• HOME
  • »
  • NEWS
  • »
  • life
  • »
  • PICKLED WITH LOVE AN 87 YEAR OLD WOMAN USHA GUPTA BEING A SOLACE FOR COVID VICTIMS

'ഉപ്പിലിട്ട സ്നേഹം'; കോവിഡ് ബാധിതര്‍ക്ക് കരുതലായ മുത്തശി രാജ്യാന്തര ശ്രദ്ധ നേടുന്നു

കോവിഡ് മഹാമാരി നമ്മെ വലയ്ക്കുന്ന ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതര്‍ക്ക് കൂട്ടാവുകയാണ് ഡല്‍ഹി സ്വദേശിയായ ഇഷ ഗുപ്ത എന്ന 87 വയസ്സുകാരി.

കോവിഡ് മഹാമാരി നമ്മെ വലയ്ക്കുന്ന ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതര്‍ക്ക് കൂട്ടാവുകയാണ് ഡല്‍ഹി സ്വദേശിയായ ഇഷ ഗുപ്ത എന്ന 87 വയസ്സുകാരി.

കോവിഡ് മഹാമാരി നമ്മെ വലയ്ക്കുന്ന ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതര്‍ക്ക് കൂട്ടാവുകയാണ് ഡല്‍ഹി സ്വദേശിയായ ഇഷ ഗുപ്ത എന്ന 87 വയസ്സുകാരി.

  • Share this:
    കോവിഡ് മഹാമാരി നമ്മെ വലയ്ക്കുന്ന ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതര്‍ക്ക് കൂട്ടാവുകയാണ് ഡല്‍ഹി സ്വദേശിയായ ഇഷ ഗുപ്ത. 87 വയസ്സുകാരിയായ ഈ മുത്തശ്ശിയുടെ ചെറിയൊരു സംരഭമാണ് പിക്കിള്‍ഡ് വിത്ത് ലൗ. അച്ചാറും ചട്‌നിയും വീട്ടില്‍ തയാറാക്കി വില്‍പ്പന നടത്തുമ്പോള്‍ കിട്ടുന്ന തുക മുഴുവന്‍ കോവിഡ് ബാധിതര്‍ക്കായാണ് മുത്തശ്ശി ചെലവഴിക്കുന്നത്.

    കോവിഡ് ബാധിതനായി ഭര്‍ത്താവ് രാജ് കുമാറിനോടൊപ്പം ഡല്‍ഹി ആശുപത്രിയില്‍ 27 ദിവസം ഉഷ താമസിച്ചിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ വിയോഗവും വീട്ടിലെത്തിയതിനു ശേഷവും കോവിഡ് ബാധിതരുടെ പ്രശ്‌നങ്ങളും നേരില്‍ കണ്ടപ്പോഴാണ് ആവശ്യക്കാര്‍ക്ക് ചെറിയൊരു സഹായമായി പിക്കിള്‍ഡ് വിത്ത് ലൗ എന്ന പേരില്‍ മുത്തശ്ശി സംരഭം തുടങ്ങിയത്. വളരെ പെട്ടന്നു തന്നെ ഡല്‍ഹിയിലിത് തരംഗമായി.




    മുത്തശ്ശിയുടെ പാചകത്തിന്റെ കൈപ്പുണ്യം അറിയാവുന്ന കൊച്ചു മകള്‍ ഡോ.രാധിക സംരഭത്തിനാവശ്യമായ ഗ്ലാസ് ജാറുകളും ലേബലുകളും തയ്യാറാക്കി കൊടുത്തു. തുടക്കത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും വാങ്ങിയിരുന്ന അച്ചാറിനു പീന്നീട് ആവശ്യക്കാര്‍ കൂടാന്‍ തുടങ്ങി. ഇതിനോടകം 180 അച്ചാര്‍ ബോട്ടിലുകളാണ് വിറ്റഴിഞ്ഞത്. മാങ്ങ അരിയാനും മറ്റും സഹായികളുണ്ടെങ്കിലും പാചകത്തിന്റെ കാര്യങ്ങളെല്ലാം ഉഷ തന്നെയാണ് നോക്കുന്നത്. 200 ഗ്രാം അച്ചാറിനു 150 രൂപയാണ് വില. ഒരു മാസം കൊണ്ട് 20,000 രൂപയോളം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുത്തശ്ശിയിപ്പോള്‍.

    അച്ചാറുകള്‍ മൂന്ന് രുചികളില്‍ ഇവിടെ ലഭ്യമാണ് - വുളിയന്‍ മാങ്ങ അച്ചാര്‍, ഗുലാബി മീട്ടാ അച്ചാര്‍, മിക്‌സഡ് വെജിറ്റബള്‍ അച്ചാര്‍ കൂടാതെ ചിരകിയെടുത്ത മാങ്ങ ചട്‌നി, പുളി ചട്‌നി എന്നിവയും ലഭ്യമാണ്. ഏറ്റവും കൂടുതല്‍ വിറ്റു പോയ വിഭവങ്ങള്‍ മിക്‌സഡ് വെജിറ്റബള്‍ അച്ചാറും പുളി ചട്‌നിയുമാണ്.

    ഓരോ അച്ചാര്‍ കുപ്പിയും മനോഹരമായ റിബള്‍ ഉപയോഗിച്ചു കെട്ടിയ ശേഷം മുത്തശ്ശി സ്വന്തം കൈപ്പടയിൽ ഒരു കുറിപ്പു കൂടിയെഴുതും. ഇതും രണ്ടും ചേര്‍ത്താണ് ആവശ്യക്കാരുടെ കൈകളിലേക്ക് അച്ചാര്‍ കുപ്പികളും ചട്‌നിയുമെത്തുന്നത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങളെ കുറിച്ച് ഒരു പുസ്തവും ഇതിനോടകം തന്നെ മുത്തശ്ശി എഴുതിയിട്ടുണ്ട്. ഭാരതീയ ശാകഹാരി വ്യഞ്ജന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന തുടക്കക്കാരായ ആളുകള്‍ക്ക് ഏറെ സഹായകരമാവുന്ന പാചകക്കുറിപ്പുകളാണ് ഉഷ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റെ അച്ചാര്‍ കൂട്ടുകളിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മുത്തശ്ശിയിപ്പോള്‍. മഹാമാരിക്കാലത്തും മനുഷ്യത്വവും സ്‌നേഹവും തന്നെയാണ് ഏറ്റവും വലുതെന്ന് കാണിച്ചു തരുകയാണ് സമൂഹത്തിനു തന്നെ മാതൃകയായ ഉഷ.
    Published by:Karthika M
    First published:
    )}