അറസ്റ്റു ചെയ്യരുതേ എന്ന് കരഞ്ഞ് ആറു വയസുകാരി; കൈ വിലങ്ങ് അണിയിച്ച് പൊലീസ്: പ്രതിഷേധവുമായി സോഷ്യൽ മീഡിയ

സ്‌കൂള്‍ ജീവനക്കാരെ ഇടിച്ചെന്നും സ്‌കൂളില്‍ മോശമായി പെരുമാറിയെന്നുമുള്ള പരാതിയിലാണ് ആറുവയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്

News18 Malayalam | news18-malayalam
Updated: February 27, 2020, 7:45 PM IST
അറസ്റ്റു ചെയ്യരുതേ എന്ന് കരഞ്ഞ് ആറു വയസുകാരി; കൈ വിലങ്ങ് അണിയിച്ച് പൊലീസ്: പ്രതിഷേധവുമായി സോഷ്യൽ മീഡിയ
image from youtube video of AP
  • Share this:
വാഷിംഗ്ടൺ: ആറ് വയസുകാരിയെ കൈ വിലങ്ങ് അണിയിക്കുകയും അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുകയും ചെയ്ത ഓർലാൻഡോ പൊലീസിനെതിരെ വ്യാപക പ്രതിഷേധം. ഇതിന്റെ വീഡ‍ിയോ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.

സ്‌കൂള്‍ ജീവനക്കാരെ ഇടിച്ചെന്നും സ്‌കൂളില്‍ മോശമായി പെരുമാറിയെന്നുമുള്ള പരാതിയിലാണ് ആറുവയസ്സുകാരിയെ ഓര്‍ലാന്‍ഡോ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 19ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തു വന്നത്. സംഭവസമയത്ത് സ്‌കൂളിലെ സുരക്ഷ ജീവനക്കാരന്റെ യൂണിഫോമിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ ചൊവ്വാഴ്ച സിഎൻഎൻ ആണ് പുറത്തുവിട്ടത്.

also read:ക്വാഡൻ ഡിസ്നി ലാൻഡിലേക്കില്ല; ആ മൂന്നു കോടി സന്നദ്ധ പ്രവർത്തനങ്ങൾക്കു നൽകും

വലിയ കുറ്റവാളികളെ കൊണ്ടു പോകുന്നത് പോലെയായിരുന്നു ആറു വയസുകാരിയെയും പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നത്. സഹായിക്കണമെന്നും തനിക്കൊരു അവസരം നൽകണമെന്നുമൊക്കെ കുഞ്ഞ് കരഞ്ഞ് അഭ്യർഥിക്കുന്നത് വീഡിയോയിൽ കാണാം.

കൈയ്യ റോളേ എന്ന ഫ്ളോറിഡ സ്വദേശിയായ ആറു വയസുകാരിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അഭിഭാഷകര്‍ മുഖേന കുട്ടിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ തന്നെയാണ് കഴിഞ്ഞദിവസം ഈ വീഡിയോ പുറത്തുവിട്ടത്.

അതേസമയം, കുട്ടിയെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഈ സംഭവത്തിന് ശേഷം സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നതായാണ് വിവരം. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ഇയാൾ കുട്ടിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

സംഭവം കുട്ടിയെ മാനസികമായി തകർത്തു എന്നാണ് കുട്ടിയുടെ വീട്ടുകാർ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കാണുമ്പോൾ തന്നെ കുട്ടി പേടിച്ച് നിലവിളിക്കുന്നതായും ഇവർ പറയുന്നു. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിരിക്കുകയാണ്.

First published: February 27, 2020, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading