• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഓപ്പറേഷൻ സുലൈമാനി കൂടുതൽ കേന്ദ്രങ്ങളിലേക്ക്

Ardra S | news18
Updated: May 8, 2018, 3:35 AM IST
ഓപ്പറേഷൻ സുലൈമാനി കൂടുതൽ കേന്ദ്രങ്ങളിലേക്ക്
Ardra S | news18
Updated: May 8, 2018, 3:35 AM IST
വിശക്കുന്നവർക്ക് ആഹാരമൊരുക്കുന്ന ഓപ്പറേഷൻ സുലൈമാനി പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക്. കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസ്സോസിയേഷനും സംയുക്തമായാണ് പദ്ധതിയുടെ നടത്തിപ്പ്.

ഓപ്പറേഷന്‍ സുലൈമാനിക്ക് ലഭിച്ച വന്‍ ജനപിന്തുണയാണ് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രേരണയായത്. എട്ടു കേന്ദ്രങ്ങളിലാണ് പുതുതായി പദ്ധതി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതിയ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു.

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മുൻ കളക്ടര്‍ എന്‍ പ്രശാന്ത് ആണ് പദ്ധതി വിഭാവനം ചെയ്തത്. ജില്ലയെ 13സോണുകളായി തിരിച്ചു പതിനഞ്ചോളം കൗണ്ടറുകളിൽ നിന്ന് ഭക്ഷണ കൂപ്പൺ വിതരണം ചെയ്യുന്നുണ്ട്. എൺപത്തിനാലായിരം കൂപ്പൺ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട അൻപതോളം ഹോട്ടലുകളിൽ കൂപ്പൺ സ്വീകരിക്കും.
Loading...
പദ്ധതിക്ക് സഹായവാഗ്ദാനവുമായി നിരവധിപേർ ദിനം പ്രതി രംഗത്തെതുന്നുണ്ട്. ജില്ലമുഴുവന്‍ ഓപ്പറേഷന്‍ സുലൈമാനി വ്യാപിപ്പിക്കാനാണ് പരിപാടി.

 
First published: May 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍