• HOME
  • »
  • NEWS
  • »
  • life
  • »
  • Parenting | കളിക്കാം, വർത്തമാനം പറയാം, വായിക്കാം; മക്കളെ മിടുക്കരാക്കാൻ മാതാപിതാക്കൾ അറിയേണ്ടതെല്ലാം

Parenting | കളിക്കാം, വർത്തമാനം പറയാം, വായിക്കാം; മക്കളെ മിടുക്കരാക്കാൻ മാതാപിതാക്കൾ അറിയേണ്ടതെല്ലാം

കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ ഒരു രക്ഷിതാവ് ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. മാത്രമല്ല, തങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധ വരാതെ ശ്രദ്ധിക്കുകയും വേണം

  • Share this:
    ഒരു കുട്ടിയുടെ (Kid) ശാരീരികവും മാനസികവുമായ വളർച്ചയുടെ കാര്യത്തിൽ ആദ്യത്തെ അഞ്ച് വർഷം വളരെ നിർണായകമാണ്. കാരണം അവരുടെ മനസ്സ് ഈ ഘട്ടത്തിലാണ് ജീവിതത്തിലെ (Life) മറ്റേതൊരു സമയത്തേക്കാളും വേഗത്തിൽ കാര്യങ്ങളോടും ബന്ധങ്ങളോടും പൊരുത്തപ്പെടുന്നത്.

    പഠന കാര്യങ്ങളുടെയെും പെരുമാറ്റത്തിന്റെയും അടിസ്ഥാനം ഈ ആദ്യ വർഷങ്ങളിൽ (0 മുതൽ 5 വർഷം വരെ) തന്നെ കുട്ടികളെ മനസ്സിലാക്കിക്കുന്നതാണ് നല്ലത്. സാമൂഹികവും വൈകാരികവുമായ പെരുമാറ്റങ്ങളും ചിന്താശേഷിയും വികസിപ്പിക്കാൻ ഇത് അവരെ സഹായിക്കുന്നു.

    ഒരു കുട്ടിയുടെ വ്യക്തിത്വം എന്നത് പ്രാരംഭ വർഷങ്ങളിൽ അവരുടെ മസ്തിഷ്കം എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ പ്രതിഫലനമാണ്. അതിനാൽ ഈ സമയം മാതാപിതാക്കൾ കുട്ടികൾക്ക് അവരുടെ പരമാവധി ജനിതക ശേഷിയിലെത്താൻ ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. മാതാപിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കണമെന്നും വായന, കളി, നൃത്തം, ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർക്കൊപ്പം പങ്കുചേരണമെന്നും വിദഗ്ധർ ശുപാർശ ചെയ്യുന്നു.

    കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുകയും പാട്ടുകൾ കേൾക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് നിങ്ങളുടെ കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അവരോടൊപ്പം കളിക്കുമ്പോൾ അവരിൽ നേരത്തെ തന്നെ ലേണിംങ് സ്കിൽസ് വികസിപ്പിക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.

    Also Read- Parenting Tips | മാതാപിതാക്കള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക; കുട്ടികളുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചേക്കാം

    കുട്ടികളുടെ ഇഷ്ടഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നത് അവരുടെ മൂഡ് ശരിയായ രീതിയിലാകാൻ സഹായിക്കും. കൂടാതെ കുട്ടികളെ കെട്ടിപ്പിടിക്കുന്നതും ഉമ്മ നൽകുന്നതുമെല്ലാം അവരിലെ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കും.

    എച്ച്‌ടി ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ, പീഡിയാട്രിക് ന്യൂറോളജിസ്റ്റും കൺടിനുവ കിഡ്‌സിന്റെ സഹസ്ഥാപകയുമായ ഡോ. പൂജ കപൂറും കുട്ടികളുടെ വളർച്ചയെ സഹായിക്കുന്ന ചില ടിപ്പുകൾ നിർദ്ദേശിച്ചിട്ടുണ്ട്. 2-3 വയസ്സ് വരെ കുട്ടികളെ മൊബൈൽ ഫോൺ കാണാൻ അനുവദിക്കരുതെന്നും ഇവർ പറയുന്നു. 2 വയസ്സിന് മുമ്പ് കുട്ടികൾക്ക് സ്ക്രീൻ ടൈം നൽകിയാൽ സംസാരം വൈകുന്നതിന് കാരണമാകും. ഇത് അവരുടെ ലേണിങ് സ്കില്ലിനെയും ബാധിക്കും. കൂടാതെ കുട്ടികൾ അമിതമായ ദേഷ്യം പ്രകടിപ്പിക്കാനും ഇത് കാരണമാകും.

    നിങ്ങളുടെ കുട്ടികളെ കളിക്കാൻ വിടുക. അവരെ ലോകം കാണാനും അവരുമായി സംസാരിക്കാനും സമയം കണ്ടെത്തുക. ഈ കാര്യങ്ങളെല്ലാം അവരുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും.

    കുട്ടികളെ നന്നായി വളർത്തുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാനപ്പെട്ട ഒരു കാര്യമാണ്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ ഒരു രക്ഷിതാവ് ഉത്തരവാദിത്ത ബോധമുള്ളവരായിരിക്കണം. മാത്രമല്ല, തങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധ വരാതെ ശ്രദ്ധിക്കുകയും വേണം. കുട്ടിയെ അമിതമായി സംരക്ഷിക്കുക, കുട്ടിക്ക് വേണ്ടത്ര സ്വകാര്യത അനുവദിക്കാതിരിക്കുക എന്നിങ്ങനെ വിവിധ തരത്തിലുള്ള തെറ്റുകൾ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. കുട്ടികളെ അവഗണിക്കുകയും അവരുടെ നേട്ടങ്ങൾക്ക് വില കൽപ്പിക്കാതിരിക്കുകയും ചെയ്യുന്നത് അവരെ ആത്മവിശ്വാസക്കുറവിലേക്ക് നയിച്ചേക്കാം. കുട്ടികളുമായി നല്ല രീതിയിൽ ആശയവിനിമയം നടത്തുന്നത് അവരുടെ വികാരങ്ങൾ നിങ്ങളോട് പ്രകടിപ്പിക്കാൻ അവരെ പ്രേരിപ്പിക്കും.
    Published by:Arun krishna
    First published: