• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി പോരാട്ടം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ

news18
Updated: June 5, 2018, 1:45 PM IST
ഇനി പോരാട്ടം പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ
news18
Updated: June 5, 2018, 1:45 PM IST
ന്യൂഡൽഹി: ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആഹ്വാനവുമായി എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നുണ്ട്. ഇത്തവണയും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുകയാണ് ഈ ദിവസം. 1974 മുതൽ ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി ദിനം ആചരിക്കുന്നു. 100 ഓളം രാജ്യങ്ങളാണ് പരിസ്ഥിതിദിന പരിപാടികളിൽ പങ്കാളികളാകുന്നത്. ഇത്തവണ ഇന്ത്യയിലാണ് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പരിസ്ഥിതി ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

എല്ലാ വർഷവും മലിനീകരണത്തിന്റെ ഒരു പ്രത്യേക മേഖലയിലൂന്നിയായിരിക്കും പരിസ്ഥിതി സംരക്ഷണത്തിന്റെ ആഹ്വാനം. ഇത്തവണ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പോരാട്ടത്തിനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കി പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദൈനംദിന ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

അർജുൻ കപൂർ, ആലിയ ഭട്ട്, ദിയ മിർസ, ജൂഹി ചൗള, അദിതി റാവു എന്നിവരാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അർജുൻ കപൂർ, അദിതി റാവു, ആലിയ ഭട്ട് എന്നിവർ പ്ലാസ്റ്റിക് ബോട്ടിലിനു പകരം ഗ്ലാസ്, മെറ്റൽ എന്നിവ കൊണ്ടുളള ബോട്ടിലുകൾ ഉപയോഗിച്ച് തുടങ്ങിയതായി വ്യക്തമാക്കിയിരിക്കുന്നു. ജൂഹി ചൗള പ്ലാസ്റ്റിക് ബ്രഷുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ ടൂത്ത് ബ്രഷ് ഉപയോഗിക്കാൻ തുടങ്ങി. പ്ലാസ്റ്റിക് സാനിട്ടറി നാപ്കിനു കൾക്കു പകരം പരിസ്ഥിതി സൗഹൃദ നാപ്കിനുകൾ ഉപയോഗിക്കുമെന്നാണ് ദിയ മിർസ വ്യക്തമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് പായ്ക്കറ്റുകളിലെ ആഹാരത്തിനു പകരം ജീർണിക്കുന്ന തരത്തിലുള്ള പായ്ക്കറ്റുകളിൽ ഭക്ഷണം നൽകാന്‍ ഇന്ത്യൻ റെയിൽവെയും ഇന്നുമുതൽ ആരംഭിച്ചു.

അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് ബോട്ടില്‍, പ്ലാസ്റ്റിക് ബാഗ്, കപ്പ്, സ്ട്രോ എന്നിവ നിരോധിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി വ്യക്തമാക്കി. പാൽ, തൈര്, മരുന്നുകൾ എന്നിവയ്ക്ക് മാത്രമേ പ്ലസ്റ്റിക് കവർ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം സഭയിൽ വ്.ക്തമാക്കി. പ്ലസ്റ്റിക് മുക്ത തമിഴ്നാടിനായുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.
Loading...
 
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍