• HOME
  • »
  • NEWS
  • »
  • life
  • »
  • School Reopening | സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വിദ്യാര്‍ത്ഥികളിൽ ഉത്കണ്ഠയുണ്ടാക്കുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ടത്

School Reopening | സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് വിദ്യാര്‍ത്ഥികളിൽ ഉത്കണ്ഠയുണ്ടാക്കുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ടത്

രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശ്വാസം നല്‍കിയെങ്കിലും കുട്ടികള്‍ അവരുടെ പുതിയ ഷെഡ്യൂളുകള്‍ ക്രമീകരിക്കാന്‍ പാടുപെടുകയാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
രാജ്യം കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കോവിഡ് 19 മഹാമാരിമായുള്ള (Covid 19 pandemic) പോരാട്ടത്തിലായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ഏറെക്കുറേ സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്. അതോടെ സ്‌കൂളുകള്‍ (School) വീണ്ടും തുറക്കാന്‍ തുടങ്ങി. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇത് ആശ്വാസം നല്‍കിയെങ്കിലും കുട്ടികള്‍ (kids) അവരുടെ പുതിയ ഷെഡ്യൂളുകള്‍ ക്രമീകരിക്കാന്‍ പാടുപെടുകയാണ്. കാരണം ചെറിയ കുട്ടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്ത് സാമൂഹിക ഉത്കണ്ഠ (social anxiety) ഉടലെടുത്തിട്ടുണ്ട്. സ്‌കൂള്‍ സമയത്ത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലാത്തതിനു പുറമെ, പല കുട്ടികളും അധ്യാപകരുമായും സമപ്രായക്കാരുമായും ഇടപഴകാന്‍ മടി കാണിക്കുന്നുണ്ട്.

കോവിഡ് 19 മഹാമാരി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നമ്മുടെയെല്ലാം ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്നു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസിംഗ് എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായി നാം പൊരുത്തപ്പെട്ടു. ഇപ്പോള്‍ ഈ മുന്‍കരുതലുകളെല്ലാം നമുക്ക് ശീലമായി മാറിയിരിക്കുന്നു. മാത്രമല്ല, മഹാമാരിക്ക് മുമ്പ് സാമൂഹിക ഉത്കണ്ഠ ഉണ്ടായിരുന്ന കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ ഈ സമയം കൂടിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ സഹപാഠികളുമായി ഇടപഴകുന്നതും സ്‌കൂൾ മുറ്റത്ത് ഓടി കളിക്കുന്നതുമൊന്നും നിലവിലെ സ്ഥിതിയിൽ നടക്കില്ല. കാരണം അവര്‍ ഭക്ഷണം കഴിക്കുമ്പോഴും ഒരുമിച്ച് ഇരിക്കുമ്പോഴുമെല്ലാം സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. സ്‌കൂളുകള്‍ അവരുടെ പഠന കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്തി അക്കാദമിക് വിടവ് നികത്താന്‍ ശ്രമിക്കുമെങ്കിലും ഇത്രയും വലിയ ഇടവേളയ്ക്ക് ശേഷം കുട്ടികള്‍ അവരുടെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കും.

കുട്ടികളുടെ സ്‌കൂളിലേക്ക് മടങ്ങിപ്പോകുമ്പോഴുണ്ടാകുന്ന ഉത്കണ്ഠ ലഘൂകരിക്കാനും സാമൂഹിക ജീവിതവുമായി പൊരുത്തപ്പെടാന്‍ അവരെ സഹായിക്കുന്നതിനുമായി രക്ഷിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

പ്രതീക്ഷകള്‍ കുറയ്ക്കുക

നിങ്ങളുടെ കുട്ടി സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കരുത്. എപ്പോഴും പ്രതീക്ഷകൾ കുറയ്ക്കുക. കുട്ടികളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നത് അവരിലെ മാനസിക സമ്മർദം വര്‍ധിപ്പിക്കും.

പരിശീലനം

നിങ്ങളുടെ കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി കഴിഞ്ഞാല്‍, സുരക്ഷിതവും മിതവുമായ രീതിയില്‍ നിങ്ങള്‍ അവരുടെ സാധാരണ ആക്ടിവിറ്റികള്‍ കൂട്ടാന്‍ ശ്രമിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ കുട്ടിയുമായി പാര്‍ക്കില്‍ പോകാനും ആളുകളുമായി കുറച്ച് സമയം ചെലവഴിക്കാനും സമയം കണ്ടെത്തണം.

സ്വാതന്ത്ര്യം

സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടിയെ പഠിപ്പിക്കുക. മാതാപിതാക്കളുടെ അടുത്ത് നിന്ന് മാറി നില്‍ക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെ ഇത് പരിശീലിപ്പിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിയെ അയല്‍പ്പക്കത്തുള്ള മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ അയയ്ക്കുക. ഇതിലൂടെ അവര്‍ക്ക് രക്ഷിതാക്കളെ വിട്ട് നിൽക്കുമ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയും.

കൂടുതല്‍ സംസാരിക്കുക

നിങ്ങളുടെ കുട്ടികളുമായി കൂടുതല്‍ സംസാരിക്കാനും ഇടപഴകാനും തുടങ്ങുക. സാമൂഹിക ഉത്കണ്ഠയെ കുറിച്ച് അവരെ ബോധവാന്മാരാക്കണം. കൂടാതെ അവര്‍ അനുഭവിക്കുന്ന സാമൂഹിക ഉത്കണ്ഠ തികച്ചും സാധാരണമാണെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം.
Published by:user_57
First published: