നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വാടക തരുന്നില്ലെന്ന് വീട്ടുടമസ്ഥന്റെ പരാതി; ജോണിക്കും കുടുംബത്തിനും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കി പീച്ചി പൊലീസ്

  വാടക തരുന്നില്ലെന്ന് വീട്ടുടമസ്ഥന്റെ പരാതി; ജോണിക്കും കുടുംബത്തിനും വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കി പീച്ചി പൊലീസ്

  ദിവസവും ആഹാരം കണ്ടെത്താന്‍ പോലും പണമില്ലാതെ വലഞ്ഞ കുടുംബം താമസിച്ചിരുന്ന പഴയ വീട്  മഴപെയ്ത് കുതിര്‍ന്ന് നിലം പൊത്തിയപ്പോഴാണ്  വാടക വീട്ടിലേക്ക് താമസം മാറിയത്.

  Image Facebook

  Image Facebook

  • Share this:
   തൃശൂര്‍: താമസിക്കാന്‍ കൊടുത്ത വീടിന്റെ വാടക തരുന്നില്ലെന്ന കാരണം പറഞ്ഞ് വീട്ടുടമസ്ഥനായ ഒരാള്‍ പീച്ചി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. തൃശ്ശൂര്‍ പീച്ചി പൊടിപ്പാറ സ്വദേശി ജോണിയ്ക്കും കുടുംബത്തിനുമെതിരെയായിരുന്നു പരാതി. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിക്കാനായി എത്തിയ പീച്ചി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എ. ഷുക്കൂര്‍ കണ്ട കാഴ്ച അതീവ ദയനീയമായിരുന്നു.

   പാറമടയില്‍ ജോലിക്കാരനായിരുന്നു ജോണി. പ്രായാധിക്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പണിക്കു പോകാന്‍ കഴിയുന്നില്ല. അയാളുടെ ഭാര്യ മാനസിക അസുഖങ്ങളുള്ള കിടപ്പുരോഗിയാണ്. മക്കള്‍ രണ്ടു പേരും ഭിന്നശേഷിക്കാര്‍. അതിനും പുറമേ മൂത്ത മകള്‍ക്ക് ക്യാന്‍സര്‍ രോഗവും. ദിവസവും ആഹാരം കണ്ടെത്താന്‍ പോലും പണമില്ലാതെ വലഞ്ഞ കുടുംബം താമസിച്ചിരുന്ന പഴയ വീട്  മഴപെയ്ത് കുതിര്‍ന്ന് നിലം പൊത്തിയപ്പോഴാണ്  വാടക വീട്ടിലേക്ക് താമസം മാറിയത്.

   ജോണിയുടെ ദുരിതങ്ങള്‍ നേരിട്ടു കണ്ടറിഞ്ഞ പീച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എ. ഷുക്കൂറും സംഘവും ഇവര്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങുവാനുള്ള ഒരു ചെറിയ വീട് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

   പോലീസുദ്യോഗസ്ഥരുടെ സഹായാഭ്യര്‍ത്ഥന വൈസ്മാന്‍ ക്ലബ് അംഗങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതുകൂടാതെ പ്രദേശ വാസികളായ സന്മനസ്സുകള്‍ പലരും അകമഴിഞ്ഞ് സഹായിച്ചു. അങ്ങിനെ അടച്ചുറപ്പുള്ള ചെറിയ ഒരു വീട് അവിടെ പണി കഴിച്ചു.

   പുതുതായി പണി തീര്‍ത്ത വീടിന്റെ താക്കോല്‍ ദാനം ഇക്കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐ. പി.എസ് നിര്‍വ്വഹിച്ചു. പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എ ഷുക്കൂര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ഫ്രിന്‍സണ്‍, സനില്‍കുമാര്‍ എന്നിവരേയും വൈസ്മാന്‍ ക്ലബ് അംഗങ്ങള്‍ ആദരിക്കുകയും ചെയ്തു.

   തിരക്കിട്ട ജോലികള്‍ക്കിടയിലും നിര്‍ദ്ദനരായ ഒരു കുടുംബത്തിന് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് വൈസ്‌മെന്‍ ക്ലബ് അംഗങ്ങളും, പീച്ചി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും, തൃശ്ശൂര്‍ സിറ്റി പോലീസും.
   Published by:Jayesh Krishnan
   First published:
   )}