നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഐഎഎസ് സ്വപ്‌നം കാണുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്; മാതൃകയായി പോലീസ് ഉദ്യോഗസ്ഥന്‍

  ഐഎഎസ് സ്വപ്‌നം കാണുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്; മാതൃകയായി പോലീസ് ഉദ്യോഗസ്ഥന്‍

  വികാസ് ചന്ദ്ര ശ്രീവാസ്തവയാണ് ഐഎഎസ് സ്വപ്‌നം കാണുന്ന 250 ലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പതിവായി സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് നല്‍കുന്നത്.

  • Share this:
   സിവില്‍ സര്‍വീസ് എന്നത് മിക്കവര്‍ക്കും വളരെ ചിലവേറിയ ഒരു സ്വപ്‌നമാണ്. ഭാരിച്ച ഫീസുകളുള്ള കോച്ചിംഗും പതിനായിരകണക്കിന് രൂപ വിലയുള്ള പുസ്തകങ്ങളും പലപ്പോഴും പാവപ്പെട്ടവര്‍ക്ക് അത് അപ്രാപ്യമാക്കുന്നു. പക്ഷെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് തങ്ങളുടെ സ്വപ്‌നങ്ങള്‍ നേടി എടുക്കുന്ന സാധാരണക്കാരുമുണ്ട് നമുക്കിടയിൽ. അവര്‍ക്കെല്ലാം അവരെ കൈപിടിച്ച് ഉയര്‍ത്തിയ ആരെങ്കിലുമൊക്കെ കുറിച്ച് പറയാനുമുണ്ടാകും. സാധാരാണക്കാര്‍ക്ക് സിവില്‍ സര്‍വീസ് നേടുന്നതിന് പിന്തുണ നല്‍കുന്ന ഝാര്‍ഖണ്ഡിലെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു മാതൃകയാണ്.

   ഈ പോലീസ് ഉദ്യോഗസ്ഥന്‍, ഝാര്‍ഖണ്ഡിലെ ഗ്രാമങ്ങളിലെയും അയല്‍ സംസ്ഥാനമായ ബിഹാറിലെയും നൂറുകണക്കിന് സിവില്‍ സര്‍വീസ് അഭിലാഷികള്‍ക്ക് വഴികാട്ടിയും പരിശീലകനുമാണ്. ഝാര്‍ഖണ്ഡ് പോലീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) വികാസ് ചന്ദ്ര ശ്രീവാസ്തവയാണ് ഐഎഎസ് സ്വപ്‌നം കാണുന്ന 250 ലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പതിവായി സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്ത് നല്‍കുന്നത്.

   ഈ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ, ശ്രീവാസ്തവയുടെ ക്ലാസുകള്‍ അപ്ലോഡ് ചെയ്യുന്ന യൂട്യൂബ് ചാനലായ 'ഡിഎസ്പി കി പാഠശാല'യ്ക്ക് ഏകദേശം 1,600 സബ്‌സക്രൈബേഴ്‌സും ഉണ്ട്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലെ സൗജന്യ ട്യൂട്ടോറിയലുകള്‍ മറ്റ് ചെലവേറിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദൂര ഗ്രാമങ്ങളില്‍ നിന്നുള്ള പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാണ്.

   ഝാര്‍ഖണ്ഡിലെ ദിയോഗര്‍ നഗരത്തില്‍ നിയമിതനായത് മുതല്‍ സൗജന്യ പരിശീലനം നല്‍കുന്നുണ്ടെന്നാണ് ശ്രീവാസ്തവ പറയുന്നത്. അദ്ദേഹം നിലവില്‍ റാഞ്ചിയിലെ ഇന്‍വെസ്റ്റിഗേഷന്‍ ട്രെയിനിംഗ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ഡ്യൂട്ടിക്ക് ശേഷമാണ് സൂം ആപ്പിലൂടെ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.

   ലോക്ക്ഡൗണ്‍ സമയത്ത് ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ, യൂട്യൂബില്‍ തത്സമയ ക്ലാസുകള്‍ നല്‍കാന്‍ ശ്രീവാസ്തവയ്ക്ക് ധാരാളം അഭ്യര്‍ത്ഥനകളെത്തി. തുടര്‍ന്നാണ് യുട്യൂബില്‍ 'ഡിഎസ്പി കി പാഠശാല' ആരംഭിച്ചത്. ഒരു ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയമുണ്ടെങ്കില്‍, അവര്‍ക്ക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മെസ്സേജ് അയച്ച് മറുപടിയും പ്രതീക്ഷിക്കാം.

   “ഡിഎസ്പി കി പാഠശാല ജൂലൈ 11 ന് ആരംഭിച്ചു. യുപിഎസ്സി, ജാര്‍ഖണ്ഡ് സിവില്‍ സര്‍വീസസ് പരീക്ഷകള്‍ക്കായി ഞാന്‍ ആഴ്ചയില്‍ നാല് ദിവസം ഒരു മണിക്കൂര്‍ വീതം ക്ലാസുകള്‍ എടുക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ എട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്,” ശ്രീവാസ്തവ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

   ദിയോഗറിലെ അംബേദ്കര്‍ ലൈബ്രറിയുടെ മാനേജ്‌മെന്റ് അദ്ദേഹത്തിന് സമ്മാനിച്ച ഒരു സ്മാര്‍ട്ട് ബോര്‍ഡ് ഉപയോഗിച്ചാണ് ശ്രീവാസ്തവ ക്ലാസുകള്‍ നടത്തുന്നത്. വിദ്യാര്‍ഥികള്‍ മികച്ച അഭിപ്രായമാണ് ശ്രീവാസ്തവയുടെ ക്ലാസുകളെ പറ്റി പറയുന്നത്. അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായ പ്രീതി കുമാരി പറയുന്നതനുസരിച്ച്, 'സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ത്ഥി, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ക്ലാസുകളില്‍ പതിവായി പങ്കെടുക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് മറ്റേതെങ്കിലും കോച്ചിംഗ് ക്ലാസുകളുടെ ആവശ്യമില്ല' എന്നാണ്.

   മരണമടഞ്ഞ ദിവസക്കൂലിക്കാരന്റെ മകനും ശ്രീവാസ്തവയുടെ ഒരു വിദ്യാര്‍ത്ഥിയുമായ ഭരത് തുരി പറയുന്നത് ഇങ്ങനെയാണ്, “കോച്ചിംഗ് ക്ലാസുകളുടെ ഫീസുകള്‍ താങ്ങാനാകാത്ത, എന്നാല്‍ സിവില്‍ സര്‍വീസുകള്‍ സ്വപ്നം കാണാന്‍ ധൈര്യപ്പെടുന്ന ഞങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വികാസ് സാര്‍ ഒരു ദൈവിക വ്യക്തിയാണ്.”
   Published by:Karthika M
   First published: