ലോക്ക്ഡൗൺ കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുമ്പോൾ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; സർക്കുലർ ഇറങ്ങി

Health Insurance for Employees | ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് സർക്കുലർ പുറത്തിറക്കിയത്.

News18 Malayalam | news18-malayalam
Updated: April 21, 2020, 3:51 PM IST
ലോക്ക്ഡൗൺ കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുമ്പോൾ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; സർക്കുലർ ഇറങ്ങി
News18 Malayalam
  • Share this:
ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിന് ശേഷം തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണം. വ്യാവസായ, വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും നിര്‍ബന്ധമായും ജീവനക്കാര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎ) സര്‍ക്കുലർ പുറത്തിറക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഐആര്‍ഡിഎ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. വ്യക്തികള്‍ക്കോ കൂട്ടായോ കുറഞ്ഞ ചെലവില്‍ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയാറാകണമെന്നും നിര്‍ദേശമുണ്ട്.

BEST PERFORMING STORIES:COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ [NEWS]'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]

നിര്‍ബന്ധമല്ലെങ്കിലും നിലവില്‍ പല കമ്പനികളും ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ളവ നല്‍കുന്നുണ്ട്. ജീവനക്കാരുടെ രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് കോര്‍പ്പറേറ്റ് ഹെല്‍ത്ത് പോളിസികള്‍ നല്‍കിവരുന്നത്. മാസശമ്പളം 21,000 രൂപയിൽ താഴെയുള്ളവര്‍ക്ക് നിലവില്‍ ഇഎസ്‌ഐ പ്രകാരം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്.First published: April 21, 2020, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading