• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'മരിച്ച' കുഞ്ഞ് ഏഴു വർഷത്തിനുശേഷം തിരിച്ചുവന്നു!


Updated: February 27, 2018, 9:11 PM IST
'മരിച്ച' കുഞ്ഞ് ഏഴു വർഷത്തിനുശേഷം തിരിച്ചുവന്നു!

Updated: February 27, 2018, 9:11 PM IST
മോസ്കോ: മരിച്ചെന്ന് കരുതിയ കുഞ്ഞിനെ ഏഴു വര്‍ഷത്തിനുശേഷം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയാലോ? സിനിമയെപ്പോലും വെല്ലുന്ന കഥയാണ് റഷ്യയിലെ വോൾഗോഗ്രാൻഡ് സ്വദേശികളായ ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്. ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് കുഞ്ഞിനെ  കണ്ടെത്തുന്നതിലേക്കു വഴി തെളിയിച്ചത്.

2011ൽ വോൾഗോഗ്രാൻഡിലെ ആശുപത്രിയിൽ ദമ്പതികള്‍ക്കൊരു കുഞ്ഞുണ്ടായി. എന്നാൽ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതമാണെന്നും ഒരാഴ്ച മാത്രമാണ് ആയുസെന്നും ഡോക്ടർമാർ വിധിയെഴുതി. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം കുഞ്ഞിനെ ആശുപ്രത്രിയിൽ തന്നെ ഏൽപ്പിച്ച് ദമ്പതികള്‍  മടങ്ങി.  ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞു മരിച്ചു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. മരണവാർത്ത അറിയിച്ച ആശുപത്രി അധികൃതർ തന്നെ കുഞ്ഞിനെ വോൾഗോഗ്രാൻഡിൽ തന്നെയുള്ള അനാഥാലയത്തിൽ ഏൽപ്പിച്ചു.  കുഞ്ഞു മരിച്ചു എന്ന് വിശ്വസിച്ചാണ് ദമ്പതികൾ ഏഴു വര്‍ഷം ജീവിച്ചത്.

പ്രായപൂർത്തിയാവാത്ത കുട്ടിയെ അനാഥാലയത്തിൽ ഏല്പിക്കുന്നതിനു റഷ്യൻ നിയമപ്രകാരം ഒരു നിശ്ചിത തുക അടക്കണം. എന്നാൽ ദമ്പതികൾ അറിയാതെ നടന്ന ഈ സംഭവത്തിൽ കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിച്ചതിന് പണമൊന്നും അടച്ചിരുന്നില്ല. അടുത്തിടെ റഷ്യയുടെ നിയമകാര്യസംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ഫെഡറൽ ബെയ്‌ലിഫ് സർവിസ് നടത്തിയ കണക്കെടുപ്പിൽ പണം അടച്ചിട്ടില്ലെന്നു കണ്ടെത്തി.

തുടർന്ന് ദമ്പതികളുടെ ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് നടത്തിയ  അന്വേഷണമാണ് കുട്ടിയെ കണ്ടെത്തുന്നതിലേക്ക് ദമ്പതികളെ എത്തിച്ചത്.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍