• HOME
  • »
  • NEWS
  • »
  • life
  • »
  • OVER A DOZEN PARROTS DAILY FLY INTO RADHIKA SONAWANES APARTMENT JS

ലോക്ക് ഡൗണില്‍ തത്തകൾക്ക് കൂടും തീറ്റയും ഒരുക്കി യുവതി; രാധികയെ തേടിയെത്തുന്നത് ഡസൻ കണക്കിന് തത്തകൾ

തത്ത കൊത്തിപ്പറന്ന മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കൗതുകം തീര്‍ത്തിരുന്നു.

തത്ത കൊത്തിപ്പറന്ന മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കൗതുകം തീര്‍ത്തിരുന്നു.

തത്ത കൊത്തിപ്പറന്ന മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കൗതുകം തീര്‍ത്തിരുന്നു.

  • Share this:
    കോവിഡ് -19 ലോക്ക്ഡൗണ്‍ ആളുകളെ വ്യത്യസ്ത രീതികളിലാണ് ബാധിച്ചത്. സോഷ്യല്‍ ഐസൊലേഷന്റെ ഭാഗമായി മിക്ക ആളുകളും വീട്ടില്‍ തന്നെ അടച്ചിരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടെ ആളുകള്‍ക്കിടയില്‍ പല വ്യത്യസ്തങ്ങളായ സൗഹൃദങ്ങളും ഉടലെടുത്തിട്ടുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായും വ്യത്യസ്ത പ്രായത്തിലുള്ളവരുമായും വളര്‍ത്തു മൃഗങ്ങളുമായുമൊക്കെ സൗഹൃദങ്ങള്‍ വളര്‍ത്താന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പല ആളുകള്‍ക്കും സാധിച്ചു.

    സമാനമായ രീതിയില്‍, പൂനെയില്‍ നിന്നുള്ള ഒരു ഫിനാന്‍സ് പ്രൊഫഷണല്‍ രാധിക സോണവാനെയ്ക്കും കഴിഞ്ഞ വര്‍ഷം അതായത് കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ധാരാളം പക്ഷി സുഹൃത്തുക്കളെ ലഭിച്ചു. ദിവസവും ഒരു ഡസനിലധികം തത്തകള്‍ രാധികയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തും. അവര്‍ക്ക് രാധിക ഭക്ഷണം കൊടുക്കും ദിവസം മുഴുവന്‍ അവയെ പരിപാലിക്കുകയും ചെയ്യും.

    പക്ഷികള്‍ ഇപ്പോള്‍ താനുമായി ഒരു പ്രത്യേക ബന്ധം വളര്‍ത്തിയിട്ടുണ്ടെന്ന് രാധിക വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

    ''മുമ്പ്, ഇന്ത്യന്‍ റിംഗ്‌നെക്ക് പാരക്കിറ്റ് ആണ് വന്നു കൊണ്ടിരുന്നുത്. എന്നാല്‍ പിന്നീട് അലക്‌സാണ്ട്രിന്‍ പാരക്കിറ്റ് ധാരാളമായി ഇവിടെ വരാന്‍ തുടങ്ങി. അവര്‍ എല്ലാ ദിവസവും ഇവിടെ വരും. അവരും ഞാനുമായി ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്,' രാധിക പറഞ്ഞു.

    രാധിക പക്ഷികള്‍ക്ക് പകല്‍ ദീര്‍ഘനേരം ഇരിക്കാന്‍ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ അവള്‍ സ്വന്തം കൈകളില്‍ വച്ച് തന്നെ അവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്യും.

    'അവര്‍ വരാന്‍ തുടങ്ങിയ സമയം മുതല്‍ അവര്‍ എന്താണ് കഴിക്കുന്നതെന്ന് ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ഒടുവില്‍, അവര്‍ എന്നെ വിശ്വസിക്കാനും ഇവിടെ വരാനും തുടങ്ങി. അവരില്‍ പലരും കൈയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്,' രാധിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എല്ലാ ദിവസവും വരുന്ന പക്ഷികള്‍ക്കായി ചില ചെറിയ പക്ഷിക്കൂടുകളും തീറ്റകളും സ്ഥാപിച്ചിട്ടുണ്ട്.

    ഈയിടെ വൈറലായ മറ്റൊരു വീഡിയോയില്‍, ഒരാള്‍ തന്റെ പ്ലേറ്റിലെ ഭക്ഷണം പക്ഷിയുമായി പങ്കിട്ട് കഴിക്കുന്നത് കാണാം. മേശപ്പുറത്ത് ഇരുന്ന് ഇരുവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നത്. മേഘരാജ് ഡെസലെ എന്ന ഉപയോക്താവാണ് ഈ ഇന്‍സ്റ്റാഗ്രാം റീല്‍ പങ്കുവച്ചത്. ഈ മനുഷ്യന്‍ സ്വന്തം പിതാവാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

    തത്ത കൊത്തിപ്പറന്ന മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കൗതുകം തീര്‍ത്തിരുന്നു. വീഡിയോ ചിത്രീകരണത്തിനിടെയാണ് മൊബൈലും റാഞ്ചി തത്ത പറന്നത്. പിന്നീട് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഡ്രോണ്‍ ദൃശ്യങ്ങള്‍ക്ക് സമാനമാണ് തത്ത കൊത്തിപ്പറന്ന മൊബൈലില്‍ നിന്നുള്ള വീഡിയോയും. ഒരാളുടെ കൈയില്‍ നിന്നും ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വിഡിയോയുടെ തുടക്കം. വീടുകള്‍ക്ക് മുകളിലേക്ക് പറന്ന തത്ത പ്രദേശത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഫോണില്‍ ഒപ്പിയെടുത്തത്.
    Published by:Jayashankar AV
    First published:
    )}