HOME » NEWS » Life » PIZZA DELIVERY BOY GOES DOWN TO SELL VADA PAV TODAY HE EARNS RS 2 LAKH PER MONTH GH

പിസ്സ ഡെലിവെറി ബോയ് വടാ പാവ് വിൽക്കാൻ ഇറങ്ങി; ഇന്ന് മാസം രണ്ട് ലക്ഷം രൂപ വരുമാനം

രണ്ട് വർഷം മുമ്പാണ് ഗൗരവ് 'ട്രാഫിക് വടാ പാവ്' എന്ന സംരംഭം തുടങ്ങുന്നത്.

News18 Malayalam | news18-malayalam
Updated: May 26, 2021, 1:22 PM IST
പിസ്സ ഡെലിവെറി ബോയ് വടാ പാവ് വിൽക്കാൻ ഇറങ്ങി; ഇന്ന് മാസം രണ്ട് ലക്ഷം രൂപ വരുമാനം
Image credit: Humans of Bombay/Instagram
  • Share this:
ജോലിയിൽ എല്ലാ ദിവസവം ഉത്സാഹത്തോടെയും, സന്തോഷത്തോടെയും ആയിരിക്കാൻ സാധ്യമായെന്ന് വരില്ല. മിക്ക ജോലിയിലെയും സമ്മർദ്ദവും, മാനസിക പിരിമുറുക്കവുമാണ് ഇതിന് കാരണം. ഭൂരിഭാഗം ആളുകളും എല്ലാം സഹിച്ച് ജോലിയിൽ തുടരുന്നു. എന്നാൽ മറ്റു ചിലരാകട്ടെ തങ്ങളുടെ ഭാവിയും, വിധിയും സ്വയം തീരുമാനിക്കും. അതിനെ ജീവിതത്തിലെ വഴിത്തിരിവ് എന്നൊക്കെ പറയാം. അത്തരത്തിൽ ജീവിതത്തിലെ ഒരു വഴിത്തിരിവിൽ സ്വയം വിധി തീരുമാനിച്ചയാളാണ് 'ട്രാഫിക് വടാ പാവിന്റെ' ഉടമ ഗൗരവ് ലോണ്ടെ. രണ്ട് വർഷം മുമ്പാണ് ഗൗരവ് 'ട്രാഫിക് വടാ പാവ്' എന്ന സംരംഭം തുടങ്ങുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിലാണ് ഗൗരവ് തന്റെ മനസ് തുറന്നത്. പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു ഗൗരവ്. 30000 രൂപ ശമ്പളത്തിനായി തന്റെ ഒരു ദിവസത്തിന്റെ പകുതിയും നഗരത്തിലെ ട്രാഫിക് ജാമിൽ തീരുകയായിരുന്നു. ബിരുദമോ, മറ്റ് ഉയർന്ന വിദ്യാഭാസമോ ഇല്ലാത്തതിനാൽ ജോലിയിൽ ഉയർച്ചയോ മറ്റോ ലഭിക്കുകയുമില്ല. അങ്ങനെ ജീവിതം കടന്നു പോകുന്നതിനിടയിലാണ് ഒരു ദിവസം ട്രാഫിക് ജാമിൽ കുടുങ്ങിയപ്പോൾ ഒരു ആശയം മനസിൽ വരുന്നത്. ട്രാഫിക് ജാമിൽ കുടുങ്ങിയ ആളുകൾക്ക് വടാ പാവുകൾ വിൽക്കുക. അങ്ങനെ ഒരു കുപ്പി വെള്ളവും വടപാവും കൂടി 20 രൂപയ്ക്ക് വിൽക്കുന്ന തന്റെ സംരംഭം 'ട്രാഫിക് വടാ പാവ്' എന്ന പേരിൽ ഗൗരവ് ആരംഭിച്ചു.

നന്നായി പോയിരുന്ന ജോലിയിൽ നിന്ന് രാജിവെച്ച് വടാ പാവ് വിൽക്കാൻ ഇറങ്ങിയ തന്റെ തീരുമാനത്തെ നിരവധി പേരാണ് എതിർത്തത്.



എന്നാൽ അമ്മയും ഭാര്യയും ഗൗരവിനെ സഹായിക്കാൻ കൂടെ നിന്നു. വടാ പാവ് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ഷെഡ് നിർമ്മിക്കാനും സാധന സാമഗ്രഹികൾ മേടിക്കുന്നതിനുമായി ഗൗരവിന് അമ്മ ഒരു ലക്ഷം രൂപ നൽകി. വട പാവുകൾ പായ്ക്ക് ചെയ്യുന്നതിനും മറ്റുമായി ഭാര്യയും സഹായിച്ചു. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തിൽ ഗൗരവ് പറയുന്നു.

You may also like:പവിഴപ്പുറ്റുകളുടെ കലവറ; 2004ൽ എൻഡിഎയെ വിജയിപ്പിച്ച സീറ്റ്; ലക്ഷദ്വീപിനെക്കുറിച്ച് കൂടുതൽ അറിയാം

ആദ്യ ദിവസം വിൽപ്പന ഒന്നും നടന്നില്ല. മാസങ്ങളോളം സ്ഥിരമായ വരുമാനമോ വിൽപനയോ ഉണ്ടായിരുന്നില്ല. മുംബൈയിലെ ചൂടിലും മഴയിലും മണിക്കൂറുകളോളം സഞ്ചരിച്ചെങ്കിലും കഷ്ടിച്ച് 200 രൂപയാണ് ഒരു ദിവസം സമ്പാദിക്കാനായത്. ഈ സമയങ്ങളിൽ എല്ലാം ഗൗരവും ഭാര്യയും അമ്മയക്ക് ലഭിച്ചിരുന്ന ശമ്പളം ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടു പോയത്. പക്ഷേ ഗൗരവ് തളർന്നില്ല.

കുറച്ച് കാലംകൊണ്ട്, ട്രാഫിക് വടാ പാവ് ഒരു ബ്രാൻഡ് ആയി മാറി, പലരും ഈ പേര് ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ പിസ്സ ഡെലിവറി ബോയ് ആയിരുന്ന ഗൗരവ് ഇപ്പോൾ ഒരു ബിസിനസുകാരനും പലർക്കും പ്രചോദനത്തിന്റെ ഉറവിടവുമായി മാറി.

രണ്ട് വർഷത്തിന് ശേഷം അമ്മ തന്ന തുക ഇരട്ടിയായി നൽകാൻ കഴിഞ്ഞു. ഇതെന്റെ ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണെന്നാണ് ഗൌരവ് പറഞ്ഞത്. പ്രതിമാസം രണ്ട് ലക്ഷം രൂപയാണ് ഗൌരവ് ഇപ്പോൾ തന്റെ സംരംഭത്തിൽ നിന്നും നേടുന്നത്.

ഗൗരവിന്റെ വിജയഗാഥ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
Published by: Naseeba TC
First published: May 26, 2021, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories