HOME » NEWS » Life » PALM SUNDAY 2021 CHRISTIANS CELEBRATING PALM SUNDAY TODAY

ക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കലിൽ ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ

കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമാണ് ഓശാന ഞായർ

News18 Malayalam | news18-malayalam
Updated: March 28, 2021, 7:22 AM IST
ക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കലിൽ ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ
പ്രതീകാത്മ ചിത്രം
  • Share this:
യേശുദേവന്‍റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു. ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക . ഓശാന ഞായറിൻ്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ ചടങ്ങുകൾ നടക്കും.

കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമാണ് ഓശാന ഞായർ. ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്. ഓശാന, ഹോസാന എന്നതിന് 'രക്ഷിക്കണേ', 'സഹായിക്കണേ' എന്നൊക്കെയാണ് അർത്ഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ഓരോ ഓശാന ഞായറും.

Also Read-'പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി; പക്ഷെ ബന്ധത്തിന് കോട്ടം തട്ടില്ല': സുരേഷ് ഗോപി

ഈ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും‌. വിശ്വാസികൾ കുരുത്തോലയെ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.



എറണാകുളം സെൻ മേരീസ് ബസിലിക്കയിൽ രാവിലെ നടക്കുന്ന ചടങ്ങുകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി  നേതൃത്വം നൽകും. എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകളിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികനാകും. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉൾപ്പെടുന്ന വിശുദ്ധവാര ചടങ്ങുകൾക്കും ഓശാന ഞായറോടെ തുടക്കമാകും.

കഴിഞ്ഞ വർഷം കോവിഡ്-ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ വീടുകളിൽ തന്നെയായിരുന്നു ഓശാന ഞായർ ആഘോഷിച്ചത്. കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ദേവാലയങ്ങളിലെ ആരാധന ചടങ്ങുകളിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു . പൊതുജനങ്ങളെ ആരാധന ചടങ്ങുകളിൽ പങ്കെടുപ്പിക്കരുതെന്നും വാതിലുകൾ അടച്ചിട്ട് വേണം ചടങ്ങുകൾ നടത്താനെന്നുമായിരുന്നു ഉത്തരവ്. അതു പാലിച്ചാണ് കഴിഞ്ഞ തവണ ഓശാന ഞായറാഴ്ചയുടെ തിരുക്കർമ്മങ്ങൾ ദേവാലയങ്ങളിൽ നടന്നത്. വൈദികനും ശുശ്രൂഷകരും മാത്രമുള്ള വിശുദ്ധ കുർബാന അർപ്പിക്കലുകളാണ് നടന്നത്.
Published by: Asha Sulfiker
First published: March 28, 2021, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories