നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ചിത്രങ്ങൾ വൈറലായി; പാകിസ്ഥാൻ മരപ്പണിക്കാരൻ സൗദിയിൽ മോഡലായി

  ചിത്രങ്ങൾ വൈറലായി; പാകിസ്ഥാൻ മരപ്പണിക്കാരൻ സൗദിയിൽ മോഡലായി

  വഖാസിന്റെ ചിത്രത്തിനൊപ്പം മോഡലിംഗ് അവസരം നൽകണമെന്ന് അഭ്യർഥിച്ചു കൊണ്ടുള്ള സുഹൃത്തിൻറെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് വഖാസിന്റെ ജീവിതവും മാറിയത്.

  muhammad waqas

  muhammad waqas

  • Share this:
   ഒരു ട്വിറ്റർ പോസ്റ്റ് വൈറലായതോടെ മാറിമറിഞ്ഞത് 24കാരനായ മുഹമ്മദ് വഖാസിന്റെ ജീവിതം. സൗദി അറേബ്യയില്‍ മരപ്പണിക്കാരനായി ജോലി നോക്കുകയായിരുന്നു പാകിസ്ഥാൻ സ്വദേശിയായ മുഹമ്മദ് വഖാസ്. വഖാസിന്റെ ചിത്രത്തിനൊപ്പം മോഡലിംഗ് അവസരം നൽകണമെന്ന് അഭ്യർഥിച്ചു കൊണ്ടുള്ള സുഹൃത്തിൻറെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് വഖാസിന്റെ ജീവിതവും മാറിയത്.

   നാല് വർഷം മുമ്പാണ് വഖാസ് സൗദിയിൽ എത്തിയത്. ഒരു മോഡലാകാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്നെങ്കിലും താനൊരു മോഡൽ ആകുമെന്ന് വഖാസ് പ്രതീക്ഷില്ല. എന്നാൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റി.
   TRENDING:നീന്തൽക്കുളവും വെയിലിൽക്കുളിയും മിസ് ചെയ്യുന്നു: ഇല്യാന ഡിക്രൂസ്
   [PHOTO]
   'സെവാഗിനായി സച്ചിൻ ഓപ്പണിംഗ് സ്ഥാനം ത്യജിക്കുകയായിരുന്നു'; ആ ക്രെഡിറ്റ് സച്ചിനും കൂടി അവകാശപ്പെട്ടതെന്ന് മുൻ താരം അജയ് രത്ര
   [NEWS]
   'ആത്മഹത്യ ചെയ്തില്ലെങ്കിൽ പീഡിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി'; എല്ലാം മതിയെന്ന് റിയ ചക്രവർത്തി
   [NEWS]


   ഫൈസൽ എന്ന സുഹൃത്ത് ഒരു ഫോട്ടോ സെഷന്റെ ഫോട്ടോകൾ എഡിറ്റുചെയ്യുന്നത് ഞാൻ കണ്ടു. കുട്ടിക്കാലം മുതൽ എനിക്ക് ഈ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ പാകിസ്ഥാനിൽ വെച്ച് എനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്നും അവനോട് പറഞ്ഞു. അപ്പോൾ എന്റെ ഒരു ഫോട്ടോ എടുത്ത് അവൻ ബന്ധപ്പെട്ടവർക്ക് അയക്കുകയുമായിരുന്നു- വഖാസ് മാധ്യമങ്ങളോട് പറഞ്ഞു.


   മോഡലിംഗിൽ ഈ യുവാവിന് ഒരു അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സുഹൃത്ത് ഫോട്ടോ ഷെയർ ചെയ്തത്. ഇതിന്റെ സ്ക്രീൻ ഷോട്ടായിരുന്നു വൈറൽ ആയത്. ജൂലൈ1ന് തമീമിൽ എന്നൊരു ട്വിറ്റർ യൂസർ ഈ ചിത്രവും മോഡലുകളെ ആവശ്യമുള്ള ഏജൻസികൾ തന്നെ സമീപിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് പോസ്റ്റും ഇട്ടു.

   ഇതിനു പിന്നാലെയാണ് മുഹമ്മദ് വഖാസിന് അവസരങ്ങൾ ലഭിച്ചത്. ഒരു കമ്പനിയുടെ മോഡലായി പോസ്ചെയ്തുകൊണ്ടുള്ള ചിത്രം വഖാസ് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വഖാസ് പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ നിരവധി പേരാണ് വഖാസിനെ ട്വിറ്ററിൽ പിന്തുടരുന്നത്.
   Published by:Gowthamy GG
   First published:
   )}