• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടിമിന്നൽ സൂക്ഷിക്കണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


Updated: May 8, 2018, 8:10 PM IST
ഇടിമിന്നൽ സൂക്ഷിക്കണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Updated: May 8, 2018, 8:10 PM IST
കേരളത്തിൽ വേനൽ മഴ ശക്തമായതോടെ ഇടിമിന്നൽ അപകടങ്ങളും കൂടുതലാകുന്നുണ്ട്. എട്ടു ജില്ലകളിൽ ശക്തമായ ഇടിയോടുകൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇവിടെയിതാ, ഇടിമിന്നലിനെതിരെ സ്വീകരിക്കേണ്ട മുൻകരുതൽ എന്തൊക്കെയാണെന്ന് നോക്കാം...

- മിന്നൽ ഉള്ളപ്പോൾ തുറസായ സ്ഥലങ്ങൾ, മതിയായ സുരക്ഷ അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങൾ, നിരീക്ഷണ ടവറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിൽക്കരുത്.

- സുരക്ഷാ കവചമില്ലാത്ത വൈദ്യുത ലൈനുകൾ, ലോഹഘടനകൾ എന്നിവയുടെ അടുത്ത് നിൽക്കരുത്. കൊടിമരം, ടിവി ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹപൈപ്പുകൾ എന്നിവയുടെ സമീപ സ്ഥലങ്ങളും അപകടകം ഉണ്ടാക്കിയേക്കാം. ലോഹങ്ങളോ, ലോഹവയർ കൊണ്ടോ നിർമിച്ച വേലികൾ, കൈവരികൾ എന്നിവയുമായി ചേർന്ന് നിൽക്കുന്നതും മിന്നലേൽക്കാനുള്ള സാധ്യത കൂട്ടും.

- സൈക്കിൾ, മോട്ടോർ സൈക്കിൾ, ഓപ്പൺ ട്രാക്ടർ ഇവ ഓടിക്കുന്നത് അപകടകരമാണ്. അതേസമയം നാലു വീലുള്ള കാറുകൾ, ബസ് ഇവയൊക്കെ സുരക്ഷിതമാണ്.

കോടാലി, പിക്കാക്സ്, കുട, ലോഹകസേരകൾ തുടങ്ങിയവ ഉപയോഗിക്കരുത്. അരിവാൾ, കത്തി, കുട, ഗോൾഫ് സ്റ്റിക്ക് തുടങ്ങിയ ലോഹനിർമിതമായ സാധനങ്ങളുടെ സാമീപ്യം ഒഴിവാക്കുക.
Loading...
- ലോഹപ്രതലങ്ങളുള്ള വാഹനങ്ങൾ, കൂരയും ഷീറ്റും ലോഹഷീറ്റുകൊണ്ട് മൂടിയതും ജോയിന്റുകൾ ചാലകപ്രതലം ഉറപ്പാക്കുന്ന തരത്തിൽ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ച കെട്ടിടങ്ങൾ, സ്റ്റീൽ ഫ്രെയിമുള്ള കെട്ടിടങ്ങൾ എന്നിവ താരതമ്യേന സുരക്ഷിതമാണ്.

- വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉൾഭാഗവും ഒരുപരിധിവരെ സംരക്ഷണം നൽകും.

- ഏറ്റവും ഉയരം കൂടിയ വസ്തുക്കളിലാണ് മിന്നൽ കൂടുതലായി പതിക്കുന്നത്. അതിനാൽ മിന്നൽ ഉണ്ടാകുമ്പോൾ കുന്നിൻമുകളിലും തുറസായ സ്ഥലത്തും നിൽക്കുന്ന ഒറ്റപ്പെട്ട മരത്തിന്റെ അടിയിൽ ഒരു കാരണവശാലും നിൽക്കരുത്. മരത്തിന്റെ ഉയരം കൂടുന്തോറും അപകടസാധ്യത കൂടും.

ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ മേഘങ്ങളിൽ നിന്നും ഭൗമോപരിതലത്തിലേക്ക് പ്രവഹിക്കുന്ന അമിത ഊർജത്തോടെയുള്ള തിളങ്ങുന്ന വൈദ്യുത ഡിസ്ചാർജാണ് മിന്നൽ. സെക്കന്റിന്റെ പത്തിലൊന്ന് സമയത്തിനുള്ളിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്തിൽ ദശലക്ഷക്കണക്കിന് വൈദ്യുത ഡിസ്ചാർജും മുപ്പതിനായിരത്തോളം ഡിഗ്രി ചൂടുമാണ് സൃഷ്ടിക്കപ്പെടുന്നത്. മിന്നലുണ്ടാകുന്നതിന്റെ സമയവും അവ പതിക്കുന്ന സ്ഥലവും കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. എന്നിരുന്നാലും ഇവ ഉണ്ടാകുന്ന കാലം, സമയം ഇവ മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അറിയാം.

ഒക്ടോബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് കേരളത്തിൽ മിന്നൽ ഉണ്ടാകാറുണ്ടെങ്കിലും ഏപ്രിൽ, മെയ് മാസങ്ങളിലാണ് ശക്തമായ മിന്നലുകൾ അനുഭവപ്പെടാറുള്ളത്. ഈ സാഹചര്യത്തിൽ പരമാവധി മുൻകരുതലുകൾ സ്വീകരിക്കുന്നത് അപകടസാധ്യതകളെ കുറയ്ക്കും.
First published: May 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍