• HOME
  • »
  • NEWS
  • »
  • life
  • »
  • ജീവനൊടുക്കിയവരില്‍ 72 ശതമാനം പുരുഷന്മാര്‍'; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

ജീവനൊടുക്കിയവരില്‍ 72 ശതമാനം പുരുഷന്മാര്‍'; ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

2021 ല്‍ ജീവനൊടുക്കിയവരില്‍ 72 ശതമാനവും പുരുഷന്‍മാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

  • Share this:

    ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്‍ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്.2021 ല്‍ ജീവനൊടുക്കിയവരില്‍ 72 ശതമാനവും പുരുഷന്‍മാരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

    ആളുകള്‍ ജീവനൊടുക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021ല്‍ 1,64,033 പേരാണ് രാജ്യത്ത് ജീവനൊടുക്കിയത് ഇതില്‍ 1,18,979 പുരുഷന്മാരും 45,027 സ്ത്രീകളുമാണ് എന്ന് മഹേഷ്‌കുമാര്‍ തിവാരി ഹര്‍ജിയില്‍ പറയുന്നു.

    ഭർത്താവിൽ നിന്ന് യഥാർത്ഥ പ്രായം മറച്ചുവച്ച യുവതിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി

    33.2 ശതമാനം പുരുഷന്മാര്‍ കുടുംബ പ്രശ്‌നങ്ങള്‍ കാരണവും 4.8 ശതമാനം പുരുഷന്മാര്‍ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണവുമാണ് ജീവനൊടുക്കിയതെന്ന് എന്‍സിആര്‍ബി കണക്കുകള്‍ മുന്‍നിര്‍ത്തി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പുരുഷന്മാരുടെ ജീവന്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ഗാര്‍ഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

    Published by:Arun krishna
    First published: