ഇന്റർഫേസ് /വാർത്ത /Life / കായൽ കാറ്റേറ്റ് ശുദ്ധവായു ശ്വസിച്ചു വ്യയാമം ചെയ്യണോ? വരൂ ക്വീൻസ് വാക്ക് വേയിലേക്ക്

കായൽ കാറ്റേറ്റ് ശുദ്ധവായു ശ്വസിച്ചു വ്യയാമം ചെയ്യണോ? വരൂ ക്വീൻസ് വാക്ക് വേയിലേക്ക്

കൊച്ചിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നായി മാറുകയാണ് ഗോശ്രീ പാലങ്ങളിലേക്ക് ചെല്ലുന്ന ചാത്യാത്ത് റോഡ്.

കൊച്ചിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നായി മാറുകയാണ് ഗോശ്രീ പാലങ്ങളിലേക്ക് ചെല്ലുന്ന ചാത്യാത്ത് റോഡ്.

കൊച്ചിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നായി മാറുകയാണ് ഗോശ്രീ പാലങ്ങളിലേക്ക് ചെല്ലുന്ന ചാത്യാത്ത് റോഡ്.

  • Share this:

    കൊച്ചിയിലെ ക്വീൻസ് വാക്ക് വേയിൽ ഇനി ഓപ്പൺ ജിംനേഷ്യവും. വാക്ക് വേയുടെ മൂന്നാംഘട്ട വികസന പദ്ധതികളുടെ ഭാഗമായാണ് ഓപ്പൺ ജിംനേഷ്യവും പുതിയ സംവിധാനങ്ങളും നടപ്പാക്കുന്നത്. കൊച്ചിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നായി മാറുകയാണ് ഗോശ്രീ പാലങ്ങളിലേക്ക് ചെല്ലുന്ന ചാത്യാത്ത് റോഡ്. കായിലിന്റെ ഓരം പറ്റിയുള്ള വോക്ക് വേ കമനീയമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

    പ്രഭാത- സായാഹ്ന നടത്തക്കാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്. ഇപ്പോൾ പുതിയ വ്യായാമ സംവിധാനങ്ങളോടെ മൂന്നാം ഘട്ടം പൂർത്തിയാവുകയാണ്. 54 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിമ്മും കടത്ത് പടവുകളും മറ്റ് അലങ്കാരപ്പണികളും നടത്തിയിരിക്കുന്നത്. ഐ ലവ് കൊച്ചി എന്ന ഇൻസ്റ്റലേഷനും ശ്രദ്ധേയമാണ്. ഓപ്പൺ ജിം ഔദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും ആളുകൾ ഏറ്റെടുത്തുക്കഴിഞ്ഞു.

    ഹൈബി ഈഡൻ MLA ആയിരുന്നപ്പോൾ നടപ്പാക്കായ പദ്ധതിയാണിത്. അപ്പോൾ അനുവദിച്ച ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് മൂന്നാം ഘട്ടം. ഞായറാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്യും. അടുത്ത ഘട്ടത്തിൽ സൗജന്യമായി വൈഫൈയും ലഭ്യമാക്കുകയാണ് ലക്ഷ്യം. വോക്ക് വേയിലെ ചാരുബഞ്ചുകൾ സാമൂഹ്യ വിരുദ്ധർ മോഷ്ടിക്കുന്നത് പതിവായതോടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്.

    First published:

    Tags: Kochi, Life, Lifestyle