Video | അയ്യപ്പപ്പണിക്കരുടെ മലയാള കവിത ആലപിക്കുന്ന കമൽഹാസൻ
നവതിയോടനുബന്ധിച്ച് അയ്യപ്പപ്പണിക്കരുടെ തെരഞ്ഞെടുത്ത 90 കവിതകള്‍, വിവിധ രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍ ചൊല്ലുന്ന കാവ്യാഞ്ജലിയുടെ ഭാഗമായാണ് കമൽഹാസനും കവിത ചൊല്ലിയത്.

കമൽഹാസൻ, അയ്യപ്പപ്പണിക്കർ
- News18 Malayalam
- Last Updated: November 8, 2020, 3:16 PM IST
തിരുവനന്തപുരം: അയ്യപ്പപ്പണിക്കരുടെ കവിത ചൊല്ലി ഉലകനായകൻ കമൽഹാസൻ. അയ്യപ്പപ്പണിക്കരുടെ ‘വായന’ എന്ന കവിതയാണ് കമൽ ഹാസൻചൊല്ലിയത്. നവതിയോടനുബന്ധിച്ച് അയ്യപ്പപ്പണിക്കരുടെ തെരഞ്ഞെടുത്ത 90 കവിതകള്‍, വിവിധ രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍ ചൊല്ലുന്ന കാവ്യാഞ്ജലിയുടെ ഭാഗമായാണ് കമൽഹാസനും കവിത ചൊല്ലിയത്. അയ്യപ്പപ്പണിക്കർ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും വ്യതിചലിക്കാതെയാണ് കമൽഹാസൻ കവിത അവതരിപ്പിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് കമൽഹാസന്റെ ശബ്ദത്തിലുള്ള കവിത കേട്ടത്.
കാവ്യാഞ്ജലിയുടെ ഭാഗമായി കമൽഹാസനെ കൂടാതെ എം.കെ.സാനു, ശശി തരൂര്‍, ഓംചേരി, എന്‍.എസ്.മാധവന്, സക്കറിയ, കെ.ജി.ശങ്കരപ്പിള്ള, നെടുമുടി വേണു തുടങ്ങി 90 പേരാണ് കവിതകള്‍ അയ്യപ്പപ്പണിക്കരുടെ കവിതകൾ ചൊല്ലുന്നത്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും കവിതാവതരണം കാണാം. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.