• HOME
  • »
  • NEWS
  • »
  • life
  • »
  • POLICEMAN RESCUED MENTALLY ILL WOMAN FROM THE RAILWAY TRACK

പാഞ്ഞടുത്ത് ട്രെയിന്‍; ട്രാക്കിന് നടുവില്‍ സ്ത്രീ; രക്ഷപ്പെടുത്തി പോലീസ്

യുവതി ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക്‌നാഥ് നായിക് എന്ന പൊലീസുകാരന്‍ ഓടിച്ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Image Twitter

Image Twitter

  • Share this:
    മുംബൈ: ട്രെയിന്‍ വേഗത്തില്‍ വന്നുകൊണ്ടിരിക്കെ റെയില്‍വേ ട്രാക്കിന് നടുവില്‍ നിന്ന മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ രക്ഷിച്ച് പൊലീസുകാരന്‍. മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    ദഹാനു-അന്ധേരി റൂട്ടില്‍ ഓടുന്ന ലോക്കല്‍ ട്രെയിന്‍ സ്‌റ്റേഷനിലേക്ക് അടുക്കുകയായിരുന്നു. യുവതി ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏക്‌നാഥ് നായിക് എന്ന പൊലീസുകാരന്‍ ഓടിച്ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.



    ട്രെയിന്‍ നിര്‍ത്താന്‍ മോട്ടര്‍മാനോട് സിഗ്നല്‍ നല്‍കിയ ശേഷം സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞ പൊലീസുകാര്‍ സ്ത്രീയെ ട്രാക്കില്‍ നിന്ന് വലിച്ചുമാറ്റുകയായിരുന്നു. റെയില്‍ മേല്‍പ്പാലത്തിന് മുകളില്‍ നിന്ന പൊലീസുകാരാണ് ഇക്കാര്യം നായികിനെ അറിയിച്ചത്.

    അന്വേഷണത്തില്‍ പാല്‍ഘറിലെ വസായ് പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വൈകല്യമുള്ള സുഭദ്ര ഷിന്‍ഡെയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞു. സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ധീരമായ പ്രവര്‍ത്തനത്തിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
    Published by:Jayesh Krishnan
    First published:
    )}