അഞ്ച് നദികളുടെ നാട് എന്ന് അറിയപ്പെടുന്ന പഞ്ചാബ് (Punjab) ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. പഞ്ചാബിന്റെ കാര്‍ഷിക സംസ്കാരത്തിന് കരുത്ത് പകരുന്നത് സത്ലജ്, രവി, ബിയാസ്, ഝലം, ചിനാബ് തുടങ്ങിയ അഞ്ചു നദികളാണ്. പഞ്ചാബ് സന്ദര്‍ശിക്കാനും അവിടത്തെ ജനങ്ങളുടെ സമ്പന്നമായ സംസ്കാരം മനസ്സിലാക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടത്തെ ഒന്നോ രണ്ടോ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതിയാകില്ല. പഞ്ചാബിനെ അടുത്തറിയാൻ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 6 സ്ഥലങ്ങള്‍ ഇതാ:
അമൃത്സർ - രാജ്യത്തെ മാത്രമല്ല, ലോകത്തിലെ തന്നെ സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം. പാകിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന അട്ടാരിയിലെ വാഗ ബോര്‍ഡറും അമൃത്സറിന് അടുത്താണ്. അമൃത്സര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട രുചികരമായ തനത് പഞ്ചാബി വിഭവങ്ങളാണ് അമൃത്സരി കുല്ചെയും ലസ്സിയും. ഇവ ഒഴിവാക്കരുത്.
ചണ്ഡീഗഡ് - പഞ്ചാബിന്റെ തലസ്ഥാനമാണ് ഈ ആസൂത്രിത നഗരം. ഈ നഗരം പ്രാചീനതയും ആധുനികതയും ഇഴകലര്‍ന്ന വാസ്തുവിദ്യ നിര്‍മ്മാണത്തിന്റെ പേരിൽ പ്രസിദ്ധമാണ്. ഇവിടുത്തെ റോക്ക് ഗാര്ഡന്, സുഖ്ന തടാകം, ഇന്റര്‍നാഷണല്‍ ഡോള്‍സ് മ്യൂസിയം എന്നിവ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
ലുധിയാന - പഞ്ചാബിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ സന്ദർശിക്കേണ്ട സ്ഥലമാണ് ലുധിയാന. ഗ്രാമീണ ജീവിതത്തിന്റെ നേര്കാഴ്ചകൾ കാട്ടിത്തരുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. ഫില്ലൂര്‍ ഫോര്‍ട്ട്, മഹാരാജ രഞ്ജിത് സിംഗ് വാര് മ്യൂസിയം, ലുധിയാന മൃഗശാല എന്നിവയാണ് ഇവിടെ സന്ദര്‍ശിക്കേണ്ട മറ്റ് ചില സ്ഥലങ്ങള്‍.
ജലന്ധര്‍ - പഞ്ചാബിലെ ഈ പുരാതന നഗരം സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. ഇരുവിഭാഗത്തിനും ഇവിടെ സന്ദര്‍ശിക്കാന്‍ ഒട്ടേറെ വിശുദ്ധ ക്ഷേത്രങ്ങളുണ്ട്. ദേവി തലാബ് മന്ദിര്‍, നികു പാര്‍ക്ക്, വണ്ടര്‍ലാന്‍ഡ് എന്നിവ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളാണ്.
ഭട്ടിന്‍ഡ - ഈ നഗരത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന നിരവധി യുദ്ധങ്ങങ്ങളെക്കുറിച്ചും ഈ ഭരണാധികാരികളെക്കുറിച്ചുമുള്ള കഥകൾ പറയാനുണ്ട്. മുഹമ്മദ് ഗോറി, ഗസ്നിയിലെ മഹ്മൂദ്, പൃഥ്വി രാജ് ചൗഹാന് എന്നിവര്‍ ഈ നഗരത്തിലെ ഭരണാധികാരികളായിരുന്നു. നഗരത്തില്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ചിലതാണ് ഖില മുബാറക്, റോസ് ഗാര്ഡന്, ജോഗേഴ്സ് പാര്‍ക്ക് തുടങ്ങിയവ. സംസ്ഥാനത്തെ എയിംസ്, താപവൈദ്യുത നിലയങ്ങള്‍ എന്നിവയുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം.
പട്യാല - പഞ്ചാബിന്റെ രാജകീയ നഗരം എന്നാണ് പട്യാല അറിയപ്പെടുന്നത്. ബാബ അല സിംഗായിരുന്നു ഈ പഴയ നാട്ടുരാജ്യത്തെ ആദ്യത്തെ രാജാവ്. പാനീയങ്ങള്‍ക്കും, 'മക്കി ഡി റൊട്ടി', 'സര്‍സണ്‍ ദ സാഗ്' തുടങ്ങിയ പ്രശസ്തമായ ഭക്ഷണങ്ങള്‍ക്കും ഇവിടം പ്രശസ്തമാണ്.
പത്താന്‍കോട്ട്, കപൂര്‍ത്തല, നംഗല്‍, റോപ്പര്‍, മൊഹാലി, സിര്‍ഹിന്ദ് തുടങ്ങിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും പഞ്ചാബിലുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.