിലൊന്നും (27%) സ്ത്രീകള്‍ സ്വയം വീട്ടില്‍ വെച്ചാണ് നടത്തുന്നത്,'' ദേശീയ കുടുംബാരോഗ്യ സര്‍വേ-5 (NHFS-5) റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ (28.7 ശതമാനം) വീടുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നത് വളരെ സാധാരണമാണ്. നഗരപ്രദേശങ്ങളില്‍ ഇത് 22.1 ശതമാനം ആണ്. കൂടാതെ, 55 ശതമാനം കേസുകളിലും ഡോക്ടര്‍മാര്‍ തന്നെയാണ് ഗര്‍ഭഛിദ്രം നടത്തിയിട്ടുള്ളത്.

    ''പകുതിയോളം സ്ത്രീകളും (48 ശതമാനം) ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടുന്നതിന്റെ പ്രധാന കാരണം ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണമാണെന്നും'' റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഇളയ കുട്ടിക്ക് പ്രായം കുറവായതുകൊണ്ട് 10 ശതമാനം സ്ത്രീകളെങ്കിലും ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ട്.

    NHFS-5 റിപ്പോർട്ട് അനുസരിച്ച്, ഭൂരിഭാഗം ഗര്‍ഭഛിദ്രങ്ങളും സ്വകാര്യ ആശുപത്രികളിലാണ് (35 ശതമാനം) നടന്നതെങ്കില്‍, 20 ശതമാനം സര്‍ക്കാര്‍ ആശുപത്രികളിലാണ്. NHFS-4 റിപ്പോർട്ട് അനുസരിച്ച്, ഗര്‍ഭഛിദ്രങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലും ( 52 ശതമാനം) 20 ശതമാനം സര്‍ക്കാര്‍ ആശുപത്രികളിലുമാണ് നടന്നിരുന്നത്. 2015-16 കാലയളവില്‍ ഗര്‍ഭഛിദ്രത്തിന്റെ നാലിനൊന്ന് (26%) ശതമാനം സ്ത്രീകള്‍ വീട്ടില്‍ വെച്ച് തന്നെ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

    ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്രങ്ങള്‍ (34%) സ്വയം നടത്തുന്നത്. ഗര്‍ഭഛിദ്രം നടത്തുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങള്‍ ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണവും (50%), ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകളും (14%) ആയിരുന്നു. 39 ശതമാനം ഗര്‍ഭഛിദ്രങ്ങള്‍ വീട്ടിലും 38 ശതമാനം സ്വകാര്യ ആശുപത്രികളിലും 24 ശതമാനം സര്‍ക്കാര്‍ ആശുപത്രികളിലുമാണ് നടന്നത്.

    രാജസ്ഥാനില്‍ 38 ശതമാനം ഗര്‍ഭഛിദ്രങ്ങളും സ്ത്രീകള്‍ സ്വയം നടത്തിയതാണ്. 36 ശതമാനം ആണ് ഡോക്ടര്‍മാര്‍ നടത്തിയത്. ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം( 61%), ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ (6%) തുടങ്ങിയവയാണ് ഗര്‍ഭഛിദ്രം നടത്താനുള്ള പ്രധാന കാരണങ്ങള്‍.

    ഡല്‍ഹിയില്‍, സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന്റെ രണ്ട് പ്രധാന കാരണങ്ങള്‍ ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണവും (74%) ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകളും (5%) ആയിരുന്നു. കൂടാതെ, ഗര്‍ഭഛിദ്രത്തിന്റെ പകുതിയോളം (49%) സ്വകാര്യ ആശുപത്രികളിലും 16 ശതമാനം സര്‍ക്കാര്‍ ആശുപത്രികളിലുമാണ് നടത്തിയിട്ടുള്ളത്. കൂടാതെ, ഡല്‍ഹിയില്‍ നടന്ന ഗര്‍ഭഛിദ്രങ്ങളില്‍ പകുതിയിലേറെയും (54%) ഡോക്ടര്‍മാര്‍ നടത്തിയതാണ്.

    തമിഴ്നാട്ടില്‍, ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ (31%), ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം (30%) എന്നിവയാണ്. ഗര്‍ഭഛിദ്രങ്ങളില്‍ ഭൂരിഭാഗവും (65%) സ്വകാര്യ ആശുപത്രികളിലും 26 ശതമാനം സര്‍ക്കാര്‍ ആശുപത്രികളിലുമാണ് നടത്തിയിട്ടുള്ളത്. തമിഴ്നാട്ടില്‍ ഭൂരിപക്ഷം ഗര്‍ഭഛിദ്രങ്ങളും (80%) നടത്തിയിട്ടുള്ളത് ഡോക്ടറാണ്.

    നിരവധി അവസരങ്ങളിൽ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് നിയമ സാധുതകളുണ്ട്. എന്നാൽ ഗര്‍ഭഛിദ്രം നിയമപരമായി ആശുപത്രികളിൽ തന്നെ നടത്താമെന്നുള്ള അവബോധമില്ലായ്മയാണ് സ്ത്രീകള്‍ സ്വയം വീടുകളിൽ തന്നെ ഗര്‍ഭഛിദ്രം നടത്താനുള്ള പ്രധാന കാരണം.

    Summary: One quarter of abortions in India self-done by women. Rural areas top the chart followed by urban

    First published:

    Tags: Abortion