• HOME
  • »
  • NEWS
  • »
  • life
  • »
  • Parenting | മാതാപിതാക്കൾ കുട്ടികളുമായി ഓർമ്മകൾ പങ്കുവെയ്ക്കുന്നത് അവരുടെ വളർച്ചയെ ഗുണപരമായി സ്വാധീനിക്കുമെന്ന് പഠനം

Parenting | മാതാപിതാക്കൾ കുട്ടികളുമായി ഓർമ്മകൾ പങ്കുവെയ്ക്കുന്നത് അവരുടെ വളർച്ചയെ ഗുണപരമായി സ്വാധീനിക്കുമെന്ന് പഠനം

ഒന്നു മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളിൽ മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്ന ചില ഓർമ്മകൾ വർഷങ്ങൾക്ക് ശേഷവും സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

  • Share this:
    പഴയകാല ഓർമ്മകളെക്കുറിച്ച് (Memories) സംസാരിക്കുന്ന അമ്മമാരുടെ (mothers ) കുട്ടികൾ മികച്ച രീതിയിൽ വളരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ജേണൽ ഓഫ് പേഴ്സണാലിറ്റി' (Journal of Personality) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഒന്നു മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളിൽ (toddlers) മാതാപിതാക്കൾ പറഞ്ഞുകൊടുക്കുന്ന ചില ഓർമ്മകൾ വർഷങ്ങൾക്ക് ശേഷവും സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 വർഷം മുമ്പ് അമ്മമാർ പറഞ്ഞുകൊടുക്കുന്നത് അനുസരിച്ചായിരിക്കും ആ കുട്ടികൾ 15 വയസ്സാകുമ്പോൾ തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവുകളെകുറിച്ച് സംസാരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

    ഇവരിൽ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    115 അമ്മമാർക്ക് ഒരു വർഷത്തെ പരിശീലനം നൽകിയ ശേഷം നടത്തിയ തുടർ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തലുകൾ. പാർക്കിൽ താറാവുകൾക്ക് ഭക്ഷണം നൽകുന്നത് പോലുള്ള ദൈനംദിന സംഭവങ്ങളെക്കുറിച്ച് കൊച്ചുകുട്ടികളുമായി സംസാരിക്കുന്നത് മുതൽ ഇതിൽ ഉൾപ്പെടുന്നു.

    മുൻ കോച്ചിംഗ് സെഷനുകളിൽ പങ്കെടുത്ത അമ്മമാരുടെ കൗമാരക്കാരായ കുട്ടികൾ അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ വിവരിച്ചെന്നും മാതാപിതാക്കളുടെ വിവാഹമോചനം അല്ലെങ്കിൽ സൈബർ ലോകത്തെ മോശം അനുഭവങ്ങൾ വരെ അവരെ എങ്ങനെ രൂപപ്പെടുത്തിയെന്ന് മനസിലാക്കാനാകുമെന്നും സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ പ്രോജക്റ്റ് ലീഡ് പ്രൊഫസർ എലെയ്ൻ റീസ് പറഞ്ഞു,

    " കുട്ടികളോട് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നടത്തുന്ന ആശയവിനിമയം കൗമാര പ്രായത്തിൽ അവരെ രൂപപ്പെടുത്തുന്നതിനും ബുദ്ധിമുട്ടുള്ള ജീവിത അനുഭവങ്ങളെ നേരിടുന്നതിനും വലിയ സ്വാധീനം ചെലുത്തുമെന്ന് ഈ പഠനത്തിലൂടെ ഞങ്ങൾ കണ്ടെത്തി." പ്രൊഫസർ റീസ് പറഞ്ഞു.

    "മാതാപിതാക്കളുമായുള്ള ഇത്തരം ഓർമ്മ പങ്കുവയ്ക്കലുകൾ കുട്ടികളുടെ ഓർമ്മകൾ വികസിപ്പിക്കുന്നതിനും അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൗമാരപ്രായത്തിലെത്തുമ്പോൾ മുൻകാല അനുഭവങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ കുട്ടികളെ ഇത് പഠിപ്പിക്കുന്നു," അവർ കൂട്ടിച്ചേർത്തു.

    "കുട്ടികളുമായി തുറന്ന് സംസാരിക്കാനും ഓർമ്മകൾ പങ്കുവയ്ക്കാനും മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം" പഠനത്തിന്റെ മുൻനിര രചയിതാവും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ ക്ലെയർ മിച്ചൽ പറഞ്ഞു. "ചില ചെറുപ്പക്കാരിൽ ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതും എന്നാൽ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളുടെ തുടക്കവുമാണ് നന്നായി സംസാരിക്കാനുള്ള കഴിവില്ലായ്‌മ. അതിനാൽ വളരെ നേരത്തെ തന്നെ മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ തടയുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമാണ്," ഡോ ക്ലെയർ മിച്ചൽ പറഞ്ഞു.

    "ഒരു കുഞ്ഞിന്റെ രക്ഷിതാവ് എന്ന നിലയിൽ, കുഞ്ഞുങ്ങളുമായി ഓർമ്മകൾ പങ്കുവയ്ക്കാനുള്ള വിദ്യകൾ ആസ്വാദ്യകരവും പഠിക്കാൻ എളുപ്പവുമാണെന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയും. ചെറിയ കുട്ടികളുള്ള അമ്മമാർ അവരുടെ കുഞ്ഞുങ്ങളുമായി നടത്തുന്ന ഈ സംഭാഷണങ്ങൾക്ക് ഒരുപാട് വർഷങ്ങൾക്ക് ശേഷവും പ്രയോജനം ലഭിക്കുകയും ഭാവിയിലേക്ക് ഗുണകരമാകുകയും ചെയ്യും. അതിന് സഹായിക്കുന്നതാണ് ഞങ്ങളുടെ പഠനം" അവർ പറഞ്ഞു.
    Published by:Sarath Mohanan
    First published: