ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ നാടകമായ 'ഛായ'യിലെ കലാകാരന്മാർ അണിനിരന്ന ഹ്രസ്വചിത്രം ഓൺലൈനിൽ റിലീസ് ചെയ്തു. സംവിധായകൻ വിനയകനാണ് ഷോർട്ട് ഫിലിം റീലീസ് ചെയ്തത്. പാങ്ങോടൻസ് ഫാമിലി ഇൻ ലോക്ക്ഡൗൺ എന്ന ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് തണൽ ഫ്രീഡം ഓൺ വീൽസ് തന്നെയാണ്. ശരത് പടിപ്പുരയുടേതാണ് ആശയം. ആവിഷ്കാരം ഉണ്ണി മാക്സ്. ധന്യ, അഞ്ജുറാണി, മാർട്ടിൻ, ഉണ്ണി, ശരത്, ബിജു, സുനിൽ, സജി, ജോമിറ്റ്, ഷഹൽ എന്നിവരാണ് അഭിനേതാക്കൾ. അഞ്ചേമുക്കാൽ മിനിറ്റ് നീളുന്ന ഫിലിം ലോക്ക്ഡൗൺകാലത്തെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്.
ഷോർട്ട് ഫിലിം കണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയെ കുറിച്ച് ഓർത്തുപോയെന്നു സംവിധായകൻ വിനയൻ കുറിച്ചു. ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെ- ഭിന്നശേഷിയുടെ അണയാത്ത ഉണർവ്വും, കരുത്തും പേറി "ഛായ" എന്ന നാടകം അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ച "തണൽ ഫ്രീഡം ഓൺ വീൽസ്" കലാകാരൻമാരുടെ ലോക്ഡൗൺ കാലത്തെ കുറിച്ചുള്ള ഷോർട്ട് ഫിലിം ഇവിടെ റിലീസ് ചെയ്യുകയാണ്... ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത "മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും" എന്ന സിനിമയേ കുറിച്ച് ഓർത്തുപോയി..അരക്കു താഴോട്ടു തളർന്നു പോയെൻകിലും നൻമയുടെയും സ്നേഹത്തിന്റെയും പ്രതിരുപമായി ജീവിച്ച മീര എന്ന കഥാപാത്രത്തെ പ്രിയങ്കരി ആയ അമ്പിളി ദേവിയും മുത്തുവിനെ ഇന്നത്തെ യുവ നടൻമാരിൽ ഏറ്റവും ശ്രദ്ധേയനായ പൃഥ്വിരാജും ആ ചിത്രത്തിൽ അനശ്വരമാക്കിയിരുന്നു... ഇന്ന് ഈ ഷോർട്ട് ഫിലിമിൽ തങ്ങളുടെ ശാരീരികമായ വെല്ലുവിളികൾ ഒന്നും പ്രകടമാക്കാതെ അഭിനയിച്ചു തകർത്ത മിടുക്കൻമാർക്കും മിടുക്കികൾക്കും.. എൻെറ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ...
കുറവുകളേ കരുത്താക്കി മാറ്റുന്ന... അസാമാന്യ മനശക്തിയും...വിധിയെ പഴിക്കാതെ... വിജയം നേടും ഞാൻ എന്ന അടങ്ങാത്ത ഇച്ഛാശക്തിയും നിങ്ങളെ ഈ ജീവിതയാത്രയിൽ നയിക്കട്ടെ എന്നാശംസിക്കുന്നു..''
TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC പോലും ഓടിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
നേരത്തെ ഛായ എന്നപേരിൽ സംഘം അവതരിപ്പിച്ച നാടകം ഏറെ പ്രശംസ നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.