• HOME
  • »
  • NEWS
  • »
  • life
  • »
  • Prabhas| വനം ദത്തെടുത്ത് പ്രഭാസ്; വികസനത്തിനായി 2 കോടി നൽകി; ബാക്കി പിന്നാലെ വരും

Prabhas| വനം ദത്തെടുത്ത് പ്രഭാസ്; വികസനത്തിനായി 2 കോടി നൽകി; ബാക്കി പിന്നാലെ വരും

പ്രഭാസിന്റെ പിതാവ് യുവിഎസ് രാജുവിന്റെ പേരിൽ ഇനി ഇക്കോ പാർക്ക് അറിയപ്പെടും

  • Last Updated :
  • Share this:
    ഹൈദരാബാദിലെ ഡുണ്ടിഗലിൽ ഖാജിപള്ളി അർബൻ ഫോറസ്റ്റ് ദത്തെടുത്ത് നടൻ പ്രഭാസ്. ടിആർഎസ് രാജ്യസഭാ എംപി ജെ സന്തോഷിന‍്റെ നേതൃത്വത്തിൽ നടന്ന ഗ്രീൻ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായാണ് പ്രഭാസ് വനം ദത്തെടുത്തിരിക്കുന്നത്.

    1650 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വനത്തിലാണ് പ്രഭാസ് ഭൂമി ദത്തെടുത്തത്. തെലങ്കാന വനംവകുപ്പ് മന്ത്രി അല്ലോല ഇന്ദ്ര കരൺ റെഡ്ഡി, ജെ സന്തോഷ് കുമാർ എംപി എന്നിവർക്കൊപ്പം പ്രഭാസും സ്ഥലത്ത് അർബൻ ഫോറസ്റ്റ് പാർക്കിന്റെ ശിലാസ്ഥാപനം നടത്തി.

    പ്രഭാസിന്റെ പിതാവ് യുവിഎസ് രാജുവിന്റെ പേരിൽ ഇനി ഇക്കോ പാർക്ക് അറിയപ്പെടും. റിസർവ് ഫോറസ്റ്റിന് വേണ്ടി 2 കോടിയും പ്രഭാസ് സംഭാവന നൽകി. വനത്തിന്റെ ചെറിയൊരു ഭാഗമാണ് അർബൻ ഫോറസ്റ്റ് പാർക്ക് ആക്കി മാറ്റുന്നത്. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും. ഹൈദരാബാദിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് വനഭൂമി.


    കഴിഞ്ഞ ദിവസം തന്റെ ജിം ട്രെയിനർക്ക് ആഢംബര എസ് യു വി സമ്മാനം നൽകി പ്രഭാസ് വാർത്തകളിൽ ഇടംനേടിയിരുന്നു. മുൻ ബോഡി ബിൽഡറായ ലക്ഷ്മൺ റെഡ്ഡിക്കാണ് താരം എസ് യു വി സമ്മാനിച്ചത്.

    73.30 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച് റോവർ വെലർ എസ് യു വിയാണ് പ്രഭാസ് ലക്ഷ്മണിന് സമ്മാനിച്ചിരിക്കുന്നത്. 2010ലെ മിസ്റ്റർ വേൾഡ് ആയിരുന്ന ലക്ഷ്മൺ റെഡ്ഡി കഴിഞ്ഞ കുറേ കാലമായി പ്രഭാസിനൊപ്പം പ്രവർത്തിച്ചു വരികയാണ്.
    Published by:Naseeba TC
    First published: