ചോക്ലേറ്റ് പാക്കറ്റ് വീട്ടിൽവെച്ച് പൊട്ടിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്ത്?

Opening Chocolate Packaging | പ്ലാസ്റ്റിക്ക് പാക്കറ്റോ കുപ്പിയോ കീറുമ്പോഴോ മുറിക്കുമ്പോഴോ വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുള്ള മൈക്രോപ്ലാസ്റ്റിക്സുകളും സൃഷ്ടിക്കപ്പെട്ടുവെന്ന് ഗവേഷകർ കണ്ടെത്തി

News18 Malayalam | news18-malayalam
Updated: March 24, 2020, 12:16 PM IST
ചോക്ലേറ്റ് പാക്കറ്റ് വീട്ടിൽവെച്ച് പൊട്ടിക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന അപകടം എന്ത്?
chocolates
  • Share this:
പ്ലാസ്റ്റിക് കുപ്പിയോ പാക്കറ്റോ വീട്ടിൽവെച്ച് പൊട്ടിക്കുന്നത് അപകടകരമാണെന്ന് പുതിയ പഠനം. പ്ലാസ്റ്റിക്ക് പാക്കറ്റോ കുപ്പിയോ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ അളവിലുള്ള മൈക്രോപ്ലാസ്റ്റിക് അന്തരീക്ഷത്തെ മലിനമാക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് മനുഷ്യരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ഓസ്ട്രേലിയയിലെ ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടി.

കാലപ്പഴക്കമുണ്ടാകുമ്പോൾ വലിയ പ്ലാസ്റ്റിക്കുകൾ നശിക്കുമ്പോൾ അതിൽനിന്ന് കോസ്മെറ്റിക് എക്സ്ഫോളിയേറ്റുകൾ പൊലെയുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ ഉത്ഭവിക്കുന്നു. സമാനമായ അവസ്ഥയാണ് പ്ലാസ്റ്റിക് പാക്കറ്റോ കുപ്പിയേ പൊട്ടിക്കുമ്പോഴും തുറക്കുമ്പോഴും സീൽ ടേപ്പുകൾ വേർപെടുത്തുമ്പോഴും സംഭവിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയവർ പറയുന്നു.

കെമിക്കൽ ടെസ്റ്റുകളും മൈക്രോസ്കോപ്പിയും ഉപയോഗിച്ചാണ് മൈക്രോപ്ലാസ്റ്റിക്ക് ഉത്പാദനം സ്ഥിരീകരിച്ചതെന്ന് സയന്‍റിഫിക് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക്ക് പാക്കറ്റോ കുപ്പിയോ കീറുമ്പോഴോ മുറിക്കുമ്പോഴോ വ്യത്യസ്ത രൂപത്തിലും വലുപ്പത്തിലുള്ള മൈക്രോപ്ലാസ്റ്റിക്സുകളും സൃഷ്ടിക്കപ്പെട്ടുവെന്ന് ഗവേഷകർ കണ്ടെത്തി. നാനോമീറ്റർ മുതൽ മില്ലിമീറ്റർ വരെ വലുപ്പമുള്ള നാരുകൾ, ശകലങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
മുറിക്കൽ അല്ലെങ്കിൽ വളച്ചൊടിക്കൽ സമയത്ത് 300 സെന്റിമീറ്റർ പ്ലാസ്റ്റിക്ക് പത്ത് മുതൽ 30 വരെ നാനോഗ്രാം (0.00001-0.00003 മില്ലിഗ്രാം) മൈക്രോപ്ലാസ്റ്റിക്ക് ഉൽ‌പാദിപ്പിക്കാമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

“പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും തുറക്കുന്നത് പോലുള്ള ദൈനംദിന പ്രവർത്തനങ്ങൾ ചെറിയ അളവിൽ മൈക്രോപ്ലാസ്റ്റിക്ക് ഉണ്ടാക്കുന്നുണ്ട്,” ഗവേഷകർ അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, അവയുടെ അപകടസാധ്യത, വിഷാംശം എന്നിവ എത്രത്തോളം ഉണ്ടെന്നും, പ്ലാസ്റ്റിക്ക് പാക്കറ്റിൽ പൊതിഞ്ഞ ചോക്ലേറ്റ് പോലെയുള്ള ഭക്ഷ്യവസ്തു എങ്ങനെ കഴിക്കാം എന്നിവ സംബന്ധിച്ചും ഇതുവരെ ഒരു പരിഹാരം കണ്ടെത്താനായിട്ടില്ല. ഇതേക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകർ പറഞ്ഞു.

മൈക്രോപ്ലാസ്റ്റിക്ക് അന്തരീക്ഷത്തെ മലിനപ്പെടുത്തും. എന്നാൽ മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണം കുറയ്ക്കുന്നതിൽ ജാഗ്രത ആവശ്യമാണ്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് പാക്കേജ് വീട്ടിൽവെച്ച് തുറക്കുന്നത് അപകടകരമാകുമെന്നും പഠനസംഘം മുന്നറിയിപ്പ് നൽകുന്നു.
First published: March 24, 2020, 12:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading